ഋഷഭ് പന്ത് നിരീക്ഷണത്തില്‍ തുടരുന്നു; രണ്ടാം ഏകദിനത്തില്‍ കളിച്ചേക്കില്ല
മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് രണ്ടാം ഏകദിന മത്സരത്തില്‍ കളിച്ചേക്കില്ല. ഓസ്ട്രേലിയന്‍ ബൗളര്‍ പാറ്റ് കുമ്മിന്‍സ് എറിഞ്ഞ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ട് പരിക്കേറ്റ പന്ത് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. താരം ഇപ്പോള്‍ രണ്ടാം ഏകദിന മത്സരം നടക്കുന്ന രാജ്‌കോട്ടിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ അറിയിച്ചു.
ഋഷഭിന് പകരം കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി മനീഷ് പാണ്ഡെയാണ് ആദ്യ ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിറങ്ങിയത്. മത്സരത്തില്‍ ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യ 49.1 ഓവറില്‍ 255ന് പുറത്തായപ്പോള്‍ മറുപടി ഇന്നിംഗ്സില്‍ ഓസീസ് 37.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ജയത്തിലെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (128), ആരോണ്‍ ഫിഞ്ച് (110) എന്നിവരുടെ സെഞ്ച്വറികളാണ് ഓസ്‌ട്രേലിയയ്ക്ക് ജയം അനായാസമാക്കിയത്.

പന്ത് രാജ്‌കോട്ടിലേക്ക് പിന്നീട് യാത്രചെയ്യുമെന്നാണ് ബിസിസിഐ അറിയിച്ചത്. രണ്ടാം ഏകദിനത്തില്‍ പന്ത് കളിക്കുന്നില്ലെങ്കില്‍ രാഹുല്‍ തന്നെയാകും വിക്കറ്റ് കീപ്പറാവുക. ആദ്യ ഏകദിനത്തില്‍ 33 പന്തില്‍നിന്നും പന്ത് 28 റണ്‍സാണ് നേടിയിരുന്നത്. പന്തിന് പകരം ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന സഞ്ജു സാംസണ്‍ ഇപ്പോള്‍ ന്യൂസിലന്‍ഡിലാണ്. വിക്കറ്റ് കീപ്പറെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ വ്യക്തമായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications