For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് ടിക്കറ്റെടുത്തു, ധവാന് പകരം ടീമിലേക്ക്

By Vaisakhan MK

ലണ്ടന്‍: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരുക്കേറ്റതോടെ ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥ ആകെ നഷ്ടമായിരിക്കുകയാണ്. നാലാം നമ്പറില്‍ ആര് കളിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തലവേദന ഉയര്‍ന്നിരിക്കുന്നത്. അതേസമയം ഋഷഭ് പന്തിനോട് എത്രയും പെട്ടെന്ന് ഇംഗ്ലണ്ടിലെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. എന്നാല്‍ പന്ത് ടീമില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അടിമുടി ആശയക്കുഴപ്പമാണ്.

പന്തിനെ പിന്തുണച്ച് മുന്‍ താരങ്ങള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും ബിസിസിഐ അംഗീകരിക്കില്ല എന്ന് ഉറപ്പുള്ള കാര്യമാണ്. അതേസമയം നാലാം നമ്പറില്‍ കളിക്കാന്‍ മൂന്ന് താരങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. അതുകൊണ്ട് മുതിര്‍ന്ന താരങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങില്ലെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

പന്ത് ഇംഗ്ലണ്ടിലേക്ക്

പന്ത് ഇംഗ്ലണ്ടിലേക്ക്

ഇംഗ്ലണ്ടിലേക്ക് എത്രയും പെട്ടെന്ന് എത്താനായി ഋഷഭ് പന്ത് യാത്ര പുറപ്പെട്ടുവെന്നാണ് ടീം മാനേജ്‌മെന്റ് പുറത്തുവിട്ടിരിക്കുന്നത്. ഇടംങ്കൈയന്‍ ബാറ്റ്‌സ്മാനായത് കൊണ്ടും നാലാം നമ്പറില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്താനുള്ള കഴിവുമാണ് പന്തിനെ ഫേവറിറ്റാക്കുന്നത്. ഐസിസി ഔദ്യോഗികമായി ഇക്കാര്യം പന്ത് ഇംഗ്ലണ്ടിലെത്തിയ ദിവസം അറിയിക്കും. 48 മണിക്കൂറിനുള്ളില്‍ ഇംഗ്ലണ്ടിലെത്താനാണ് പന്തിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അതേസമയം പന്ത് ഏത് മത്സരത്തിലാണ് കളിക്കുകയെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്.

പാകിസ്താനെതിരെ അരങ്ങേറ്റം

പാകിസ്താനെതിരെ അരങ്ങേറ്റം

ഋഷഭ് പന്തിന്റെ ലോകകപ്പ് അരങ്ങേറ്റം പാകിസ്താനെതിരെയുള്ള മത്സരത്തിലായിരിക്കുമെന്നാണ് സൂചന. പേസ് ബൗളിംഗിനെ നന്നായി നേരിടാനുള്ള കഴിവും പന്തിന് ഗുണം ചെയ്യും. അതേസമയം ന്യൂസിലന്റിനെതിരെയുള്ള മത്സരത്തില്‍ വിജയ് ശങ്കര്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്. ലോകേഷ് രാഹുല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. അതേസമയം ധവാന്‍ നിരീക്ഷണത്തിലാണ്. താരം ഇംഗ്ലണ്ട് വിടില്ല. ടീമിനൊപ്പം തന്നെ തുടരുമെന്ന് ബിസിസിഐ മെഡിക്കല്‍ ടീം പറയുന്നു.

നാലാം നമ്പറില്‍ ആര് കളിക്കും

നാലാം നമ്പറില്‍ ആര് കളിക്കും

നാലാം നമ്പറില്‍ ഇന്ത്യക്ക് മൂന്ന് ഓപ്ഷനാണ് ഉള്ളത്. വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക്ക് എന്നിവരാണ് മുന്നിലുള്ളത്. ഇവരെ കളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് പന്തിന് അവസരം ലഭിക്കുമോ എന്ന സംശയം ഉയരുന്നത്. ഇവരെ കൂടാതെ രവീന്ദ്ര ജഡേജയെ കളിപ്പിക്കാനുള്ള സാധ്യത വരെ ടീമിന് മുന്നിലുണ്ട്. ഒരു അധിക ബൗളറെ ഇതിലൂടെ ഇന്ത്യക്ക് ലഭിക്കും. അതേസമയം ധവാന് പകരക്കാരനെ കൊണ്ടുവന്നാല്‍ ആ താരം ടൂര്‍ണമെന്റില്‍ ഉടനീളം കളിക്കേണ്ടി വരും. അതുകൊണ്ട് രണ്ട് മത്സരങ്ങളില്‍ പുറത്തിരിക്കുന്നതാണ് ബിസിസിഐ പരീക്ഷിക്കുന്നത്.

മുന്‍ ഇന്ത്യന്‍ താരം പറയുന്നത്

മുന്‍ ഇന്ത്യന്‍ താരം പറയുന്നത്

മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ പറയുന്നത് ലോകേഷ് രാഹുലിനെ ഓപ്പണറാക്കാനാണ്. അതേസമയം നാലാം സ്ഥാനത്ത് ദിനേഷ് കാര്‍ത്തിക്കിനെ കളിപ്പിക്കാനാണ് മോറെ നിര്‍ദേശിക്കുന്നത്. കാര്‍ത്തിക്കിന് പരിചയസമ്പത്തുണ്ടെന്നും മോറെ പറയുന്നു. അതേസമയം സുനില്‍ ഗവാസ്‌കര്‍ പന്തിനെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണും പന്തിനെ പിന്തുണച്ചിട്ടുണ്ട്. അതേസമയം ഗൗതം ഗംഭീര്‍ അമ്പാട്ടി റായിഡുവിനെ കളിപ്പിക്കണെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പന്ത് ഇംഗ്ലണ്ടിലെത്തുമെങ്കിലും കളിക്കുന്ന കാര്യത്തില്‍ സസ്‌പെന്‍സ് രണ്ട് ദിവസം കൂടി തുടരും.

Story first published: Tuesday, June 11, 2019, 23:08 [IST]
Other articles published on Jun 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+