Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ ഭാവി അവന്റെ കൈകളില്‍... എന്തൊരു പ്ലെയര്‍, പക്ഷെ ലോകകപ്പ് ടീമില്‍ ഇല്ല!!

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എംഎസ് ധോണിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഈ താരം. ധോണിക്കൊപ്പം ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പന്തിനെ ഉള്‍പ്പെടുത്തിയേക്കുമെന്നു ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ദിനേഷ് കാര്‍ത്തികാണ് പകരം ഇന്ത്യന്‍ ടീമിലെത്തിയത്.

ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടെങ്കിലും നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി തകര്‍പ്പന്‍ പ്രകടനം നടത്തി താരം സെലക്ടര്‍മാരുടെ തീരുമാനം തെറ്റായിരുന്നെന്ന് തെളിയിക്കുകയും ചെയ്തു. ഇപ്പോഴിതാ പന്തിനെ വാനോളം പ്രശംസിച്ചു രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പന്തിന്റെ കൈയില്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പന്തിന്റെ കൈയില്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പന്തിന്റെ കൈകളിലാണെന്നു ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ എലിമിനേറ്റര്‍ മല്‍സരത്തില്‍ പന്തിന്റെ ഇന്നിങ്‌സിനെയാണ് അദ്ദേഹം പ്രശംസിച്ചത്.
കളിക്കളത്തില്‍ പന്ത് കാണിക്കുന്ന പക്വത ഏറെ സന്തോഷം നല്‍കുന്നതാണ്. ഹൈദരാബാദിനെതിരായ കളിയില്‍ ജയത്തിന് തൊട്ടരികില്‍ വച്ച് പുറത്തായതില്‍ അദ്ദേഹത്തിന് അല്‍പ്പം നിരാശയുണ്ടായിരിക്കാം. എങ്കിലും മാച്ച് വിന്നിങ് ഇന്നിങ്‌സാണ് പന്ത് പുറത്തെടുത്തതെന്ന് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ അടുത്ത സെവാഗ്

ഇന്ത്യയുടെ അടുത്ത സെവാഗ്

ഇന്ത്യയുടെ മുന്‍ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിനും പന്തിനെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. പുതിയ ജനറേഷനിലെ വീരേന്ദര്‍ സെവാഗെന്നാണ് പന്തിനെ മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത്. പന്തിന്റെ ആക്രമണോത്സുകതയെ അദ്ദേഹം പ്രശംസിച്ചു. പന്തിന്റെയത്ര കഴിവുള്ള താരങ്ങളെ വ്യത്യസ്തമായി തന്നെ പരിഗണിക്കണമെന്നും മഞ്ജരേക്കര്‍ ആവശ്യപ്പെട്ടു.

റണ്‍വേട്ടയില്‍ രണ്ടാമന്‍

റണ്‍വേട്ടയില്‍ രണ്ടാമന്‍

ഈ സീസണില്‍ ഡല്‍ഹിയെ ക്വാളിഫയര്‍ 2 വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് പന്ത് വഹിച്ചത്. ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ഡല്‍ഹിയെ വിജയത്തിലേക്കു നയിച്ചിരുന്നു. സീസണില്‍ ഡല്‍ഹിക്കായി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരവും പന്ത് തന്നെ.
16 മല്‍സരങ്ങളില്‍ നിന്നും 37.54 ശരാശരിയില്‍ 488 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. 37 ബൗണ്ടറികളും 27 സിസ്‌കറുമടക്കമാണ് താരം ഇത്രയും റണ്‍സ് നേടിയത്. ഡല്‍ഹിക്കു വേണ്ടി കൂടുതല്‍ സിക്‌സര്‍ അടിച്ചതും പന്താണ്.

Story first published: Saturday, May 11, 2019, 11:11 [IST]
Other articles published on May 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+