വിന്‍ഡീസിനെതിരായ ഏകദിന ടീം പ്രഖ്യാപിച്ചു; ഋഷഭ് ടീമില്‍, ധോണിക്ക് വിരമിക്കല്‍ മണിമുഴങ്ങുന്നു

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ആദ്യമായി ഏകദിന ടീമിലേക്ക് വിളിവന്നതാണ് ടീമിലെ ശ്രദ്ധേയമായ മാറ്റം. മുഖ്യ ബൗളര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിച്ചിരുന്ന വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. മുഹമ്മദ് ഷമി ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഇടങ്കൈയ്യന്‍ ബൗളര്‍ ഖലീല്‍ അഹമ്മദ് ടീമിലെ സ്ഥാനം നിലനിര്‍ത്തി. ഏഷ്യാ കപ്പില്‍ മോശം പ്രകടനം നടത്തിയ ശാര്‍ദുല്‍ താക്കൂറും ടീമില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാ കപ്പില്‍ പകരക്കാരനായെത്തി ഉജ്വല പ്രകടനം നടത്തിയ രവീന്ദ്ര ജഡേജ ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പരിക്കിന്റെ പിടിയിലായ ഹാര്‍ദിക് പാണ്ഡ്യയെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് പരിഗണിച്ചില്ല. അതേസമയം, ഏഷ്യാ കപ്പില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ ദിനേഷ് കാര്‍ത്തിക് ടീമില്‍ ഉള്‍പ്പെട്ടില്ല. ഋഷഭ് പന്ത് ടീമിലെത്തിയതോടെ മുന്‍ ക്യാപ്റ്റന്‍ ധോണിക്ക് വിരമിക്കല്‍ സൂചനകൂടിയാണ് സെലക്ടര്‍മാര്‍ നല്‍കിയത്. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ധോണിക്ക് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുക പ്രയാസകരമായിരിക്കും.
വെസ്റ്റിന്‍ഡീസിനെതിരായ ടീം, വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡ്യ, എംഎസ് ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്, ശാര്‍ദുല്‍ താക്കൂര്‍. ഒക്ടോബര്‍ 21നാണ് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications