പന്തും റായിഡുവും സെയ്‌നിയും ലോകകപ്പ് സ്റ്റാന്‍ഡ് ബൈ; ടീമിലെത്താന്‍ ഇനിയും സാധ്യത
മുംബൈ: ഇന്ത്യയുടെ ലോകകപ്പിനായുള്ള 15 അംഗ കളിക്കാരെ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. വിരാട് കോലി നയിക്കുന്ന ടീമില്‍ ചിലരെ ഉള്‍പ്പെടുത്താത്തത് വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെങ്കിലും അത് ടീമിനെ ബാധിച്ചേക്കില്ല. ഇതിനിടെ, ഒഴിവാക്കിയ കളിക്കാര്‍ക്കും ടീമില്‍ ഇടംനേടാന്‍ അവസരമൊരുക്കി സെലക്ടര്‍മാര്‍ സ്റ്റാന്‍ഡ് ബൈ അംഗങ്ങളെയും പ്രഖ്യാപിച്ചു.
ലോകകപ്പ് ടീമില്‍ ഇടംപിടിക്കാത്ത ഋഷഭ് പന്ത്, അമ്പാട്ടി റായിഡു, നവദീപ് സെയ്‌നി എന്നിവരാണ് സ്റ്റാന്‍ഡ് ബൈ കളിക്കാര്‍. നിലവിലെ 15 അംഗ ടീമില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ മറ്റേതെങ്കിലും കാരണംമൂലം കളിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ സ്റ്റാന്‍ഡ് ബൈ അംഗത്തിന് അവസരം തെളിയും. സെയ്‌നി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ പേസ് ബൗളറാണ്.

ആദ്യ പരിഗണന പന്തിന്
ബാറ്റ്‌സ്മാന്മാരില്‍ ആരെങ്കിലും പുറത്തായാല്‍ ആദ്യ അവസരം പന്തിനായിരിക്കും. രണ്ടാമത് മാത്രമായിരിക്കും റായിഡുവിനെ പരിഗണിക്കുക. ബൗളര്‍മാര്‍ക്ക് പരിക്കേറ്റാല്‍ സെയ്‌നിയും ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു. ടീമിനെ തെരഞ്ഞെടുത്തിതിന് പിന്നാലെ സെലക്ടമാരെ പരിഹസിച്ചത് അമ്പാട്ടി റായിഡുവിനെ രണ്ടാംസ്ഥാനക്കാരനാക്കിയെന്നുവേണം അനുമാനിക്കാന്‍.

ലോകകപ്പിന് യോ യോ ടെസ്റ്റ് ഇല്ല
ലോകകപ്പിനുള്ള കളിക്കാര്‍ക്ക് യോ യോ ടെസ്റ്റ് വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഐപിഎല്‍ നടന്നുകൊണ്ടിരിക്കുന്നതിനാലാണിത്. ടൂര്‍ണമെന്റിന് ശേഷം ടീം അംഗങ്ങള്‍ക്ക് കാര്യമായ വിശ്രമത്തിന് സമയം ലഭിക്കാത്തതിനാല്‍ ടെസ്റ്റ് ഒരുങ്ങാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്നാണ് ബിസിസിഐ അംഗം നല്‍കുന്ന സൂചന.
ഇന്ത്യയുടെ ലോകകപ്പ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications