Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: 'ജൂനിയര്‍ ഗില്ലി' റിഷഭ് പന്തിന് സെഞ്ചുറി, ഇന്ത്യ ആറിന് 349!

മിര്‍പൂര്‍: അണ്ടര്‍ 19 ലോകകപ്പിലെ ഡി ഗ്രൂപ്പ് മത്സരത്തില്‍ നേപ്പാളിനെതിരെ 24 പന്തില്‍ 78 റണ്‍സായിരുന്നു ഓപ്പണര്‍ റിഷഭ് പന്തിന്റെ നേട്ടം. അണ്ടര്‍ 19 ലെ വേഗം കൂടി അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡോടെ അന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കാനും റിഷഭിന് സാധിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇതാ റിഷഭിന്റെ വക മറ്റൊരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. 96 പന്തില്‍ 111 റണ്‍സ്.

ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെ ഓര്‍മിപ്പിക്കുന്നതാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിന്റെ കളി. കൂറ്റനടികളാണ് പ്രിയം. നിലയുറപ്പിച്ച് കഴിഞ്ഞാല്‍ പുറത്താക്കാനേ പാട്. 14 ഫോറും 2 സിക്‌സും സഹിതമാണ് റിഷഭ് ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടിയത്. രണ്ട് അര്‍ധസെഞ്ചുറികള്‍ നേരത്തെ അടിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നമീബിയയുടെ ബൗളര്‍മാരാണ് റിഷഭിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

rishabh-pant

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. ക്യാപ്റ്റന്‍ ഇഷന്‍ കിഷാന്‍ വീണ്ടും ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. വെറും 6 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. എന്നാല്‍ റിഷഭും മധ്യനിരയില്‍ സര്‍ഫ്രാസ് ഖാനും അര്‍മാന്‍ ജാഫറും തകര്‍ത്തടിച്ചതോടെ ഇന്ത്യ റണ്‍സ് വാരിക്കൂട്ടി. 76 പന്തില്‍ 76 റണ്‍സാണ് സര്‍ഫ്രാസ് ഖാന്‍ നേടിയത്. റിഷഭുമൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും സര്‍ഫ്രാസ് ഉണ്ടാക്കി.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫറിന്റെ മരമകനായ അര്‍മാന്‍ ജാഫര്‍ 55 പന്തില്‍ 4 ഫോറും 1 സിക്‌സും സഹിതം 64 റണ്‍സ് വാരി. അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ലോമ്രോര്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചു. വെറും 21 പന്തില്‍ ലോമ്രോര്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 11.5 ഓവറില്‍ 1 വിക്കറ്റിന് 63 എന്ന നിലയിലാണ്.

Story first published: Saturday, February 6, 2016, 13:30 [IST]
Other articles published on Feb 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+