വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ സ്ഥാനം ഇനിയാരും മോഹിക്കേണ്ട; ആദ്യ സെഞ്ച്വറിയോടെ വരവറിയിച്ച് ഋഷഭ് പന്ത്

അടുത്ത ധോണിയാകാൻ ഋഷഭ് പന്ത് | Oneindia Malayalam

ലണ്ടന്‍: ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനവുമായി യുവതാരം ഋഷഭ് പന്ത്. ആദ്യ പരമ്പരയില്‍തന്നെ സെഞ്ച്വറിനേടിയാണ് താരം വരവറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തി മൂന്നാമത്തെ ടെസ്റ്റില്‍തന്നെ ആദ്യ അര്‍ധശതകം സെഞ്ച്വറിയിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. 117 പന്തില്‍ സെഞ്ച്വറി നേടിയ ഋഷഭ് 146 പന്തില്‍ 114 റണ്‍സുമായാണ് ക്രീസ് വിട്ടത്.

Rishabh Pant

ഇംഗ്ലണ്ട് ഉയര്‍ത്തിയ ലക്ഷ്യം മറികടക്കാനായി അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചതാണ് ഋഷഭിന് വിനയായത്. എന്തായാലും അരങ്ങേറ്റത്തിലെ ആദ്യ ആറ് ഇന്നിങ്‌സുകളിലും കാര്യമായ സ്‌കോര്‍ ചെയ്യാനാകാതെ ഇന്ത്യയിലേക്ക് മടങ്ങിയെന്ന പേരുദോഷം കേള്‍പ്പിച്ചില്ലെന്നുമാത്രമല്ല, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്റെ സീറ്റുറപ്പിക്കുകയും ചെയ്തു യുവതാരം.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് ആദ്യ രണ്ടു ടെസ്റ്റുകളിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രെന്റ് ബ്രിഡ്ജിലെ മൂന്നാം ടെസ്റ്റില്‍ ഋഷഭിനെ ഉള്‍പ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ 24 റണ്‍സെടുത്ത് അരങ്ങേറ്റം മോശമാക്കിയില്ലെങ്കിലും പിന്നീട് കാര്യമായ റണ്‍സ് നേടാനാകാത്തത് വിമര്‍ശനത്തിന് ഇടയാക്കി. എന്നാല്‍, അവസാന ടെസ്റ്റിലെ ഒടുവിലത്തെ ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ച്ചയെ നേരിടുമ്പോള്‍ നിര്‍ണായക ഇന്നിങ്‌സുമായി തിളങ്ങാന്‍ ഋഷഭിന് കഴിഞ്ഞു.

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഋഷഭ് സിക്‌സറടിച്ചാണ് തന്റെ ആദ്യ സെഞ്ച്വറി തികച്ചത്. ആദ്യ സെഞ്ച്വറി സിക്‌സറിലൂടെ നേടിയ നാലാമത്തെ ഇന്ത്യന്‍താരമാണ് ഋഷഭ്. നേരത്തെ, കപില്‍ ദേവ്, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ് എന്നിവരും സമാനമായ രീതിയില്‍ നൂറു തികച്ചിരുന്നു. ഋഷഭ് തന്റെ അരങ്ങേറ്റത്തിലെ ആദ്യ റണ്‍സ് നേടിയതും സിക്‌സറിലൂടെയാണ്. ആദില്‍ റഷീദിനെ സിക്‌സര്‍ പായിച്ച താരം കരിയറിലെ ആദ്യ റണ്‍സ് സിക്‌സറടിച്ച് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനുമായി.

Story first published: Wednesday, September 12, 2018, 8:45 [IST]
Other articles published on Sep 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X