വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഒളിംപിക്‌സില്‍ മെഡല്‍ ഇല്ല.. വിരാട് കോലി പറയുന്നു...

By Muralidharan

ഒരുപാട് പേരുടെ സംശയമാണിത്. 125 കോടിയില്‍പ്പരം ആളുകള്‍ ഉള്ള ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഒളിംപിക്‌സില്‍ ഒരു മെഡല്‍ പോലും കിട്ടുന്നില്ല. റിയോ ഒളിംപിക്‌സ് തുടങ്ങി പത്ത് ദിവസങ്ങളായിട്ടും മെഡല്‍പ്പട്ടിക തുറക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും പറ്റിയിട്ടില്ല. നൂറിലേറെ പേര്‍ ശ്രമിച്ചിട്ടാണിത്. കൊള്ളാവുന്ന താരങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ. ഉള്ളവര്‍ ശ്രമിക്കാഞ്ഞിട്ടാണോ.. ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.

<strong>വെസ്റ്റ് ഇന്‍ഡീസിനെ 108 റണ്‍സില്‍ ചുരുട്ടിക്കെട്ടി, ഇന്ത്യയ്ക്ക് 237 റണ്‍സ് ജയം... ഇത് ചരിത്രം!</strong>വെസ്റ്റ് ഇന്‍ഡീസിനെ 108 റണ്‍സില്‍ ചുരുട്ടിക്കെട്ടി, ഇന്ത്യയ്ക്ക് 237 റണ്‍സ് ജയം... ഇത് ചരിത്രം!

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വിരാട് കോലിയുടെ പക്കലുണ്ട്. ഒളിംപിക് ടീമില്‍ അംഗമല്ലെങ്കിലും ഇന്ത്യയുടെ ഒളിംപിക് ടീമിന് വേണ്ടി സംസാരിക്കുകയാണ് ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി. തങ്ങളുടെ താരങ്ങള്‍ ശ്രമിക്കാഞ്ഞിട്ടല്ല മെഡല്‍ കിട്ടാത്തത്. തങ്ങളുടെ 100 ശതമാനവും അവര്‍ നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും എല്ലാ ദിവസവും ഒരുപോലെ പെര്‍ഫോം ചെയ്യാന്‍ പറ്റില്ല. അതിനി ക്രിക്കറ്റിലാണെങ്കിലും അങ്ങനെ തന്നെ.

kohli-

ഒളിംപിക്‌സ് പോലുള്ള ഒരു ഈവന്റില്‍ പങ്കെടുക്കാന്‍ വേണ്ടി എങ്ങനെയാണ് താരങ്ങള്‍ തയ്യാറെടുക്കുന്നത് എന്ന് നോക്കൂ. ടോപ് ക്ലാസ് സൗകര്യങ്ങളാണ് അവര്‍ക്കുള്ളത്. എന്നാല്‍ നമ്മുടെ താരങ്ങള്‍ക്ക് ആ സൗകര്യങ്ങളില്ല. മത്സരങ്ങളുടെ കടുപ്പം വളരെ കൂടുതലാണ് - വിരാട് കോലി പറയുന്നു. 120 ശതമാനം നല്‍കിയ തങ്ങളുടെ താരങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. വളരെയധികം വേദനിപ്പിക്കുന്നതാണിത്.

Read Also: ഫേസ്ബുക്കില്‍ ട്രെന്‍ഡിങ് പുരാണചളികള്‍... ട്രോളന്മാരുടെ സൂപ്പർ ഹീറോ ബ്രഹ്മാവും യേശുവും!

ഒളിംപിക്‌സില്‍ പങ്കെടുത്ത താരങ്ങളെ നമ്മള്‍ ആദരിക്കുകയാണ് ചെയ്യേണ്ടത്. ഒപ്പം ബാക്കിയുള്ള ഈവന്റുകള്‍ക്കായി ക്ഷമയോടെ കാത്തിരിക്കണം. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് 237 റണ്‍സിന് വിജയിച്ച ശേഷം സംസാരിക്കുകയായിരുന്നു കോലി. താരങ്ങളുടെ ആത്മാര്‍ഥതയും കഷ്ടപ്പാടും കണക്കിലെടുക്കാതെയുളള വിമര്‍ശനങ്ങളും കളിയാക്കലുകളും വേദനിപ്പിക്കുന്നതാണ് എന്നും കോലിക്ക് അഭിപ്രായമുണ്ട്.

Story first published: Sunday, August 14, 2016, 15:09 [IST]
Other articles published on Aug 14, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X