Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പര്യടനം: പന്തിന് ഓവര്‍ വെയിറ്റ്, കളിക്കില്ല, അഡ്‌ലെയിഡ് ടെസ്റ്റില്‍ ഇഷാന്ത് തിരിച്ചെത്തും!!

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ മാറ്റം വരും. റിഷഭ് പന്ത് കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐപിഎല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും സിഡ്‌നിയിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. 32 അംഗ ടീമായിരിക്കും ഉണ്ടാവുക. ഇതുവരെ പരമ്പരയുടെ ഫിക്‌സച്ചറും പുറത്തുവിട്ടിട്ടില്ല. ആറ് ഏകദിന മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും ഉണ്ടാവും. പന്തിന് പരിക്ക് വലിയ ഭീഷണിയാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് പകരക്കാരെ കണ്ടെത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

1

ഇന്ത്യയുടെ ഫിറ്റ്‌നെസ് ട്രെയിനര്‍ അടുത്തിടെ പന്തുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അമിത ഭാരമാണ് പന്തിന് പ്രതിസന്ധിയുണ്ടാക്കുന്നത്. ഫിറ്റ്‌നെസിന് പ്രാധാന്യം നല്‍കുന്നത് കൊണ്ട് പന്തിനെ കളിപ്പിക്കില്ല. പന്ത് ഫോമില്‍ തന്നെയാണ് കളിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ചെന്ന് പന്തിന് കളിക്കാനാവാത്ത ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ബിസിസിഐ പറയുന്നു. പന്തിന്റെ ഫിറ്റ്‌നെസ്സിനെ കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ ഫിറ്റ്‌നെസ് ട്രെയിനര്‍ വെളിപ്പെടുത്തിയിരുന്നു. ടീമില്‍ പന്തിനെ കളിപ്പിക്കുന്നതിന് മുമ്പ് അ്‌ദ്ദേഹത്തിന്റെ ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബിസിസിഐ ആവശ്യപ്പെട്ടതായി ട്രെയിനര്‍ നിക്ക് വെബ് പറഞ്ഞു. വെബ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

അതേസമയം പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാലും പരമ്പരയില്‍ കളിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. കെഎല്‍ രാഹുലിനാണ് വിക്കറ്റ് കീപ്പിംഗ് ചുമതല നല്‍കുക. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ വൃദ്ധിമാന്‍ സാഹയേക്കാള്‍ കളിക്കാന്‍ സാധ്യത പന്തിനാണ് ബിസിസിഐ നല്‍കുന്നത്. ഓസ്‌ട്രേലിയക്കെതിരെ നേരത്തെ പന്ത് ടെസ്റ്റ് പരമ്പരയില്‍ നന്നായി തിളങ്ങിയിരുന്നു. മുമ്പ് നടന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമായും പന്ത് മാറിയിരുന്നു. പക്ഷേ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ പന്ത് അടക്കമുള്ളവര്‍ പരാജയമായിരുന്നു. ഇഷാന്ത് ശര്‍മ കളിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഓസീസ് പര്യടന സമയമാവുമ്പോഴേക്ക് ഇഷാന്ത് ഫിറ്റ്‌നെസ് വീണ്ടെടുത്ത് കളിക്കാന്‍ തയ്യാറാവുമെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷന്‍ രാഹുല്‍ ദ്രാവിഡ് പറയുന്നു. നവംബര്‍ 12നുള്ളില്‍ ഇന്ത്യ ടീം ഓസ്‌ട്രേലിയയിലേക്ക് മടങ്ങും. ഏകദിന പരമ്പര നവംബര്‍ 26ന് ആരംഭിക്കും. ടി20 മത്സരങ്ങള്‍ ഡിസംബര്‍ നാലിനായിരിക്കും ആരംഭിക്കുക. ഡിസംബര്‍ 17 മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്. ഫിറ്റ്‌നെസ് പ്രോഗാം ഇഷാന്തിന്റെ കാര്യത്തില്‍ നന്നായി നടക്കുന്നുണ്ട്. ബൗളിംഗ് ആരംഭിച്ചാല്‍ പതിയെ സ്‌പെല്ലുകള്‍ വര്‍ധിപ്പിക്കുമെന്ന് എന്‍സിഎ പറയുന്നു. ഒരു പരിശീലന മത്സരമെങ്കിലും ടെസ്റ്റിന് മുമ്പ് ഇഷാന്ത് കളിക്കണമെന്ന് എന്‍സിഎ വ്യക്തമാക്കി.

Story first published: Tuesday, October 27, 2020, 7:28 [IST]
Other articles published on Oct 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+