വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് അത്ര മോശക്കാരനല്ല, ധോണിയേക്കാള്‍ കേമനാവാം!! ചില റെക്കോര്‍ഡുകള്‍ ധോണിക്ക് പോലുമില്ല

വിക്കറ്റ് കീപ്പിങില്‍ മോശം പ്രകടനത്തിന്റെ പേരില്‍ താരം വിമര്‍ശിക്കപ്പെട്ടിരുന്നു

By Manu

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായാണണ് ഇതിഹാസ താരം എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. കരിയറിന്റെ അസ്തമയ കാലത്തിലേക്കു കടന്ന ധോണിയുടെ സേവനം ഇനി ഇന്ത്യക്കു അധികം ലഭിക്കണമെന്നില്ല. അതുകൊണ്ടു തന്നെ മികച്ചൊരു പകരക്കാരനെ തേടുകയാണ് ഇന്ത്യ. നിലവില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ് ധോണിയുടെ പിന്‍ഗാമിയായി ഏവരും ഉയര്‍ത്തിക്കാണിക്കുന്നത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ പന്ത് കേമനാണെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ താരം ശരാശരി മാത്രമാണ്.

റാങ്കിങില്‍ ഇന്ത്യയുടെ മാനം കാത്തത് രണ്ട് പേര്‍, ആദ്യ പത്തില്‍ കോലി പോലുമില്ല!! ആരാധകര്‍ക്ക് നിരാശ റാങ്കിങില്‍ ഇന്ത്യയുടെ മാനം കാത്തത് രണ്ട് പേര്‍, ആദ്യ പത്തില്‍ കോലി പോലുമില്ല!! ആരാധകര്‍ക്ക് നിരാശ

ഓസ്‌ട്രേലിയക്കെതിരേ മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ പന്ത് ഏറെ വിമര്‍ശനങ്ങളും നേരിട്ടു. എങ്കിലും അധികം വൈകാതെ തന്നെ തന്റെ പിഴവുകള്‍ തിരുത്തി ധോണിയുടെ യഥാര്‍ഥ പിന്‍ഗാമിയായി മാറാന്‍ പന്തിന് സാധിക്കുക തന്നെ ചെയ്യും. ഈ റെക്കോര്‍ഡുകള്‍ തന്നെ അതിന് മികച്ച തെളിവാണ്.

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറികള്‍

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറികള്‍

കഴിഞ്ഞ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളില്‍ പന്ത് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ സെഞ്ച്വറികള്‍ നേടിയിരുന്നു. ഇതോടെ ഈ രണ്ടു രാജ്യങ്ങളിലും ടെസ്റ്റില്‍ സെഞ്ച്വറി കണ്ടെത്തിയ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും പന്ത് സ്വന്തമാക്കി. ധോണിക്ക് പോലും ഇങ്ങനെയൊരു റെക്കോര്‍ഡ് അവകാശപ്പെടാനില്ല.
ഓസീസിനെതിരേ ഇന്ത്യ ടെസ്റ്റ് പരമ്പര കൈക്കലാക്കിയപ്പോള്‍ റണ്‍വേട്ടയില്‍ രണ്ടാമനായതും പന്തായിരുന്നു.

ടെസ്റ്റിലെ റേറ്റിങ്

ടെസ്റ്റിലെ റേറ്റിങ്

ടെസ്റ്റില്‍ ഏറ്റവുമധികം റേറ്റിങ് പോയിന്റ് ലഭിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും പന്തിന്റെ പേരിലാണ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യനത്തിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ഈ നേട്ടത്തിലെത്തിച്ചത്. ഐസിസിയുടെ ക്രിക്കറ്റ് റേറ്റിങില്‍ 673 പോയിന്റാണ് പന്തിനുള്ളത്. 672 പോയിന്റെന്ന ധോണിയുടെ റെക്കോര്‍ഡ് പന്ത് തിരുത്തുകയായിരുന്നു. ഓസ്‌ട്രേലിയയിലെ പ്രകടനം താരത്തെ ടെസ്റ്റ് ബാറ്റിങില്‍ കരിയര്‍ ബെസ്റ്റ് റാങ്കായ 17 എത്തിക്കുകയും ചെയ്തിരുന്നു.

ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചുകള്‍

ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചുകള്‍

ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറും പന്ത് തന്നെ. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഒരു ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 11 പേരെയാണ് പന്ത് വിക്കറ്റിനു പിന്നില്‍ പിടികൂടിയത്. ഇതോടെ താരം ലോക റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. ജാക്ക് റസ്സല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ മാത്രമേ നേരത്തേ ഒരു ടെസ്റ്റില്‍ ഇത്രയും ക്യാച്ചുകളെടുത്തിട്ടുള്ളൂ.

ഐപിഎല്‍ സെഞ്ച്വറി

ഐപിഎല്‍ സെഞ്ച്വറി

ടെസ്റ്റില്‍ മാത്രമല്ല നിശ്ചിത ഓവര്‍ ക്രിക്കറ്റിലും അപകടകാരിയായ ബാറ്റ്‌സ്മാനാണ് പന്ത്. കഴിഞ്ഞ സീസണിലെ ഐപിഎല്‍ തന്നെ ഇതിനു തെളിവാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി പന്ത് കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മിന്നിയിരുന്നു. 63 ബോളില്‍ പുറത്താവാതെ 128 റണ്‍സാണ് പന്ത് വാരിക്കൂട്ടിയത്. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്.

Story first published: Wednesday, March 13, 2019, 16:01 [IST]
Other articles published on Mar 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X