Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയിലെത്തിയ ശേഷം ധോണിയെക്കാണാനെത്തി റിഷഭ് പന്ത്; ചിത്രം പങ്കുവെച്ച് സാക്ഷി

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടത്തിന് ശേഷം ധോണിയെ കാണാനെത്തി റിഷഭ് പന്ത്. തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയെ കിരീടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് റിഷഭായിരുന്നു. ബാറ്റുകൊണ്ടും സ്റ്റംപിന് പിന്നിലും തിളങ്ങിയ റിഷഭ് നാട്ടില്‍ മടങ്ങിയെത്തിയ ശേഷം മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എം എസ് ധോണിയെ കാണാനെത്തുകയായിരുന്നു. ധോണിയെ കാണാന്‍ റിഷഭ് എത്തിയ ചിത്രം ധോണിയുടെ ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ധോണി വിരമിച്ച ഒഴിവിലേക്ക് ഇന്ത്യ പകരക്കാരനായി കാണുന്നത് റിഷഭിനെയാണ്. യുവതാരങ്ങളില്‍ ബാറ്റുകൊണ്ട് ഏറ്റവും മികച്ചവന്‍ 23കാരനായ റിഷഭാണ്. കീപ്പിങ്ങില്‍ പിഴവുകള്‍ സംഭവിക്കാറുണ്ടെങ്കിലും വിദേശ മൈതാനങ്ങളിലെ ഇന്ത്യയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മാറാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. ധോണിയുടെ ഉള്‍പ്പെടെ വിദേശ മൈതാനത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ഒട്ടുമിക്ക റെക്കോഡും തകര്‍ക്കാന്‍ റിഷഭിന് സാധിച്ചിരുന്നു.

pantanddhonifamily

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് സ്വന്തമാക്കാനും റിഷഭിനായി. ഓസ്‌ട്രേലിയയുടെ കുത്തകയായ ഗാബയില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് റിഷഭിന്റെ ബാറ്റിങ്ങായിരുന്നു. പുറത്താവാതെ 89 റണ്‍സുമായി യുവതാരമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 1988ന് ശേഷം ആദ്യമായാണ് ഗാബയില്‍ ഒരു ടീം ആതിഥേയരായ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നത്.

നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണ് റിഷഭ്. കെ എല്‍ രാഹുലിനെയാണ് ഇന്ത്യ പരിമിത ഓവര്‍ ടീമിന്റെ കീപ്പറായി പരിഗണിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ പ്രകടനത്തോടെ റിഷഭ് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഫിനിഷര്‍ റോളില്‍ മധ്യനിരയില്‍ തിളങ്ങാനുള്ള മിടുക്ക് റിഷഭിനുണ്ട്. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ റിഷഭിന് അവസരം ലഭിച്ചേക്കും.

ഈ വര്‍ഷം നടക്കുന്ന ഐപിഎല്‍ റിഷഭിന് നിര്‍ണ്ണായകമാണ്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് റിഷഭ് കളിക്കുന്നത്. സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍ എന്നിവര്‍ റിഷഭിനെ കടുത്ത ഭീഷണി ഉയര്‍ത്തുന്നതിനാല്‍ സ്ഥിരതയോടെ കളിക്കേണ്ടത് യുവതാരത്തിന് അത്യാവശ്യമാണ്.

2020 ആഗസ്റ്റ് 15ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഐപിഎല്ലില്‍ സിഎസ്‌കെ നായകനായി തുടരും. നിലവില്‍ വിരമിക്കല്‍ ജീവിതം കൃഷി ചെയ്താണ് ധോണി ആസ്വദിക്കുന്നത്. റാഞ്ചിയില്‍ 48 ഏക്കറില്‍ വിപുലമായ കൃഷിയാണ് ധോണി നടത്തുന്നത്. ധോണി കൃഷി ചെയ്യുന്ന വീഡിയോ അദ്ദേഹതം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞിടെ പങ്കുവെച്ചിരുന്നു.

sakhshidhoniinsta
Story first published: Thursday, January 28, 2021, 12:17 [IST]
Other articles published on Jan 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+