Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്: ഉത്തേജക മരുന്ന് പരിശോധനയില്‍ നര്‍സിംഗ് പരാജയപ്പെട്ടു, ഒളിപിംക്‌സ് നഷ്ടമായേക്കും

ദില്ലി: ഉത്തേജക മരുന്ന് പരിശോധനയില്‍ ഇന്ത്യയുടെ ഗുസ്തി താരം നര്‍സിംഗ് യാദവ് പരാജയപ്പെട്ടു. ഒളിംപിക്‌സിന് മുന്നോടിയായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ജൂലൈ അഞ്ചിന് നടത്തിയ മരുന്ന് പരിശോധനയിലാണ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതോടെ നര്‍സിംഗിന് റിയോ ഒളിംപിക്‌സ് നഷ്ടമായേക്കും.

Read also: സാക്കിര്‍ നായിക്കിന്റെ പങ്ക് തെളിയുന്നു!!! അറസ്റ്റിലായ മുസ്ലിം യുവാക്കള്‍ മതം മാറ്റിയത് 800 പേരെ

റിയോ ഒളിംപിക്‌സില്‍ 74 കി ഗ്രാം വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ട ഗുസ്തി താരമായിരുന്നു നര്‍സിംഗ്. ജൂലൈ അഞ്ചിന് സോനാപത്തിലെ സായ് കേന്ദ്രത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ എ സാമ്പിള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ബി സാമ്പിളും പരിശോധിക്കുകയായിരുന്നു. രണ്ടാമത്തെ ഫലവും പോസിറ്റീവായതോടെ നാഡ പരിശോധന ഫലം ഇന്ത്യന്‍ ഗുസ്തി അസോസിയേഷന് അയച്ചുനല്‍കിയിട്ടുണ്ട്.

narsingh-yadav

എന്നാല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന വാദം നിരസിച്ച നര്‍സിംഗ് ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി തന്നെ കുരുക്കിയെന്ന വാദമാണ് ഉന്നയിക്കുന്നത്. ദേശീയ റസ് ലിംഗ് അസോസിയേഷനും നര്‍സിംഗിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നര്‍സിംഗ് മനഃപൂര്‍വ്വം മരുന്ന് ഉപയോഗിക്കില്ലെന്നാണ് അസോസിയേഷന്റെ നിലപാട്. പരിക്ക് മൂലം സുശീല്‍ കുമാറിന് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിയാതായതോടെ ആയിരുന്നു നര്‍സിംഗ് നേരിട്ട് ഒളിംപിക്‌സ് യോഗ്യത നേടിയത്. ലാസ് വേഗാസില്‍ വച്ച് നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് നര്‍സിംഗ്. ഈ മെഡലാണ് നര്‍സിംഗിന് ഒളിംപിക്‌സിലേക്കുള്ള വഴിയൊരുക്കിയതും.

Story first published: Sunday, July 24, 2016, 13:44 [IST]
Other articles published on Jul 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+