Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സീനിയര്‍ ടീമിന് പിന്നാലെ എ ടീമും ബാറ്റിങ്ങില്‍ തകര്‍ന്നു; രാഹുല്‍ ഗോള്‍ഡന്‍ ഡക്ക്

വൻപരാജയമായി മാറിയ രാഹുൽ | Oneindia Malayalam

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാനത്തേതും അഞ്ചാമത്തേതുമായ മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് കൂറ്റന്‍ തോല്‍വി. നേരത്തെ ആദ്യ നാലു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. അഞ്ചാം മത്സരത്തിലെ ജയം ഇംഗ്ലണ്ടിന് ആശ്വാസമായി. 35 ഓവറില്‍ ഇന്ത്യ 121 റണ്‍സെടുത്തപ്പോള്‍ 30.3 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.

rahul

ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ സീനിയര്‍ ടീം തകര്‍ന്നതിന് സമാനമായാണ് തിരുവനന്തപുരത്ത് ജൂനിയര്‍ ടീമും തോല്‍വി വഴങ്ങിയത്. വിവാദങ്ങള്‍ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ കെ എല്‍ രാഹുല്‍ ഒരിക്കല്‍ക്കൂടി പരാജയമായി. നേരിട്ട ആദ്യ പന്തില്‍തന്നെ റണ്ണൊന്നുമെടുക്കാതെയാണ് രാഹുല്‍ മടങ്ങിയത്. ഇതോടെ ലോകകപ്പിനുള്ള ടീമില്‍ രാഹുലിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത മങ്ങി.

ഇന്ത്യന്‍ നിരയില്‍ സിദ്ധേഷ് ലാദ്(36), അക്‌സര്‍ പട്ടേല്‍(23), ദീപക് ചഹാര്‍(21) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമംഗം ഋഷഭ് പന്ത് 7 റണ്‍സെടുത്ത് മടങ്ങി. ജാമി ഓവര്‍ട്ടന്‍ ഇംഗ്ലണ്ടിനായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും ബാറ്റിങ് തകര്‍ച്ച നേരിടേണ്ടിവന്നു. 70 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റ് ആണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. 12 റണ്‍സെടുത്ത സാം ഹെയ്ന്‍ ആണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. മറ്റു കളിക്കാര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കായി ദീപക് ചഹാര്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ മൂന്നുവിക്കറ്റു വീതം വീഴ്ത്തി.

Story first published: Thursday, January 31, 2019, 17:12 [IST]
Other articles published on Jan 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+