വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ഇന്ത്യയുടെ അതിവേഗ സെഞ്ച്വറിക്കാര്‍- റെക്കോര്‍ഡ് റിഷഭിന്, മലയാളി താരം അസ്ഹര്‍ നാലാമത്!

32 ബോളില്‍ സെഞ്ച്വറിയടിച്ചാണ് റിഷഭ് ചരിത്രം കുറിച്ചത്

ഐപിഎല്ലിന്റെ വരവോടെ നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ നിരവധി താരങ്ങളെയാണ് ലഭിച്ചത്. പ്രത്യേകിച്ചും ടി20യില്‍ മിന്നുന്ന പ്രകടനം നടത്താന്‍ ശേഷിയുള്ള താരങ്ങളുടെ ആധിക്യമുണ്ടായത് ഐപിഎല്ലിന്റെ വരവോടെയാണ്. ടി20യില്‍ സെഞ്ച്വറികള്‍ നേടുകയെന്നത് വലിയ പുതുമയുള്ള കാര്യമല്ല. എന്നാല്‍ കുറഞ്ഞ ബോളുകളില്‍ നിന്നും മൂന്നക്കം കടക്കാന്‍ അസാധാരണമിടുക്കും കരുത്തും കൂടിയേ തീരൂ. ടി20 ഫോര്‍മാറ്റില്‍ ഈ തരത്തില്‍ ഏറ്റവും കുറഞ്ഞ ബോളകളില്‍ സെഞ്ച്വറിയടിച്ച ഇന്ത്യക്കാരില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് തലപ്പത്ത്.

1

വെറും 32 ബോളുകളില്‍ മൂന്നക്കം കടന്നാണ് റിഷഭ് ഇന്ത്യയുടെ അതിവേഗ ടി20 സെഞ്ച്വറിക്കാരനായത്. അദ്ദേഹത്തിന്റെ ഈ മിന്നല്‍ പ്രകടനം ഇന്ത്യക്കു വേണ്ടിയോ, ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയോ ആയിരുന്നില്ല. മറിച്ച് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടിയായിരുന്നു ഇത്. ഗൗതം ഗംഭീറിനോടൊപ്പം ഓപ്പണറായി ഇറങ്ങിയാണ് റിഷഭ് റണ്‍മഴ പെയിച്ചത്. 38 ബോളില്‍ 12 സിക്‌സറുകളും എട്ടു ബൗണ്ടറികളുമടക്കം 116 റണ്‍സോടെ അന്നു താരം പുറത്താവാതെ നില്‍ക്കുകയും ചെയ്തു.

IND vs SL: ഇന്ത്യയുടെ സാധ്യതാ ഏകദിന ഇലവന്‍- വിക്കറ്റ് കാക്കാന്‍ സഞ്ജു, സക്കരിയ അരങ്ങേറുംIND vs SL: ഇന്ത്യയുടെ സാധ്യതാ ഏകദിന ഇലവന്‍- വിക്കറ്റ് കാക്കാന്‍ സഞ്ജു, സക്കരിയ അരങ്ങേറും

IND vs ENG: മൂന്നു തെറ്റുകള്‍ കോലി ആവര്‍ത്തിക്കരുത്, തുടര്‍ന്നാല്‍ ഇന്ത്യയെ ഇംഗ്ലണ്ട് തൂത്തുവാരും!IND vs ENG: മൂന്നു തെറ്റുകള്‍ കോലി ആവര്‍ത്തിക്കരുത്, തുടര്‍ന്നാല്‍ ഇന്ത്യയെ ഇംഗ്ലണ്ട് തൂത്തുവാരും!

2

റിഷഭിന് പിന്നില്‍ അതിവേഗ സെഞ്ച്വറിക്കാരില്‍ രണ്ടാമന്‍ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20യില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഹിറ്റ്മാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് 35 ബോളുകളിലായിരുന്നു. 43 ബോളില്‍ 10 ബൗണ്ടറികളും 12 ബൗണ്ടറികളുമടക്കം 118 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ 88 റണ്‍സിനു ജയിക്കുകയും ചെയ്തു.

4

രോഹിത്തിന് പിറകില്‍ മൂന്നാംസ്ഥാനം രണ്ടു താരങ്ങള്‍ ചേര്‍ന്നു പങ്കിടുകയാണ്. ഒന്നു മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനാണെങ്കില്‍ മറ്റൊന്ന് കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ്. ഇരുവര്‍ക്കും സെഞ്ച്വറി തികയ്ക്കാന്‍ വേണ്ടിവന്നത് 37 ബോളുകളായിരുന്നു. 2010ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയായിരുന്നു യൂസുഫിന്‍െ കിടിലന്‍ ഇന്നിങ്‌സ്. 37 ബോളില്‍ ഒമ്പതു ബൗണ്ടറിയും എട്ടു സിക്‌സറുമടക്കം എട്ടു റണ്‍സെടുത്ത് യൂസുഫ് പുറത്താവുകയായിരുന്നു. മല്‍സരത്തില്‍ പക്ഷെ മുംബൈ നാലു റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കി.

3

ഈ വര്‍ഷം മുംബൈയ്‌ക്കെതിരേ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു കാസര്‍കോഡുകാരനായ അസ്ഹര്‍ കത്തിക്കയറിയത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി ടി20യില്‍ സെഞ്ച്വറി കണ്ടെത്തിയ ആദ്യത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തിരുന്നു. മുംബൈയ്‌ക്കെതിരായ ഈ മല്‍സരത്തില്‍ 54 ബോളില്‍ നിന്നും 137 റണ്‍സോടെ അസ്ഹര്‍ പുറത്താവാതെ നില്‍ക്കുകയും ചെയ്തു. ഈ പ്രകടനം ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലേക്കു അദ്ദേഹത്തിനു വഴി തുറക്കുകയും ചെയ്തിരുന്നു.

Story first published: Monday, July 5, 2021, 17:11 [IST]
Other articles published on Jul 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X