Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെയ്‌ന ആയത് നന്നായി, ധോണിയെ തടഞ്ഞാല്‍ റിഷഭ് പന്ത് 'വിവരമറിഞ്ഞേനെ'!! മുന്നറിയിപ്പ്

റെയ്‌ന ആയത് നന്നായി, ധോണി ആണേൽ വിവരമറിഞ്ഞേനെ

ചെന്നൈ: ഐപിഎല്ലില്‍ ബുധനാഴ്ച രാത്രി നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ സംസാര വിഷയം. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ചെന്നൈ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയും ഈ സംഭവത്തിലെ പ്രധാന താരങ്ങള്‍.

ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ ചെന്നൈ 80 റണ്‍സിന് ഡല്‍ഹിയെ തകര്‍ത്തുവിട്ടിരുന്നു. ഈ വിജയത്തോടെ ഡല്‍ഹിയെ പിന്തള്ളി സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു.

റെയ്‌നയെ തടയാന്‍ ശ്രമിച്ചു

റെയ്‌നയെ തടയാന്‍ ശ്രമിച്ചു

ചെന്നൈയുടെ ബാറ്റിങിനിടെയായിരുന്നു രസകരമായ സംഭവം. ഓവര്‍ പൂര്‍ത്തിയായ ശേഷം റെയ്‌ന ക്രീസിന്റെ മറുവശത്തേക്ക് നടക്കവെ ഇടയില്‍ കയറിനിന്ന് തമാശയെന്നോണം റിഷഭ് പന്ത് തടയാന്‍ ശ്രമിക്കുകയായിരുന്നു.
ക്യാമറകള്‍ ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തു. പന്തിന്റെ ഈ പ്രവര്‍ത്തിയെ വളരെ തമാശയായി തന്നെയാണ് റെയ്‌നയും കണ്ടതെന്നു ദൃശ്യങ്ങള്‍ കണ്ടാല്‍ ബോധ്യമാവുകയും ചെയ്യും.

ധോണിക്കെതിരേ ശ്രമിക്കരുത്

ധോണിക്കെതിരേ ശ്രമിക്കരുത്

ഐപിഎല്ലിന്റെ ഒഫീഷ്യല്‍ സൈറ്റില്‍ വന്നിരിക്കുന്ന വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തതോടെ നിമിഷങ്ങള്‍ക്കകം വൈറലായി മാറുകയും ചെയ്തു. നിരവധി കമന്റുകളാണ് വീഡിയോക്കു താഴെ വന്നു കൊണ്ടിരിക്കുന്നത്. സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിക്കെതിരേ ഇതാവര്‍ത്തിക്കരുതെന്നായിരുന്നു ഒരു ട്വീറ്റ്.

അടുത്ത കൂട്ടുകാര്‍

അടുത്ത കൂട്ടുകാര്‍

റെയ്‌നയുമായുള്ള അടുപ്പമാണ് പന്തിനെ ഇത്തരമൊരു തമാശയ്ക്കു പ്രേരിപ്പിച്ചത്. പന്തിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് റെയ്‌നയ്ക്കുള്ളത്.
പന്തിന്റെ കഴിവ് ദൈവം നേരിട്ടു നല്‍കിയതാണെന്നായിരുന്നു 2017ലെ ഐപിഎല്ലിനു മുമ്പ് റെയ്‌ന പറഞ്ഞത്. കരിയറിന്റെ തുടക്കകാലത്തുള്ള തന്നെയാണ് പന്തിന്റെ പ്രകടനം ഓര്‍മിപ്പിച്ചതെന്നും റെയ്‌ന വ്യക്തമാക്കിയിരുന്നു.

വീഡിയോ കാണാം

ചെന്നൈ സൂപ്പര്‍കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തിനിടെ സുരേഷ് റെയ്‌നയെ റിഷഭ് പന്ത് തമാശയായി തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കാണാം.

Story first published: Thursday, May 2, 2019, 13:23 [IST]
Other articles published on May 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+