ലോകകപ്പില്‍ തഴഞ്ഞവര്‍ക്ക് മറുപടിയുമായി ഋഷഭ് പന്ത്; സെവാഗിന്റെ റെക്കോര്‍ഡ് തകര്‍ത്തു
ദില്ലി: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ച് ഡല്‍ഹി കാപ്പിറ്റല്‍സ് താരം ഋഷഭ് പന്ത്. ഡല്‍ഹിക്കുവേണ്ടി ഏറ്റവുംകൂടുതല്‍ സിക്‌സറുകള്‍ നേടിയെ താരമെന്ന ബഹുമതി വിരേന്ദര്‍ സെവാഗില്‍നിന്നും പന്ത് സ്വന്തം പേരിലാക്കി. രാജസ്ഥാനെതിരെ അഞ്ച് കൂറ്റന്‍ സിക്‌സറുകളാണ് പന്ത് പായിച്ചത്.
ഡല്‍ഹി താരമായിരുന്ന വിരേന്ദര്‍ സെവാഗ് 85 സിക്‌സറുകളായിരുന്നു നേടിയിരുന്നത്. പന്ത് ഇതുവരെ 86 സിക്‌സറുകള്‍ സ്വന്തമാക്കി. 2008-2013 വര്‍ഷങ്ങളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്നു സെവാഗ്. ഐപിഎല്ലില്‍ ആകെ 106 സിക്‌സറുകള്‍ നേടിയ സെവാഗ് ഇക്കാര്യത്തില്‍ പതിനാറാം സ്ഥാനത്താണ്. പന്തും സെവാഗും കളിഞ്ഞാല്‍ 67 സിക്‌സറുകളുമായി ശ്രേയസ് അയ്യരാണ് മൂന്നാം സ്ഥാനത്ത്.
സീസണില്‍ ഡല്‍ഹിയുടെ സിക്‌സര്‍മാന്‍
ഈ സീസണില്‍ ഡല്‍ഹിക്കായി ഏറ്റവും കൂടതല്‍ സിക്‌സറുകള്‍ നേടിയതും പന്താണ്. ഇതുവരെ 21 സിക്‌സറുകള്‍ താരം നേടിക്കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനെതിരെ 38 പന്തില്‍ 53 റണ്‍സെടുത്ത പന്ത് ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്നു. സ്ഥിരതയില്ലാത്തതിന്റെ പേരില്‍ ലോകകപ്പില്‍ തഴഞ്ഞവര്‍ക്കുള്ള മറുപടികൂടിയായി പന്തിന്റെ പ്രകടനം.

ഫിനിഷ് ചെയ്യുന്നതില്‍ സന്തോഷം
ടീമിനുവേണ്ടി സ്വന്തം നാട്ടില്‍ കളിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം. മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയുകയെന്നത് വളരെ പ്രത്യേകത നിറഞ്ഞതാണ്. കഴിഞ്ഞ മത്സരത്തില്‍ തനിക്ക് ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ഇത്തവണ തനിക്കതിന് കഴിഞ്ഞു. ഇക്കുറി കിരീടം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.

രാജസ്ഥാന്‍ ഡല്‍ഹി മത്സരം
രാജസ്ഥന്‍ റോയല്‍സിനെതിരെ 5 വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം. രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തപ്പോള്‍ 16.1 ഓവറില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തി. ഡല്‍ഹിക്കുവേണ്ടി ശിഖര്‍ ധവാന്‍(16), ശ്രേയസ് അയ്യര്‍(15) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്ത മറ്റു ബാറ്റ്‌സ്മാന്മാര്‍. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിങ് തകര്‍ച്ചയാണ് തിരിച്ചടിയായത്. 50 റണ്‍സെടുത്ത റിയാന്‍ പരാഗ് ആണ് ടോപ് സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications