വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിനെതിരേ തുറന്നടിച്ച് ശാസ്ത്രി... വിന്‍ഡീസില്‍ ടീമിനെ 'ചതിച്ചു'!! തനിനിറം പുറത്തെടുക്കണം

ഒരു ഫിഫ്റ്റി മാത്രമാണ് പര്യടനത്തില്‍ താരം നേടിയത്

ദില്ലി: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു കോച്ച് രവി ശാസ്ത്രിയുടെ വിമര്‍ശനം. ഇതാദ്യമായാണ് പന്തിനെതിരേ അദ്ദേഹം രംഗത്തുവരുന്നത്. ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന പന്ത് ഇന്ത്യയുടെ കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ബാറ്റിങില്‍ നിറംമങ്ങിയിരുന്നു. ഇതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്.

ടി20 ലോകകപ്പ്: എങ്ങനെ ടീമില്‍ സ്ഥാനമുറപ്പിക്കാം? കോലിയുടെ ഉപദേശം, അതിനു കഴിഞ്ഞാല്‍ മാത്രം കളിക്കാംടി20 ലോകകപ്പ്: എങ്ങനെ ടീമില്‍ സ്ഥാനമുറപ്പിക്കാം? കോലിയുടെ ഉപദേശം, അതിനു കഴിഞ്ഞാല്‍ മാത്രം കളിക്കാം

ടി20, ഏകദിനം, ടെസ്റ്റ് എന്നിവയിലെല്ലാം ഇന്ത്യയുടെ വിക്കറ്റ് കാത്തത് പന്തായിരുന്നു. എന്നാല്‍ മൂന്നു ഫോര്‍മാറ്റിലും കൂടി ഒരേയൊരു ഫിഫ്റ്റി മാത്രമാണ് താരത്തിനു നേടായത്. ഇതേ തുടര്‍ന്നാണ് പന്തിനെതിരേ ശാസ്ത്രി വിമര്‍ശനമുന്നയിച്ചത്.

മോശം ഷോട്ടുകള്‍

മോശം ഷോട്ടുകള്‍

വിന്‍ഡീസ് പര്യടനത്തില്‍ പലപ്പോഴും മോശം ഷോട്ടുകള്‍ കളിച്ചാണ് പന്ത് തന്റെ വിക്കറ്റ് കളഞ്ഞുകുളിച്ചതെന്നു ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇനിയും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ വലിയ വില തന്നെ താരത്തിനു നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിന്‍ഡീസ് പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പന്തിനെതിരേ പലരും ഇതിനകം രംഗത്തു വന്നു കഴിഞ്ഞു. കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നുവെന്നതാണ് താരത്തിന്റെ പ്രധാന വീക്ക്‌നെസായി ഏവരും ചൂണ്ടിക്കാട്ടുന്നത്. ഇനിയും ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ പന്തിനു പകരം മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കു അവസരം നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്.

എല്ലായ്‌പ്പോഴും ക്ഷമിക്കില്ല

എല്ലായ്‌പ്പോഴും ക്ഷമിക്കില്ല

തുടര്‍ച്ചയായി മല്‍സരങ്ങളില്‍ അശ്രദ്ധയോടെ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് പന്ത് ശീലമാക്കിയാല്‍ ടീം അത് എല്ലായ്‌പ്പോഴും ക്ഷമിക്കില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. വിന്‍ഡീസ് പര്യടനത്തില്‍ പന്ത് ശരിക്കും ടീമിനെ ചതിക്കുക തന്നെയാണ് ചെയ്തത്. കാരണം ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ താരത്തിനു കഴിഞ്ഞില്ല. ട്രിനിഡാഡില്‍ നടന്ന കളിയില്‍ ആദ്യ ബോളിലാണ് പന്ത് ഔട്ടായത്. അതേ ഷോട്ട് ആവര്‍ത്തിച്ചാല്‍ നല്ല ശിക്ഷ നല്‍കുമെന്ന് പന്തിനോടു പറയുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ ടീമിനെയാണ് നിരാശരാക്കുന്നത്

നിങ്ങള്‍ ടീമിനെയാണ് നിരാശരാക്കുന്നത്

മല്‍സരത്തില്‍ ഒരു മോശം ഷോട്ട് കളിച്ചാല്‍ അത് സ്വയം നിങ്ങളെയല്ല, മറിച്ച് ടീമിനെയാകെയാണ് നിരാശരാക്കുന്നതെന്നു ശാസ്ത്രി പറഞ്ഞു. റണ്‍ചേസ് നടത്തുന്ന കളിയില്‍ ക്യാപ്റ്റന്‍ ക്രീസല്‍ മറുഭാഗത്തുള്ളപ്പോള്‍ കൂടുതല്‍ വിവേകത്തോടെ ബാറ്റ് ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും ശാസ്ത്രി നിര്‍ദേശിച്ചു.
ഷോട്ട് സെലക്ഷനില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കളിക്കളത്തില്‍ സന്ദര്‍ഭത്തിിന് അനുസരിച്ച് ബാറ്റ് ചെയ്യാനും പന്ത് ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പന്തിന് വേറെ ലെവലിലെത്താം

പന്തിന് വേറെ ലെവലിലെത്താം

സ്വന്തം ബാറ്റിങ് ശൈലി മാറ്റുന്നതിനക്കുറിച്ച് ആരും ആലോചിക്കേണ്ടതില്ലെന്നും ശാസ്ത്രി പറഞ്ഞു. കോലി പറഞ്ഞതു പോലെ ഓരോ മല്‍സരത്തിലും സാഹചര്യം മനസ്സിലാക്കിയാവണം ഷോട്ട് കളിക്കേണ്ടത്. അതിനു പന്തിന് കഴിഞ്ഞാല്‍ തടയാന്‍ ഒരു ടീമിനും സാധിക്കില്ല. ചിലപ്പോള്‍ ഒരു മല്‍സരം കൊണ്ടു തന്നെ പന്ത് മാറിയേക്കും, ചിലപ്പോള്‍ നാലു മല്‍സരങ്ങള്‍ വേണ്ടിവരും. ഐപിഎല്ലില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് പന്തിനുണ്ട്. ഇത് കൂടുതല്‍ പഠിക്കാന്‍ താരത്തെ സഹായിക്കും. താന്‍ എത്രത്തോളം അപകടകാരിയാണെന്നു പന്ത് ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള സമയമാണിതെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, September 16, 2019, 11:12 [IST]
Other articles published on Sep 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X