Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് മാത്രമല്ല ശങ്കറും ലോകകപ്പ് കളിക്കും!! ആരൊക്കെ തെറിക്കും? വെളിപ്പെടുത്തി സെലക്ടര്‍

മുംബൈ: ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ടീം ഇന്ത്യക്ക് ഓരോ പരമ്പരകളും. ടീമിന്റെ വീക്ക്‌നെസുകളും പ്ലസ് പോയിന്റുമെല്ലാം തിരിച്ചറിഞ്ഞ് അതിന് അനുസരിച്ച് ലോകകപ്പിനുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഇതിനകം തന്നെ സെലക്ടര്‍മാര്‍ തീരുമാനിച്ചു കഴിഞ്ഞു.

നിലവിലെ ടീമില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താനിടയില്ല. രണ്ടോ മൂന്നോ താരങ്ങളുടെ കാര്യത്തില്‍ മാത്രമേ തീരമാനമാവാനുള്ളൂ. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ എന്നിവര്‍ക്കും ലോകകപ്പിനുള്ള ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

രണ്ടു പേരും പരിഗണനയില്‍

രണ്ടു പേരും പരിഗണനയില്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെടുന്ന താരങ്ങളുടെ കൂട്ടത്തില്‍ പന്തും ശങ്കറുമുണ്ടെന്ന് പ്രസാദ് വ്യക്തമാക്കി. എന്നാല്‍ പന്തിനെ ടീമിലുള്‍പ്പെടുത്തുന്ന കാര്യത്തിലാണ് സെലക്ടര്‍മാര്‍ക്ക് തലവേദനയുള്ളത്. കാരണം എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്കൊപ്പം മറ്റൊരു വിക്കറ്റ് കീപ്പറായി പന്തിനെയും ഉള്‍പ്പെടുത്തുന്നതെങ്ങനെയന്നതാണ് അവരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
ധോണിയെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കുക അസാധ്യമാണ്. മാച്ച് വിന്നറായ കാര്‍ത്തികിന്റെയും സേവനം ഇംഗ്ലണ്ടില്‍ തങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുമെന്ന് സെലക്ടര്‍മാര്‍ വിലയിരുത്തുന്നു.

നാലാമത്തെ ഓള്‍റൗണ്ടര്‍

നാലാമത്തെ ഓള്‍റൗണ്ടര്‍

നിലവില്‍ ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് ഓള്‍റൗണ്ടര്‍മാരായി ലോകകപ്പ് ടീമിലേക്കു സെലക്ടര്‍മാര്‍ കണ്ടു വച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം നാലാമത്തെ ഓള്‍റൗണ്ടറായി ശങ്കര്‍ ടീമിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ടെന്ന് പ്രസാദ് വ്യക്തമാക്കി.
കാരണം അവസരം ലഭിച്ചപ്പോഴെല്ലാം മോശമല്ലാത്ത പ്രകടനമാണ് ശങ്കര്‍ നടത്തിയത്. പാണ്ഡ്യക്കൊപ്പം തന്നെ ടീമിന്റെ മാച്ച് വിന്നറായി മാറാന്‍ ശേഷിയുള്ള താരമാണ് ശങ്കറെന്ന് സെലക്ടര്‍മാര്‍ കരുതുന്നു. മാത്രമല്ല ബാറ്റിങില്‍ ഏതു പൊസിഷനിലും പരീക്ഷിക്കാവുന്ന മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍കൂടിയാണ് ശങ്കര്‍.

പന്ത് ഏറെ മെച്ചപ്പെട്ടു

പന്ത് ഏറെ മെച്ചപ്പെട്ടു

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പന്തിന്റെ പ്രകടനത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. മൂന്നു ഫോര്‍മാറ്റുകളിലും ടീമിന് ആശ്രയിക്കാവുന്ന താരമായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇനി കുറച്ചു കൂടി പക്വതയാണ് കളിക്കളത്തില്‍ പന്തില്‍ നിന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ കൂടുതല്‍ അനുഭവസമ്പത്ത് താരത്തിനു ലഭിക്കുകയുള്ളൂ. ഇതേ തുടര്‍ന്നാണ് ഇന്ത്യ എ ടീമിലുള്‍പ്പെടെ പല ടീമുകളിലും പന്തിനെ ഉള്‍പ്പെടുത്തുന്നതെന്നും പ്രസാദ് വിശദമാക്കി.
ശങ്കറിനെക്കുറിച്ചും തികഞ്ഞ മതിപ്പാണ് പ്രസാദിനുള്ളത്. അവസരം ലഭിച്ചപ്പോഴെല്ലാം തന്റെ പ്രതിഭ തെളിയിക്കുന്ന പ്രകടനമാണ് ശങ്കര്‍ കാഴ്ചവച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇന്ത്യന്‍ എ ടീമിനൊപ്പം തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് അദ്ദേഹമെന്നും പ്രസാദ് പറഞ്ഞു.

Story first published: Monday, February 11, 2019, 13:23 [IST]
Other articles published on Feb 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+