രണ്ടു പരമ്പരകളിലുമില്ല, ലോകകപ്പ് ടീമിലും പന്ത് പുറത്തോ? മുഖ്യ സെലക്ടര്‍ പറയുന്നത് ഇങ്ങനെ...

മുംബൈ: ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പിങ് സെന്‍സേഷനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റിഷഭ് പന്ത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഒരു സെഞ്ച്വറിയടക്കം നാലു ടെസ്റ്റുകളില്‍ നിന്നും 350 റണ്‍സും 20 ക്യാച്ചുകളും പന്ത് സ്വന്തം പേരില്‍ കുറിച്ചിരുന്നു.
എന്നാല്‍ ഓസീസിനെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കും അതിനു ശേഷമുള്ള ന്യൂസിലാന്‍ഡിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയിലും പന്ത് ഒഴിവാക്കപ്പെട്ടു. ഇതോടെയാണ് ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പന്തിനെ പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

ലോകകപ്പ് പ്ലാനിന്റെ ഭാഗം
അടുത്ത രണ്ട് നിശ്ചിത ഓവര്‍ പരമ്പരകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടെങ്കിലും പന്ത് തീര്‍ച്ചയായും ഇന്ത്യയുടെ ലോകകപ്പ് പ്ലാനിന്റെ ഭാഗമാണെന്ന് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തീര്‍ച്ചയായും പരിഗണിക്കുന്ന വിക്കറ്റ കീപ്പര്‍ തന്നെയാണ് പന്തെന്നതില്‍ സംശയമില്ല. നിലവില്‍ മൂന്നു വിക്കറ്റ് കീപ്പര്‍മാരെയാണ് ലോകകപ്പിനായി കണ്ടു വച്ചിരിക്കുന്നത്. അവരെല്ലാം മികച്ച പ്രകടനവും നടത്തുന്നുണ്ട്. എന്നാല്‍ ആരൊയെക്കെ തിരഞ്ഞെടുക്കുമെന്ന് പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്നും പ്രസാദ് അറിയിച്ചു.

പന്തിനു പകരം ധോണി
ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കും അതിനു ശേഷം ന്യൂസിലാന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുമുള്ള ടീമില്‍ പന്തിനു പകരം മുന്‍ നായകന്‍ എംഎസ് ധോണിയെ ഇന്ത്യ തിരിച്ചുവിളിക്കുകയായിരുന്നു. ധോണിയെക്കൂടാതെ മറ്റൊരു പരിചയസമ്പന്നനായ ദിനേഷ് കാര്‍ത്തികാണ് സംഘത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ അവസാനമായി നടന്ന ഏകദിന പരമ്പരയില്‍ ധോണിക്കു പകരം പന്ത് കളിച്ചിരുന്നെങ്കിലും പ്രതീക്ഷയ്്‌ക്കൊത്ത പ്രകടനം നടത്താനായിരുന്നില്ല.

ഒഴിവാക്കിയതല്ല
പന്തിനെ ഓസീസ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ നിന്നും ഒഴിവാക്കിയതല്ലെന്നും മറിച്ചു വിശ്രമം അനുവദിച്ചതാണെന്നും പ്രസാദ് വ്യക്തമാക്കി. ഓസീസിനെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിച്ചതിനാല്‍ പന്തിന് വിശ്രമം അനിവാര്യമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ അടുത്ത രണ്ടു പരമ്പരകളില്‍ നിന്നും ഒഴിവാക്കിയത്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് കൂടുതല്‍ കരുത്തോടെ പന്ത് ടീമില്‍ തിരിച്ചെത്തുക തന്നെ ചെയ്യുമെന്നും പ്രസാദ് പറഞ്ഞു.

ഓസീസ്, ന്യൂസിലാന്‍ഡ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications