വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെലക്ടര്‍മാര്‍ക്ക് പ്രിയം റിഷഭ് പന്ത്, ധോണിയുടെ നാളുകള്‍ എണ്ണിത്തുടങ്ങിയോ?

മുംബൈ: ക്രിക്കറ്റില്‍ ധോണിയുടെ നാളുകള്‍ എണ്ണിത്തുടങ്ങിയോ? ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ നിന്നും മുന്‍ ഇന്ത്യന്‍ നായകനെ സെലക്ടര്‍ മാറ്റി നിര്‍ത്തുമ്പോള്‍ ആരാധകര്‍ക്ക് സംശയം തോന്നിത്തുടങ്ങി. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്നലെ രാത്രിയാണ് എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

കീപ്പറായി പന്ത്

പട്ടികയില്‍ റിഷഭ് പന്ത് മാത്രമേയുള്ളൂ വിക്കറ്റ് കീപ്പറായി. നേരത്തെ ക്രിക്കറ്റില്‍ നിന്നും രണ്ടു മാസം അവധിയെടുത്താണ് ധോണി കരസേനയില്‍ സേവനമനുഷ്ടിച്ചത്. അവധി കഴിഞ്ഞ് താരം തിരിച്ചെത്തിയെങ്കിലും ട്വന്റി-20 മത്സരങ്ങള്‍ക്ക് ധോണിയെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ കൂട്ടാക്കിയില്ല. അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരം റിഷഭ് പന്തിന് പരമാവധി അവസരം ഉറപ്പുവരുത്താനാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം.

ധോണി പരിഗണിക്കപ്പെടില്ല

ഇതേസമയം, വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്വന്റി-20 പരമ്പരയില്‍ അവസരം പ്രയോജനപ്പടുത്താന്‍ റിഷഭ് പന്തിന് കഴിഞ്ഞിട്ടില്ല. സെലക്ടര്‍മാര്‍ ഇക്കാര്യം മുഖവിലയ്‌ക്കെടുക്കുന്നുണ്ട്. മൂന്നു മത്സരങ്ങളില്‍ നിന്നായി 69 റണ്‍സാണ് താരം നേടിയത്. അവസാന മത്സരത്തില്‍ പുറത്താവാതെ നേടിയ 65 റണ്‍സ് പ്രകടനം മാത്രമാണ് പന്തിന്റെ പക്കല്‍ നിന്ന് കണ്ട ഭേദപ്പെട്ട ഇന്നിങ്‌സ്. എന്നാല്‍ പന്ത് നിരാശപ്പെടുത്തിയാലും ട്വന്റി-20 മത്സരങ്ങളില്‍ ധോണിയിലേക്ക് തിരികെ വരാന്‍ സെലക്ടര്‍മാര്‍ക്ക് താത്പര്യമില്ലെന്നാണ് സൂചന.

ലോകകപ്പ് സാധ്യത

ഇഷന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടും. ഏകദിനത്തിലും ധോണിയുടെ കാര്യം അനിശ്ചിതത്വത്തിലാണ്. 2023 -ലാണ് അടുത്ത ഏകദിന ലോകകപ്പ്. ഇക്കാരണത്താല്‍ 38 - കാരനായ അടുത്ത ലോകകപ്പ് കളിക്കാനുള്ള സാധ്യത വിരളം മാത്രം. 2020, 2021 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയിലും ഇന്ത്യയിലും നിശ്ചയിച്ചിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ പങ്കെടുക്കാനാണ് ധോണിക്ക് പിന്നെയും സാധ്യത.

ഐപിഎൽ ഭാവി

എന്നാല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനുള്ള ബിസിസിഐയുടെ തീരുമാനം ധോണിയുടെ അവസരങ്ങള്‍ക്ക് തടസമായേക്കാം. എന്തായാലും അടുത്ത ഐപിഎല്‍ സീസണിലും ധോണിതന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

ഇത്തരമൊരു പ്രതിസന്ധി ഇതാദ്യം, ടിവിയില്‍ പരസ്യം കൊടുക്കേണ്ടി വന്നതിനെ കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

ധോണി: ചിത്രമിതുവരെ

2014 -ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിങ് ധോണി വിരമിച്ചത്. ശേഷം രണ്ടു വര്‍ഷം കഴിയും മുന്‍പേ ഏകദിന, ട്വന്റി-20 നായക പദവിയും താരം ഉപേക്ഷിക്കുകയായിരുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും നിലവില്‍ ഇതുവരെ അത്തരമൊരു തീരുമാനം ധോണി അറിയിച്ചിട്ടില്ല. ലോകകപ്പ് സെമിയില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയ ധോണിക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ലെന്നതാണ് താരത്തിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം.

ട്വന്റി-20 പരമ്പര

ഇന്നലെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, രാഹുല്‍ ചഹാര്‍ സഹോദരങ്ങളും ഇടംകണ്ടെത്തിയിട്ടുണ്ട്. നേരത്തെ ദീപകും രാഹലും വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ട്വന്റി-20 പരമ്പരയില്‍ സ്ഥാനം പിടിച്ചിരുന്നു. ഭുവനേശ്വര്‍ കുമാറിന് പകരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ സ്‌ക്വാഡില്‍ തിരിച്ചെത്തിയത്.

സെപ്തംബര്‍ 15 -ന് ധര്‍മ്മശാലയില്‍ ട്വന്റി-20 പരമ്പരയ്ക്ക് തുടക്കമാവും. സെപ്തംബര്‍ 18 -ന് മൊഹാലിയില്‍ വെച്ചാണ് രണ്ടാം മത്സരം. പരമ്പരയിലെ അവസാന ട്വന്റി-20 സെപ്തംബര്‍ 22 -ന് ബെംഗളൂരുവില്‍ വെച്ച് നടക്കും.

സ്ക്വാഡ് ഇങ്ങനെ

സ്‌ക്വാഡ്:

വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ (ഉപനായകന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവ്ദീപ് സെയ്‌നി.

Story first published: Friday, August 30, 2019, 10:35 [IST]
Other articles published on Aug 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X