വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി റിഷഭ് പന്ത് വേണോ? വിരാട് കോലിക്ക് ആശയക്കുഴപ്പം

മുംബൈ: ഇനി റിഷഭ് പന്തിന്റെ ആവശ്യമുണ്ടോ? രാജ്‌കോട്ടില്‍ ബാറ്റുകൊണ്ടും ഗ്ലൗസുകൊണ്ടും മികവ് കാട്ടിയിരിക്കുന്നു കെഎല്‍ രാഹുല്‍. ഓപ്പണര്‍, വിക്കറ്റ് കീപ്പര്‍, ഫിനിഷര്‍ — ഏതു റോളും രാഹുലിനെ ഏല്‍പ്പിക്കാമെന്ന വിശ്വാസം ഇപ്പോൾ വിരാട് കോലിക്കുണ്ട്. ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ചാമനായാണ് രാഹുല്‍ ഇറങ്ങിയത്, റിഷഭ് പന്തിന്റെ ഒഴിവില്‍. വാംഖഡേയിലെ ആദ്യ ഏകദിനത്തില്‍ രാഹുല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയപ്പോള്‍ ടീം ഇന്ത്യയ്ക്ക് താളംതെറ്റിയിരുന്നു.

കെഎൽ രാഹുൽ തിളങ്ങി

രാഹുല്‍ 47 റണ്‍സ് കുറിച്ച അന്നത്തെ മത്സരത്തില്‍ വിരാട് കോലിയും ശ്രേയസ് അയ്യറും റിഷഭ് പന്തും ഒരുമിച്ചാണ് നിറംകെട്ടത്. വെള്ളിയാഴ്ച്ച മൂന്നാം നമ്പറില്‍ തിരിച്ചെത്തിയപ്പോള്‍ വിരാട് കോലി പഴയ പ്രതാപം വീണ്ടെടുത്തു; ഒപ്പം ഇന്ത്യയും. മുന്‍നിരയിലായാലും മധ്യനിരയിലായാലും സന്ദര്‍ഭം തിരിച്ചറിഞ്ഞ് പക്വതയോടെ കളിക്കാന്‍ കെഎല്‍ രാഹുലിന് കഴിയും. കഴിഞ്ഞ മത്സരങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ ഇക്കാര്യം കണ്ടുകഴിഞ്ഞു.

മധ്യനിര ഭദ്രം

വിക്കറ്റ് കീപ്പിങ്ങും മികവോടെ വഴങ്ങുമെന്ന് രാജ്‌കോട്ടില്‍ കെഎല്‍ രാഹുല്‍ തെളിയിച്ചു. മൂന്നു പുറത്താക്കലുകള്‍ക്കാണ് ഗ്ലൗസണിഞ്ഞ താരം ചുക്കാന്‍ പിടിച്ചത്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ വിധം ഏറെ പ്രശംസനീയം. ധോണിയെപ്പോലെ നൈമിഷികമായിരുന്നു രാഹുലിന്റെ നീക്കം. കെഎല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിര ഭദ്രമായെന്നതാണ് ചൂണ്ടിക്കാട്ടേണ്ട മറ്റൊരു കാര്യം.

Most Read: എന്തു കൊണ്ട് ഓസീസ് തോറ്റു? കാരണം ആ വിക്കറ്റുകള്‍... ചൂണ്ടിക്കാട്ടി സ്റ്റീവ് സ്മിത്ത്

ടീമിൽ രാഹുൽ വേണം

നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ (ഏഴ് പന്തില്‍ 17) വീണതൊഴിച്ചാല്‍ ഇന്നിങ്‌സിലുടനീളം ഇന്ത്യ ആശങ്ക കൂടാതെ കളിച്ചു. ഇക്കാലമത്രയും അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന് കാഴ്ച്ചവെക്കാന്‍ കഴിയാതിരുന്ന പ്രകടനമാണ് കെഎല്‍ രാഹുലില്‍ (52 പന്തില്‍ നിന്നും 80) നിന്നും ടീം മാനേജ്‌മെന്റ് കണ്ടത്. ഈ സാഹരചര്യത്തില്‍ കെഎല്‍ രാഹുലിനെ അന്തിമ ഇലവനില്‍ നിലനിര്‍ത്താന്‍ കോലി ശ്രമിക്കും.

