Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉറപ്പിച്ചോ, അത് ബൗണ്ടറി തന്നെ!! പന്തിന്റെ പ്രവചനം കിറുകൃത്യം, ഒത്തുകളിയെന്ന് ആരോപണം

ഉറപ്പിച്ചോ, അത് ബൗണ്ടറി തന്നെ!! പന്തിന്റെ പ്രവചനം കിറുകൃത്യം | Oneindia Malayalam

ദില്ലി: ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പകരക്കാരനായി തന്നേക്കാള്‍ മികച്ചൊരാളെ ഇന്ത്യക്കു ലഭിക്കാനില്ലെന്നു തെളിയിച്ച് യുവ താരം റിഷഭ് പന്ത്. വിക്കറ്റ് കീപ്പിങിലോ, ബാറ്റിങിലോ മിടുക്ക് കാണിച്ചല്ല, മറിച്ച് ഒരു ബോളിന്റെ ഫലം എന്തായിരിക്കുമെന്ന് കൃത്യമായി പ്രവചിച്ചാണ് പന്ത് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ പന്തിന്റെ പ്രവചനം 100 ശതമാനവും ശരിയായത്. സ്റ്റംപ് മൈക്കിലൂടെ പന്ത് പറഞ്ഞ കാര്യമാണ് അതുപോലെ തന്നെ വരികയായിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറലാവുകയാണ്.

അടുത്തത് ബൗണ്ടറി തന്നെ

അടുത്തത് ബൗണ്ടറി തന്നെ

ഡല്‍ഹി സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയ്‌ക്കെതിരേ കെകെആര്‍ താരം റോബിന്‍ ഉത്തപ്പ ബാറ്റ് ചെയ്യവെയായിരുന്നു വിക്കറ്റിനു പിന്നില്‍ നിന്നും പന്തിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കില്‍ പതിഞ്ഞത്.
ഇത് എന്തായാലും ബൗണ്ടറി തന്നെയാവുമെന്നായിരുന്നു പന്ത് പറഞ്ഞത്. പറഞ്ഞത് തെറ്റിയില്ല. ഉത്തപ്പയുടെ ഷോട്ട് ബൗണ്ടറി ലൈന്‍ കടക്കുകയും ചെയ്തു. താരം അക്കൗണ്ട് തുറന്നതും ഈ ബൗണ്ടറിയിലൂടെ തന്നെയായിരുന്നു. ഇത്ര കൃത്യമായി പന്തിന് എങ്ങനെ ഇക്കാര്യം മുന്‍കൂട്ടി പറയാന്‍ സാധിച്ചുവെന്നാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്.

ഒത്തുകളിച്ചു?

റോബിന്‍ ഉത്തപ്പ നേരിടുന്ന അടുത്ത ബോള്‍ ബൗണ്ടറി തന്നെയാവുമെന്ന പന്തിന്റെ വാക്കുകള്‍ സത്യമായതോടെ താരത്തിനെതിരേ ചില ഭാഗങ്ങളില്‍ നിന്നും ആരോപണങ്ങളുമുയരുന്നുണ്ട്. ഇത്ര കൃത്യമായി ഒരു ബോളിനെക്കുറിച്ച് പ്രവചിക്കണമെങ്കില്‍ അത് നേരത്തേ പ്ലാന്‍ ചെയ്തതായിരിക്കാമെന്നും ഒരുപക്ഷെ ഒത്തുകളിയായിരിക്കാം ഇതെന്നാണ് ചിലരുടെ ആരോപണം.
എന്നാല്‍ ഇതേക്കുറിച്ച് പന്തോ, ഡല്‍ഹി ടീം മാനേജ്‌മെന്റോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

കളിയില്‍ ഡല്‍ഹിക്കു ജയം

കളിയില്‍ ഡല്‍ഹിക്കു ജയം

കെകെആറിനെതിരായ അത്യധികം ആവേശകരമായ മല്‍സരത്തില്‍ ഡല്‍ഹി ജയം കൊയ്തിരുന്നു. കളി ടൈ ആയതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയുടെ തകര്‍പ്പന്‍ ബൗളിങാണ് സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കു തുണയായത്.
നേരത്തേ ഡല്‍ഹിക്കായി പൃഥ്വി ഷായും (99) കെകെആറിനു വേണ്ടി ആന്ദ്രെ റസ്സലും (62) കസറിയിരുന്നു.

Story first published: Sunday, March 31, 2019, 17:45 [IST]
Other articles published on Mar 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+