വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിയോ ഒളിംപിക്‌സ്: സുധ സിംഗിന് സിക, ബാധയില്ല എച്ച്1എന്‍1 എന്ന് സ്ഥിരീകരണം

By Sandra

ബെംഗളൂരു: റിയോ ഒളിംപിക്സ് കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യന്‍ താരം സുധാ സിംഗിന് സിക വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. എന്നാല്‍ എച്ച്1 എന്‍1 രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റിയോയില്‍ നിന്ന് ശരീര വേദനയുമായെത്തിയ സുധ സിംഗിനെ ശനിയാഴ്ചയായിരുന്നു വൈദ്യപരിശോധനയ്ക്കായി ബെംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പച്ചത്. തുടര്‍ന്ന് പരിശോധനയിലാണ് സിക വൈറസ് ബാധയല്ല എച്ച്1 എന്‍1 രോഗമാണ് ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയത്.

Read also: മുസ്ലിം കുട്ടികള്‍ ഇനി സ്‌കൂളുകളില്‍ നിഖാബ് ധരിക്കണ്ട!!! നിരോധനം വരുന്നു

ശനിയാഴ്ച തിരിച്ചെത്തിയ താരം സന്ധിവേദനയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ രക്തസമ്മര്‍ദ്ദത്തിലും വ്യതിചലനമുണ്ടായിരുന്നു. സുധയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച സിക വൈറസ് പരിശോധനയ്ക്കായി വൈറോളജി ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം പുറത്തുവന്നതോടെയാണ് എച്ച് 1 എന്‍1 രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്.

sudha-singh

രോഗം സ്ഥിരീകരിച്ചതോടെ സുധയ്‌ക്കോപ്പം വിമാനത്തില്‍ യാത്ര ചെയ്ത താരങ്ങളോടും കോച്ചുമാരോടും മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സുധയ്ക്ക് ആശുപത്രി വിടാനാവുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. സുധയുടെ എല്ലാ ചികിത്സാ ചെലവുകളും വഹിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വ്യാപകമായി സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ബ്രസീലില്‍ നിന്ന് തിരിച്ചെത്തിയ താരം ഇതോടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ഒളിംപിക്‌സില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലാണ് സായി താരമായ സുധ സിംഗ് മത്സരിച്ചത്.

Story first published: Wednesday, August 24, 2016, 12:23 [IST]
Other articles published on Aug 24, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X