ശരിക്കും ഗെയിം ചേഞ്ചര്‍... ഹൈദരാബാദിനെതിരേയും തെളിയിച്ചു, പന്തിനെ എന്തുകൊണ്ട് വേണ്ട?
വിശാഖപട്ടണം: ഐപിഎല്‍ എലിമിനേറ്ററില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിജയശി ല്‍പ്പിയായ റിഷഭ് പന്തിന് ആരാധകര്‍ കൂടുകയാണ്. തുടര്‍ വിക്കറ്റുകളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിയില്‍ പിടിമുറുക്കവെയണ് പന്ത് സംഹാരതാണ്ഡവമാടിയത്.
നാലാമനായി ഇറങ്ങിയ പന്ത് 49 റണ്‍സെടുത്ത് ഡല്‍ഹിയെ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിച്ചാണ് ക്രീസ് വിട്ടത്. വെറും 21 പന്തില്‍ അഞ്ചു കൂറ്റന്‍ സിക്‌സറും രണ്ടു ബണ്ടറികറുമടക്കം താരം 49 റണ്‍സ് അടിച്ചെടുത്തിരുന്നു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും പന്ത് തന്നെയായിരുന്നു.

ഇന്ത്യക്കു വേണമെങ്കില്‍ ഉള്‍പ്പെടുത്താം
മറ്റൊരു ഇടിവെട്ട് ഇന്നിങ്‌സ് കൂടി കളിച്ചതോടെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പന്തിനെ തഴഞ്ഞതില്‍ പ്രതിഷേധിക്കുകയാണ് ആരാധകര്‍. ട്വിറ്ററിലൂടെ പന്തിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.
പന്ത് എന്തു കൊണ്ട് ലോകകപ്പ് ടീമില്‍ ഇല്ലെന്നും ഇന്ത്യക്കു മാറ്റം വരുത്താന്‍ ഇനിയും സമയമുണ്ടെന്നായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോനിന്റെ ട്വീറ്റ്.

പ്രശംസിച്ച് സെവാഗും
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും പന്തിനെ പ്രശംസിച്ചു. എന്തൊരു മല്‍സരമാണിത്, ഐപിഎല്‍ എന്തൊരു ടൂര്‍ണമെന്റാണ്. ഡല്‍ഹി നന്നായി കളിച്ചു. പന്തിന്റെ ഇന്നിങ്‌സ് ഗംഭീരമായിരുന്നു. ശരിക്കും ഗെയിം ചേഞ്ചര്‍ എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

ഫാനായെന്ന് മഞ്ജരേക്കര്‍
മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ട്വിറ്ററിലൂടെ പന്തിനെ പുകഴ്ത്തി. ഇപ്പോള്‍ താനും റിഷഭ് പന്ത് ഫാന്‍സ് ക്ലബ്ബിന്റെ ഭാഗമാണെന്നായിരുന്നു മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തത്.
പ്രമുഖ ബോളിവുഡ് നടന്‍ റിഷി കപൂറും പന്തിനെ പിന്തുണച്ചു രംഗത്തുവന്നു. ലോകകപ്പ് ടീമില്‍ പന്ത് എന്തു കൊണ്ടില്ല? വിരാട് കോലി, രവി ശാസ്ത്രി നിങ്ങള്‍ അവിടെയില്ലേയെന്നും കപൂര്‍ ട്വീറ്റില്‍ ചോദിക്കുന്നു.

മികച്ച പ്രകടനം
ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് പന്ത് നടത്തിക്കൊണ്ടിരിക്കുന്നത്. 15 മല്‍സരങ്ങളില്‍ നിന്നും 37.50 ശരാശരിയില്‍ 450 റണ്‍സ് താരം നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റികളും പന്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
കഴിഞ്ഞ സീസണിലും ഡല്‍ഹി ജഴ്‌സിയില്‍ പന്ത് കസറിയിരുന്നു. പക്ഷെ താരം റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും ഡല്‍ഹിയെ ഇതു പ്ലേഓഫിലെത്തിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications