Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന് പകരം ഈ വെടിക്കെട്ട് താരം ഇന്ത്യക്ക് വേണം, പിന്തുണച്ച് പ്രമുഖര്‍, കാരണം ഇതാണ്

ലണ്ടന്‍: ഇന്ത്യന്‍ ഒാപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റ് മൂന്ന് ആഴ്ച്ചയോളം കളിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. ആരാകും പകരക്കാരന്‍ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ ക്രിക്കറ്റ് ലോകത്ത് ഒരേയൊരു താരത്തിന് വേണ്ടിയാണ് പോരാട്ടം നടക്കുന്നത്. പ്രമുഖ താരങ്ങളായ സുനില്‍ ഗവാസ്‌കറും കെവിന്‍ പീറ്റേഴ്‌സണും ഋഷഭ് പന്തിനെ പകരക്കാരനാക്കാനാണ് നിര്‍ദേശിക്കുന്നത്. പന്ത് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനും നാലാം നമ്പറില്‍ കളിക്കാന്‍ അനുയോജ്യനുമായ താരമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

1

ഐപിഎല്ലിലെ ഫോമും ഇവര്‍ ഉന്നയിക്കുന്നു. അതേസമയം മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ വ്യത്യസ്തമായ നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. അമ്പാട്ടി റായുഡുവാണ് ധവാന് പകരക്കാരനെന്ന് ഗംഭീര്‍ പറയുന്നു. ടീമില്‍ സ്റ്റാന്റ് ബൈ താരങ്ങളായി ഋഷഭ് പന്ത്, റായുഡു, ശ്രേയസ് അയ്യര്‍ എന്നിവരുണ്ട്. ഇതില്‍ പന്തിന് അവസരം നല്‍കണമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോമാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നത്. ആദ്യമേ തന്നെ താന്‍ ടീമിലെത്താന്‍ യോഗ്യനാണെന്ന് പന്തിന് തെളിയിക്കാനാവുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ധവാന്‍ പുറത്തായി. പന്തിനെ എത്രയും പെട്ടെന്ന് ഇംഗ്ലണ്ടിലെത്തിക്കുക. കെഎല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യട്ടെ. പന്ത് നാലാം നമ്പറിലും കളിക്കട്ടെ. ഇങ്ങനെയായിരുന്നു പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്തത്. റായുഡുവിന് ബാറ്റിംഗ് ശരാശരി 45 ആണ്. ഇത്രയും ശരാശരി വെച്ച് ടീമില്‍ ഇടംപിടിക്കാതിരിക്കുന്നത് നിരാശപ്പെടുത്തുന്നതാണെന്നും ഗംഭീര്‍ പറഞ്ഞു. അതിന് അവസരം ലഭിച്ചില്ലെങ്കില്‍ റായിഡു ഐപിഎല്ലില്‍ മാത്രമായി ശ്രദ്ധിക്കുന്നതാവും നല്ലതെന്നും ഗംഭീര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചെന്നും ഗംഭീര്‍ വ്യക്തമാക്കി.

അതേസമയം ശിഖര്‍ ധവാന്‍ നിരീക്ഷണത്തിലാണെന്ന് ബിസിസിഐ വ്യക്തമാക്കി. ഒരാഴ്ച്ചയോളം ഇത് തുടരും. ധവാന്‍ ന്യൂസിലന്റ്, പാകിസ്താന്‍ എന്നിവരുമായുള്ള മത്സരത്തില്‍ കളിക്കില്ല. ഒരാഴ്ച്ചയ്ക്കുള്ളില്‍ ധവാന്‍ ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ ടീമില്‍ തുടരും. അതല്ലെങ്കില്‍ പന്ത് പകരക്കാരനാവുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം ധവാന്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍.

Story first published: Tuesday, June 11, 2019, 21:21 [IST]
Other articles published on Jun 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+