പരമ്പര കഴിഞ്ഞിട്ടും റെക്കോര്‍ഡിന്റെ കൂട്ട് വിടാതെ പന്ത്!! വീണ്ടും റെക്കോര്‍ഡ്, ധോണിയെ പിന്തള്ളി

ദുബായ്: ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുട തുറുപ്പുചീട്ടുകളിലൊന്നായി മാറിയ താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വിക്കറ്റ് കീപ്പിങില്‍ മാത്രമല്ല ബാറ്റിങിലും താരം നിരവധി റെക്കോര്‍ഡുകളാണ് പരമ്പരയില്‍ കുറിച്ചത്.
ചരിത്രത്തിലാദ്യമായി ഓസീസിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യക്കു ടെസ്റ്റ് പരമ്പര നേടിത്തരുന്നതില്‍ നിര്‍ണായത പങ്കുവഹിച്ച പന്തിനെ തേടി വീണ്ടുമൊരു റെക്കോര്‍ഡ് കൂടി വന്നിരിക്കുകയാണ്. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പ്രഖ്യാപിച്ചതോടെയാണിത്.

21 സ്ഥാനങ്ങള്‍ മുന്നേറി
ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ 21 സ്ഥാനങ്ങള്‍ മുന്നേറിയ പന്ത് പുതിയ പട്ടികയില്‍ 17ാം സ്ഥാനത്തെത്തി. 673 റേറ്റിങ് പോയിന്റാണ് താരത്തിനു ലഭിച്ചത്. 1973 ജനുവരിയില്‍ ഫറൂഖ് എഞ്ചിനിയര്‍ക്കു ശേഷം ഇത്രയും വലിയ റേറ്റിങ് പോയിന്റ് ലഭിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിന് പന്ത് അര്‍ഹനായി.
ഓസീസിനെതിരായ പരമ്പരയില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 58.33 ശരാശരിയില്‍ 350 റണ്‍സാണ് താരം അടിച്ചെടുത്തത്.

ധോണിയെ പിന്നിലാക്കി
പുതിയ റാങ്കിങില്‍ 17ാം സ്ഥാനത്ത് എത്തിയതോടെ പുതിയൊരു റെക്കോര്‍ഡും പന്ത് സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റ് റാങ്കിങില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു വിക്കറ്റ് കീപ്പര്‍ 17ാം റാങ്കിലെത്തിയത്.
മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി 19ാം റാങ്കിലെത്തിയതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് 21കാരനായ പന്ത് പഴങ്കഥയാക്കിയിരിക്കുന്നത്.

പുജാരയും കുതിച്ചു
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ ചേതേശ്വര്‍ പുജാരയും പുതിയ റാങ്കിങില്‍ മുന്നേറ്റം നടത്തി. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി പുജാര മൂന്നാംസ്ഥാനത്തേക്കു കയറി. ഒരു സ്ഥാനം കയറിയാണ് പുജാര മൂന്നാംറാങ്കിലെത്തിയത്.
ഓസീസിനെതിരേ മൂന്നു സെഞ്ച്വറികളടക്കം 74.43 ശരാശരിയില്‍ 521 റണ്‍സാണ് പുജാര വാരിക്കൂട്ടിയത്. മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications