IND vs ENG: സെഞ്ച്വറിക്ക് സിക്‌സര്‍ മധുരം, റിഷഭ് പന്ത് ഇനി ഹിറ്റ്മാനോടൊപ്പം!

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായി മാറിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ പന്ത് ഉജ്ജ്വല സെഞ്ച്വറിയുമായാണ് ഇന്ത്യക്കു കളിയില്‍ നിര്‍ണായക ലീഡ് നേടിത്തന്നത്. 118 ബോളില്‍ നിന്നും 13 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 101 റണ്‍സ് താരം അടിച്ചെടുത്തു.

വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സിക്‌സറടിച്ചായിരുന്നു പന്തിന്റെ സെഞ്ച്വറിയാഘോഷം. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെതിരേയായിരുന്നു പന്ത് സിക്‌സര്‍ പറത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ എലൈറ്റ് ക്ലബ്ബില്‍ അദ്ദേഹം ഇടംപിടിക്കുകയും ചെയ്തു. സിക്‌സറിലൂടെ ഇതു രണ്ടാം തവണയാണ് പന്ത് സെഞ്ച്വറി തികച്ചത്. ഇതോടെ രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍ എന്നിവരുടെ നേട്ടത്തിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു. ഇരുവരും രണ്ടു തവണ സിക്‌സറിലൂടെ സെഞ്ച്വറി തികച്ചിട്ടുണ്ട്. ആറു തവണ സിക്‌സര്‍ പായിച്ച് സെഞ്ച്വറിയടിച്ച മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ തലപ്പത്ത്.

ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായും പന്ത് മാറി. മൂന്നു സെഞ്ച്വറികളെന്ന വൃധിമാന്‍ സാഹയുടെ നേട്ടത്തിനൊപ്പമാണ് അദ്ദേഹമെത്തിയത്. പന്തിന് മൂന്നു സെഞ്ച്വറികള്‍ക്കു വേണ്ടിവന്നത് 33 ഇന്നിങ്‌സുകളായിരുന്നെങ്കില്‍ സാഹ 50 ഇന്നിങ്‌സുകളില്‍ നിന്നാണ് മൂന്നു സെഞ്ച്വറികള്‍ തികച്ചത്. 144 ഇന്നിങ്‌സുകളില്‍ നിന്നും ആറു സെഞ്ച്വറികളുമായി മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് തലപ്പത്ത്.

അവസാനമായി ആറു ടെസ്റ്റുകളില്‍ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും പന്ത് നേടിയിട്ടുണ്ട്. ഈ ഇന്നിങ്‌സുകളെല്ലാം ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ ആയിരുന്നുവെന്നത് ഇവയുടെ മാറ്റ് കൂട്ടുന്നു. ഓസ്ട്രലിയക്കെതിരേ 97 (സിഡ്‌നി), ഓസ്‌ട്രേലിയക്കെതിരേ 89* (ഗാബ), ഇംഗ്ലണ്ടിനെതിരേ 91 (ചെന്നൈ), ഇംഗ്ലണ്ടിനെതിരേ ചെന്നൈ 58* (ചെന്നൈ), ഇംഗ്ലണ്ടിനെതിരേ 101 (അഹമ്മദാബാദ്) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

അതേസമയം, പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്കു നിര്‍ണായക ലീഡ് നേടിത്തന്നിരിക്കുകയാണ്. മൂന്നു വിക്കറ്റുകള്‍ ശേഷിക്കെ 89 റണ്‍സിന് ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. ഏഴാം വിക്കറ്റില്‍ പന്ത്- വാഷിങ്ടണ്‍ സുന്ദര്‍ സഖ്യം നേടിയ 113 റണ്‍സാണ് ഇന്ത്യക്കു കരുത്തായത്. പന്ത് പുറത്തായെങ്കിലും 60 റണ്‍സുമായി സുന്ദര്‍ ക്രീസിലുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, March 5, 2021, 18:08 [IST]
Other articles published on Mar 5, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X