Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വീട്ടില്‍ ഡിന്നറടിച്ച് കുശാലായി ഇന്ത്യന്‍ ടീം; ഒടുവില്‍ ഋഷഭ് പന്ത് പറഞ്ഞത്

ഇന്ത്യന്‍ ടീമിന് ധോണിയുടെ വീട്ടില്‍ ഡിന്നര്‍. | Oneindia Malayalam

റാഞ്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വീട്ടില്‍ വിഭവ സമൃദ്ധമായ ഡിന്നര്‍. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കും മാനേജ്‌മെന്റ് അംഗങ്ങള്‍ക്കുമാണ് ധോണി വീട്ടില്‍ വിരുന്നൊരുക്കിയത്. സ്വന്തം നാട്ടില്‍ കളിക്കാനെത്തിയ സഹതാരങ്ങള്‍ക്ക് ധോണിയും ഭാര്യയും മികച്ച ആതിഥേയരായി.

pant

ധോണിയും ഭാര്യയും കളിക്കാര്‍ക്ക് ഡിന്നര്‍ വിളമ്പി. ആസ്വദിച്ച് കഴിച്ച സുഹൃത്തുക്കള്‍ എല്ലാവരും ധോണിയുടെ വിരുന്നിനെ പുകഴ്ത്തുകയും ചെയ്തു. കൂട്ടത്തില്‍ രസികനായ ഋഷഭ് പന്ത് ധോണിയുടെ ഭാര്യയ്ക്കാണ് പുകഴ്ത്തല്‍ നല്‍കിയത്. ഭാഭിജി തങ്ങളുടെ ഫിറ്റ്‌നസ് ലെവല്‍ ഇല്ലാതാക്കുമെന്നായിരുന്നു പന്തിന്റെ കമന്റ്. ഡിന്നറിനുശേഷം ഏവരും ധോണിയുടെ വീട്ടില്‍ സമയം ചെലവഴിച്ചശേഷമാണ് മടങ്ങിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിട്ടു നില്‍ക്കുകയാണ്. റാഞ്ചിയില്‍ ജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം, ജയത്തോടെ പരമ്പരയില്‍ സജീവമാകാനാണ് ഓസ്‌ട്രേലിയയുടെ ശ്രമം. ലോകകപ്പിന് മുന്‍പ് പരമ്പര തോല്‍ക്കുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് രണ്ട് രാജ്യങ്ങളുടെയും വിലയിരുത്തല്‍.

കഠിനമായ പരിശീലനത്തിനാണ് ഇരുടീമുകളും സമയം കണ്ടെത്തിയത്. ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ടീമില്‍ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ ചില കളിക്കാര്‍ക്കും പരമ്പര നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അമ്പാട്ടി റായിഡുവിന് മൂന്നാം മത്സരത്തില്‍ തിരിച്ചുവരേണ്ടതുണ്ട്. രണ്ടാം മത്സരത്തിലെ അതേ ടീമിനെ തന്നെയാകും ഇന്ത്യ മൂന്നാം മത്സരത്തിനും ഇറക്കുക.

Story first published: Friday, March 8, 2019, 8:49 [IST]
Other articles published on Mar 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+