റിയോ ഒളിംപിക്‌സ്; ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഗുരുതര പരിക്ക്
റിയോ: ഗുസ്തിയില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ വനിതാ താരം വിനേഷ് ഫോഗട്ടിന് ഗുരതരമായി പരിക്കേറ്റു. പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ സുന്‍ യുനാനെ നേരിടുമ്പോഴായിരുന്നു പരിക്കേറ്റത്. ആദ്യ പോയന്റ് നേടി വിനേഷ് മുന്നേറുമ്പോള്‍ ചൈനീസ് താരം കാലില്‍ പിടുത്തമിടുകയായിരുന്നു. നിലത്തുവീണ വിനേഷിന്റെ കാല്‍ മറുവശത്തേക്ക് തിരിഞ്ഞുപോയതോടെ അവര്‍ വേദനകൊണ്ട് പുളഞ്ഞു.
കളിക്കളത്തില്‍വെച്ചുതന്നെ ഏറെനേരം ചികിത്സ നല്‍കിയശേഷമാണ് വിനേഷിനെ സ്ട്രക്ചറില്‍ പുറത്തുകൊണ്ടുപോയത്. വിനേഷിനെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധന നടന്നുവരികയാണെന്നും ഇതിനുശേഷം മാത്രമേ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് അറിയുകയുള്ളൂവെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ മികച്ച പ്രകടനത്തോടെയാണ് വിനേഷ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ മത്സരത്തില്‍ റൊമാനിയയുടെ എമില അലിനയെ 11-0 എന്ന സ്‌കോറിനാണ് വിനേഷ് അടയറവ് പറയിച്ചത്. വിനേഷിന് പരിക്കേറ്റതോടെ ചൈനീസ് താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications