വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ അരങ്ങേറ്റം; ഇരുപതുകാരന്‍ ഋഷഭ് പന്തിന് അവിസ്മരണീയ മുഹൂര്‍ത്തം

ലണ്ടന്‍: കാത്തിരിപ്പിനൊടുവില്‍ ഇരുപതുകാരന്‍ ഋഷഭ് പന്ത് ഇന്ത്യന്‍ ടെസ്റ്റില്‍ അരങ്ങേറി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടെന്റ് ബ്രിഡ്ജിലാണ് വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ തൊപ്പിയണിഞ്ഞത്. ആദ്യ രണ്ടു ടെസ്റ്റുകളിലും മോശം പ്രകടനം നടത്തിയ ദിനേഷ് കാര്‍ത്തിക്കിന് പകരക്കാനാണ് പന്ത്. ഇന്ത്യ എ യ്ക്കുവേണ്ടി ഇംഗ്ലണ്ടില്‍ നടത്തിയ പ്രകടനമാണ് യുവതാരത്തിന് ടീമിലേക്കുള്ള വഴി തുറന്നത്. ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് ക്യാപണിയുന്ന 291മത്തെ താരമാണ് ഋഷഭ്.

രാജ്യാന്തര തലത്തില്‍ പരിചയക്കുറവുണ്ടെങ്കിലും ഐപിഎല്ലിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഋഷഭ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഇതുവരെ 23 മല്‍സരങ്ങള്‍ കളിച്ച പന്ത് 54.50 റണ്‍സ് ശരാശരിയില്‍ 1744 റണ്‍സ് നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ദില്ലിക്കുവേണ്ടിയും മികച്ച കളി കെട്ടഴിച്ചിരുന്നു.

rishabhpant

ആദ്യ ടെസ്റ്റിനിറങ്ങിയ ഋഷഭിന് ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ക്യാപ് കൈമാറിയത്. വൃദ്ധിമാന്‍ സാഹയ്ക്കു പകരം ഇന്ത്യന്‍ ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക്കിന്റെ മോശം പ്രകടനമാണ് പന്തിന് വഴിതെളിഞ്ഞത്. 0, 21, 1, 0 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് ടെസ്റ്റിലെ കാര്‍ത്തിക്കിന്റെ സ്‌കോര്‍. വിക്കറ്റിന് പിന്നിലും താരം മികവു കാട്ടിയില്ല.

രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ വളര്‍ന്നുവന്ന ഋഷഭിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരത്തിന് വലിയ മതിപ്പാണുള്ളത്. ആക്രമിച്ചു കളിക്കുന്ന യുവതാരത്തിന് ഇന്ത്യന്‍ ടീമിനുവേണ്ടി ഏറെ ചെയ്യാന്‍ കഴിയുമെന്ന് ദ്രാവിഡ് പറയുന്നു. ആക്രമിച്ചു കളിക്കുന്നതിനൊപ്പം ടെസ്റ്റില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റേന്തണമെന്നും ദ്രാവിഡ് ഉപദേശിക്കുന്നുണ്ട്.

Story first published: Saturday, August 18, 2018, 19:04 [IST]
Other articles published on Aug 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X