വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളി മറന്ന് റിഷഭ് പന്ത്, ഇന്ത്യയ്ക്ക് ആശങ്ക

ദില്ലി: റിഷഭ് പന്തിന് ഇതെന്തു പറ്റിയെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിലെ തീപ്പൊരി ബാറ്റിങ്ങെല്ലാം താരം എവിടെയോ വെച്ചു മറന്നു. ധോണിക്ക് പകരക്കാരനാവാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും പന്ത് തുടരെ നിരാശപ്പെടുത്തുന്നു. മൊഹാലിയില്‍ ഡി കോക്ക് വിരിച്ച ചതിക്കുഴിയില്‍ വളരെ എളുപ്പമാണ് പന്ത് ചെന്നുവീണത്. ബൗണ്ടറി കണ്ടെത്താന്‍ പന്തിനുള്ള തിടുക്കം ദക്ഷിണാഫ്രിക്കന്‍ നായകന് നന്നായറിയാം. അതുകൊണ്ട് മുപ്പതുവാര സര്‍ക്കിളിനകത്ത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഷംസിയെ ഡി കോക്ക് നിയോഗിച്ചു.

നിരാശജനകമായ പ്രകടനം

ആദ്യ നാലു പന്തുകള്‍ താരം കളിച്ചത് കരുതലോടെയാണ്. പക്ഷെ പുതിയ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ പഠിപ്പിച്ചു വിട്ട പാഠങ്ങളെല്ലാം ഒരുനിമിഷം താരം മറന്നു. ഫലമോ, പതിവുപോലെ വിക്കറ്റു കളഞ്ഞ് നിസഹായമായ ചിരിയോടെ താരം മടങ്ങി. പറഞ്ഞുവരുമ്പോള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല പന്തിന്റെ ഈ നിസഹായത. ഈ വര്‍ഷം ഇതുവരെ കൈയ്യടിക്കാവുന്നൊരു പ്രകടനം താരത്തില്‍ നിന്നുണ്ടായിട്ടില്ല.

അമർഷം

4, 40*, 28, 3, 1, 0, 4, 65*, 4 — ആകെ 149 റണ്‍സാണ് ഒന്‍പതു ട്വന്റി-20 മത്സരങ്ങളില്‍ നിന്നും പന്ത് അടിച്ചെടുത്തത്. ബാറ്റിങ് ശരാശി 21.28. ടീമില്‍ വലിയൊരു ആശങ്കയായി പന്ത് വളരുകയാണ്. താരം കുറഞ്ഞ റണ്‍സില്‍ പുറത്താവുന്നതല്ല, മറിച്ച് അശ്രദ്ധമായി കളിച്ച് വിക്കറ്റു കളയുന്നതിലാണ് ടീമിന് അമര്‍ഷം.

വേണ്ടിയിരുന്നത് 56 റൺസ്

ഇക്കാര്യം നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും റിഷഭ് പന്തിനോട് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. അലസമായി കളിക്കരുതെന്ന് പുതിയ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറും പറയുകയുണ്ടായി. ഇന്നലെ നാലാം സ്ഥാനത്താണ് പന്തിനെ വിരാട് കോലി ഇറക്കിയത്. താരം ക്രീസിലെത്തിയ സമയത്ത് ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 56 റണ്‍സ്.

അടുത്ത ലക്ഷ്യം

പക്ഷെ 11 മിനിറ്റ് ആയുസ്സു മാത്രമേ പന്തിനുണ്ടായുള്ളൂ. ഫോര്‍ട്ടുന്റെ പന്തില്‍ അമിതാവേശം കാട്ടിയ താരം ഷംസിയുടെ കൈകളില്‍ ഒതുങ്ങി. പന്ത് പുറത്തായതിന് പിന്നാലെ വിക്രം റാത്തോര്‍ നോട്ട്പാടില്‍ കാര്യമായി കുത്തിക്കുറിക്കുന്നത് ക്യാമറ പകര്‍ത്തിയിരുന്നു.2020 ട്വന്റി-20 ലോകകപ്പാണ് ഇന്ത്യയുടെ അടുത്ത പ്രധാന ലക്ഷ്യം. ഇതിനായി ടീമിനെ സജ്ജമാക്കേണ്ട ചുമതല കോലിക്കും സെലക്ടര്‍മാര്‍ക്കുമുണ്ട്.

കളി മാറിയത് കോലിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍, ഞെട്ടല്‍ മാറാതെ ദക്ഷിണാഫ്രിക്ക — വീഡിയോ

അവസരങ്ങൾ വിനിയോഗിക്കുന്നില്ല

തുടരെ അവസരങ്ങള്‍ ലഭിച്ചിട്ടും വിനിയോഗിക്കാത്ത പന്തിന് പകരം ഇഷന്‍ കിഷന്‍, സഞ്ജു സാംസണ്‍ പോലുള്ള താരങ്ങള്‍ക്ക് ടീമില്‍ കടന്നുവരാനുള്ള സാധ്യത ഇപ്പോള്‍ തള്ളിക്കളയാനാവില്ല. 27 ട്വന്റി-20 മത്സരങ്ങളാണ് ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ഇക്കാലയളവില്‍ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കും. ലോകകപ്പ് സ്‌ക്വാഡില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന് സെലക്ടര്‍മാര്‍ മുന്‍പേ അറിയിച്ചിട്ടുണ്ട്.

Story first published: Thursday, September 19, 2019, 14:57 [IST]
Other articles published on Sep 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X