കോലിയുടെ വാക്കുകൾ

മത്സരശേഷം കോലിയുടെ വാക്കുകളും ടീമില്‍ രാഹുലിന്റെ ഇരിപ്പിടം ഉറപ്പിക്കുന്നു. രാഹുലിനെ പോലൊരു കളിക്കാരനെ ഒഴിവാക്കുക ബുദ്ധിമുട്ടാണ്. രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങി മികവുറ്റ പ്രകടനത്തോടെ ടീമിന്റെ നെടുംതൂണാവുക ചില്ലറ കാര്യമല്ല. രാഹുലിന്റെ കരിയറിലെ ഏറ്റവും മികച്ച സന്ദര്‍ഭങ്ങളില്‍ ഒന്നായിരിക്കും രാജ്‌കോട്ടിലെ മത്സരം. രാഹുലിന്റെ കളിയില്‍ പക്വതയും തികവും വേണ്ടുവോളമുണ്ട് — കോലി വ്യക്തമാക്കി.

ഏതു റോളും ചെയ്യും

ഓപ്പണിങ് നിരയില്‍ ശിഖര്‍ ധവാന്‍ സ്ഥാനം തിരിച്ചുപിടിച്ച സ്ഥിതിക്ക് രാഹുലിനെ തിരികെ ഓപ്പണറാക്കാന്‍ കോലിയോ രവി ശാസ്ത്രിയോ തയ്യാറാവില്ല. മൂന്നാം നമ്പറില്‍ കോലിയും നാലാം നമ്പറില്‍ ശ്രേയസും തുടരുമ്പോള്‍ അഞ്ചാം നമ്പറിലാണ് രാഹുലിന് നറുക്കു വീഴുന്നത്. മധ്യനിരയില്‍ സ്വതസിദ്ധമായി കളിക്കാന്‍ രാഹുലിനും പ്രശ്‌നമില്ല.

Most Read: ഇന്ത്യ vs ഓസീസ്: വെറും നാലു റണ്‍സ്... ഹിറ്റ്മാനെ കാത്ത് റെക്കോര്‍ഡ്, പിന്തള്ളുക ഗാംഗുലിയെ

പന്ത് കളിച്ചാൽ

എന്തായാലും കീപ്പര്‍ + ഫിനിഷര്‍ സമവാക്യം കെഎല്‍ രാഹുലിന്റെ പ്രതിച്ഛായ പാടെ മാറ്റി. വിക്കറ്റ് കീപ്പിങ്ങില്‍ രാഹുല്‍ തിളങ്ങുന്നുണ്ടെങ്കില്‍ അന്തിമ ഇലവനില്‍ റിഷഭ് പന്ത് തുടരണമോ എന്നതാണ് കോലിക്ക് മുന്നിലുള്ള അടുത്ത ചോദ്യം. പന്തിനെയും കൂട്ടുകയാണെങ്കില്‍ പ്ലേയിങ് ഇലവനില്‍ ആറ് ബാറ്റ്‌സ്മാന്മാരാകും കളിക്കുക. ടീമിന്റെ സന്തുലനം ഇവിടെ നഷ്ടപ്പെടും.

അധിക ഓൾറൌണ്ടർ

കാരണം അഞ്ചു ബൗളര്‍മാരെയും കൊണ്ട് 50 ഓവര്‍ പൂര്‍ത്തിയാക്കുക ഞാണിന്മേലുള്ള കളിയാണ്. വാംഖഡേയിലെ ആദ്യ ഏകദിനത്തില്‍ നാം ഇത് കാണുകയും ചെയ്തു. ഒന്നോ രണ്ടോ ബൗളര്‍മാര്‍ക്ക് കാര്യമായി പ്രഹരമേറ്റാല്‍ മാറ്റി പരീക്ഷിക്കാന്‍ ടീമില്‍ വേറെ ആളുണ്ടാകില്ല. കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പിങ് തുടരുകയാണെങ്കില്‍ ഒരു അധിക ഓള്‍റൗണ്ടറെ കൂടി അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ വിരാട് കോലിക്ക് കഴിയും. ടീം കൂടുതല്‍ ബലപ്പെടുകയും ചെയ്യും.

Story first published: Saturday, January 18, 2020, 14:43 [IST]
Other articles published on Jan 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X