വിജയ് ശങ്കര്‍ പുറത്താവും... വിന്‍ഡീസിനെതിരെ ഈ മാറ്റം ഉറപ്പ്, വരുന്നത് വെടിക്കെട്ട് താരം
ലണ്ടന്‍: ഇന്ത്യയുടെ മധ്യനിര എത്രത്തോളം ദുര്‍ബലമാണെന്ന് അഫ്ഗാനിസ്ഥാനെതിരെ തുറന്ന് കാണിക്കപ്പെട്ടിരിക്കുകയാണ്. വെസ്റ്റിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രധാനമായും ഒരു മാറ്റമുണ്ടാകും. ചിലപ്പോള്‍ അത് രണ്ടായി ഉയരാനും സാധ്യതയുണ്ട്. മധ്യനിരയില്‍ കാര്യമായ മാറ്റമുണ്ടാവണം. ധോണിയെ എന്തായാലും കുറ്റപ്പെടുത്താനാവാത്ത അവസ്ഥയിലാണ് വിരാട് കോലി.
അതേസമയം വിജയ് ശങ്കറിന് ടീമിലുള്ള സ്ഥാനം നഷ്ടമാകുമെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട്. വേണ്ടത്ര മികവിലേക്കുയരാന്‍ താരത്തിന് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെ ലോകകപ്പിലെ താരത്തിന്റെ കരിയറിന് അന്ത്യമാകുമെന്നും വിലയിരുത്തലുണ്ട്. ലോകകപ്പിലെ പ്രകടനം ഇനിയും ഇന്ത്യന്‍ ടീമില്‍ തുടരുന്നതിന് വിജയ് ശങ്കറിനെ സഹായിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ കരിയറിന് അന്ത്യമാകുമെന്നാണ് സൂചന.

വിജയ് ശങ്കര്‍ പുറത്തേക്ക്
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യന്‍ മധ്യനിര ദുര്‍ബലമാണെന്ന് തെളിഞ്ഞത് ടീം മാനേജ്‌മെന്റ് ഗൗരവത്തോടെയാണ് എടുത്തത്. വിജയ് ശങ്കറിന് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം മാനേജ്‌മെന്റിന്റെയും പിന്തുണയുണ്ടായിരുന്നു. പാകിസ്താനെതിരെ രണ്ട് വിക്കറ്റെടുത്ത് വിജയ് ശങ്കര്‍ പ്രതിഭ തെളിയിച്ചിരുന്നു. എന്നാല്‍ പാകിസ്താനെതിരെയും അഫ്ഗാനിസ്ഥാനെതിരെയും വിജയ് ശങ്കറിന്റെ ബാറ്റിംഗ് നിലവാരമില്ലാത്തതായിരുന്നു. വിജയ് ശങ്കറിന്റെ ബാറ്റിംഗും ടീമിന് അത്യാവശ്യമാണ്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലുള്ള വിജയ് ശങ്കറിന്റെ ദൗര്‍ബല്യം ടീം ചര്‍ച്ച ചെയ്യുന്നുണ്ട്.

ഋഷഭ് പന്ത് ടീമിലേക്ക്
ഋഷഭ് പന്തിനെ ടീമിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. മുതിര്‍ന്ന താരങ്ങളുടെയും, മുന്‍ ഇന്ത്യന്‍ താരങ്ങളുടെയും പിന്തുണ പന്തിനുണ്ട്. പക്ഷേ പന്ത് വന്നാലും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് ഉറപ്പില്ല. ഇന്ത്യന്‍ പിച്ചുകളില്‍ പന്ത് മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. പക്ഷേ ഇംഗ്ലണ്ടിലെ വേഗമേറിയ പിച്ചുകളില്‍ പന്തിന് എന്തുചെയ്യാനാവുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പന്തിന് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

കേദാര്‍ ജാദവിനെ ഒഴിവാക്കുമോ
കേദാര്‍ ജാദവിനെ നിലനിര്‍ത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. ജാദവ് അര്‍ധ സെഞ്ച്വറി അഫ്ഗാനെതിരെ നേടിയെങ്കിലും നിര്‍ണായക സമയത്ത് സ്‌കോര്‍ നിരക്ക് ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. ദിനേഷ് കാര്‍ത്തിക്കിനെ പകരം കളിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ താരങ്ങളും പറയുന്നുണ്ട്. കാര്‍ത്തിക്കിന് വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവുണ്ട്. മികച്ച ഫോമിലുമാണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നും കാര്‍ത്തിക്കിന് അറിയാം. വിജയ് ശങ്കറും കേദാര്‍ ജാദവും പന്തെറിയാത്ത സാഹചര്യത്തില്‍ ബാറ്റ്‌സ്മാനായി കാര്‍ത്തിക്ക് മതിയെന്നാണ് വിലയിരുത്തല്‍.

കരിയര്‍ അവസാനിക്കുമോ
ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായാല്‍ പിന്നീട് ടീമിലേക്ക് തിരിച്ചെത്തുക വിജയ് ശങ്കറിന് കഠിനമാകും. പ്രധാനമായും ഋഷഭ് പന്ത് ഫോം ആയാല്‍ പിന്നെ തീര്‍ത്തും സാധ്യമല്ലാതെ കാര്യമായി തിരിച്ചുവരവ് മാറും. അമ്പാട്ടി റായുഡുവിന്റെ കരിയര്‍ അതുകൊണ്ട് തന്നെ അവസാനിച്ച് എന്ന് പറയാം. കാര്‍ത്തിക്കിനും അധികകാലം ടീമില്‍ തുടരാന്‍ സാധിക്കില്ല. വിജയ് ശങ്കറിന് സ്‌പെഷലിസ്റ്റ് ഓള്‍റൗണ്ടറായി മാത്രമേ ടീമില്‍ ഇടംനേടാന്‍ സാധിക്കൂ. അതിന് പരിശ്രമം ഏറെ ആവശ്യമാണ്. ഇല്ലെങ്കില്‍ കോലി കൂടുതലായി പിന്തുണയ്‌ക്കേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications