വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിയോ ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ വീണ്ടും തിരിച്ചടി; ഫൈനലിലെത്താതെ ഹീന സിദ്ദു പുറത്ത്

By Anwar Sadath

റിയോ: ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷയായിരുന്ന ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഹീന സിദ്ദു ഫൈനല്‍ കാണാതെ പുറത്തായി. ഏഷ്യ ഒളിമ്പിക് ക്വാളിഫയര്‍ മത്സരത്തില്‍ സ്വര്‍ണം നേടിയ ഹീനയ്ക്ക് സമാന പ്രകടനം റിയോയില്‍ ആവര്‍ത്തിക്കാനായില്ല. കഴിഞ്ഞദിവസം മെഡല്‍ പ്രതീക്ഷയായിരുന്ന ജീതു റായി 10 മീറ്റര്‍ വിഭാഗത്തില്‍ എട്ടാം സ്ഥാനാത്താണ് ഫിനിഷ് ചെയ്തത്.

റഷ്യന്‍ താരങ്ങളായ വിറ്റലിന 390 പോയന്റോടെ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ 387 പോയന്റ് നേടി മറ്റൊരു രഷ്യന്‍ താരം എക്തറിന കോഷ്‌നോവ രണ്ടാം സ്ഥാനത്തെത്തി. ഹിനയ്ക്ക് 380 പോയന്റുമാത്രമേ നേടാനായുള്ളൂ. പതിനാലാം സ്ഥാനമാണ് യോഗ്യതാ റൗണ്ടിലെ ഹീനയുടെ സ്ഥാനം. ആദ്യ എട്ടുപേര്‍ക്കു മാത്രമേ ഫൈനലില്‍ പ്രവേശനമുള്ളൂ.

heena-sidhu

ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഹീന സ്വര്‍ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള ഹീന ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു.

Story first published: Monday, August 8, 2016, 8:42 [IST]
Other articles published on Aug 8, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X