For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് ഇങ്ങനെ ആയാല്‍ ശരിയാവില്ല!! ലോകകപ്പ് ടീമിലെത്താം, ഇക്കാര്യം നിര്‍ണായകമെന്ന് പോണ്ടിങ്

ഐപിഎല്ലില്‍ ഡല്‍ഹിയുടെ കോച്ചാണ് പോണ്ടിങ്

By Manu

ദില്ലി: ഇന്ത്യന്‍ ടീമില്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ടീമിനായി ഈ സീസണില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും പന്ത് തന്നെ. ആറു മല്‍സരങ്ങളില്‍ നിന്നും 35.20 ശരാശരിയില്‍ 176 റണ്‍സാണ് താരം നേടിയത്.

വരാനിരിക്കുന്ന ലോകകപ്പില്‍ പന്തിലെ ഉള്‍പ്പെടുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനിടെ പന്തിന് ഉപദേശവുമായി രംഗത്തു വന്നിരിക്കുകയാണ് ഡല്‍ഹിയുടെ മുഖ്യ പരിശീലകനും മുന്‍ ഓസീസ് ഇതിഹാസവുമായ റിക്കി പോണ്ടിങ്.

ഉത്തരവാദിത്വത്തോടെ കളിക്കണം

ഉത്തരവാദിത്വത്തോടെ കളിക്കണം

കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കാന്‍ പന്ത് ശ്രമിക്കണമെന്നാണ് പോണ്ടിങ് ആവശ്യപ്പെടുന്നത്. ഐപിഎല്ലില്‍ ഇത്തവണ ചില മല്‍സരങ്ങളില്‍ ക്രീസില്‍ നിന്നു ടീമിനെ ജയിപ്പിക്കാന്‍ ശ്രമിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞ്് താരം നിരാശപ്പെടുത്തിയിരുന്നു.
ടീം എന്താണ് തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് എന്നു മനസ്സിലാക്കി പന്ത് കളിക്കണം. എല്ലാ മല്‍സരത്തിലും അവസാന നാലോവറില്‍ പന്ത് ക്രീസിലുണ്ടാവണമെന്നാണ് ഡല്‍ഹി ആഗ്രഹിക്കുന്നതെന്നും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തിനു മുന്നോടിയായി പോണ്ടിങ് വ്യക്തമാക്കി. കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിച്ചാല്‍ മാത്രമേ ലോകകപ്പ് ടീമിലും പന്തിനു ഇടം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സിക്‌സറിനെക്കുറിച്ച മാത്രം ചിന്തിക്കരുത്

സിക്‌സറിനെക്കുറിച്ച മാത്രം ചിന്തിക്കരുത്

ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ അഗ്രസീവാകുന്നതാണ് പലപ്പോഴും പന്തിനു തിരിച്ചടിയാവുന്നതെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടി. കുറച്ചു കൂടി ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയാണ് പന്ത് ചെയ്യേണ്ടത്. കാരണം അവസാനം വരെ ക്രീസില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞാല്‍ ടീമിനെ ജയിപ്പിക്കിന്‍ താരത്തിനാവുമെന്നും പോണ്ടിങ് വിശദമാക്കി.
എല്ലാ ബോളിലും സിക്‌സര്‍ അടിക്കാന്‍ ശ്രമിച്ചാല്‍ അതു വിക്കറ്റ് നഷ്ടപ്പെടുത്തും. ഒന്നിനെക്കുറിച്ചും കൂടുതല്‍ ചിന്തിക്കാതെ വളരെ കൂളായി ക്രീസിലെത്തി ബാറ്റ് ചെയ്യാനാണ് പന്ത് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റില്‍ മികച്ച പ്രകടനം

ടെസ്റ്റില്‍ മികച്ച പ്രകടനം

നിശ്ചിത ഓവര്‍ ക്രിക്കറ്റിനെ അപേക്ഷിച്ച് ടെസ്റ്റില്‍ പന്ത് കൂടുതല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ മിടുക്കനാണ് പന്ത്.
ഏകദിനം, ടി20 എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റില്‍ അത്ര വേഗത്തില്‍ റണ്‍സെടുക്കേണ്ട കാര്യം ഇല്ലാത്തതിനാല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ പന്തിനു കഴിയും. ഇതു തന്നെയാണ് ടെസ്റ്റില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനെ സഹായിക്കുന്നതെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

ലോകകപ്പ് ടീം തിങ്കളാഴ്ച

ലോകകപ്പ് ടീം തിങ്കളാഴ്ച

ഏപ്രില്‍ 15ന് തിങ്കളാഴ്ചയാണ് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്നതിനെക്കുറിച്ച് സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മികച്ച ഫോമില്‍ കളിക്കുന്ന ലോകേഷ് രാഹുലിനെ ഉള്‍പ്പെടുത്തുന്ന കാര്യം ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിട്ടുണ്ട്.
ലോകകപ്പ് സംഘത്തില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പന്തിനു ഭീഷണിയായി കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തികാണുള്ളത്.

Story first published: Friday, April 12, 2019, 11:28 [IST]
Other articles published on Apr 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+