വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അനുവാദമില്ലാതെ ടി20 കളിച്ചു; ഇന്ത്യ 'എ' താരം റിങ്കു സിങ്ങിനെ ബിസിസിഐ പുറത്താക്കി

റിങ്കു സിങ്ങിനെ BCCI പുറത്താക്കി

ദില്ലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഐപിഎല്ലില്‍ കളിച്ച റിങ്കു സിങ്ങിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര ക്രിക്കറ്റഇല്‍ ഉത്തര്‍ പ്രദേശിനുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ കളിക്കാരനാണ് റിങ്കു. അബുദാബിയില്‍ നടന്ന ടി20 ടൂര്‍ണമെന്റില്‍ ബിസിസിഐയുടെ അനുവാദമില്ലാതെ പങ്കെടുത്തതിനാണ് നടപടി.

rinku

റിങ്കു സിങ് ബിസിസിഐയുടെ അനുമതിയില്ലാതെ മത്സരത്തില്‍ പങ്കെടുത്തത് ബിസിസിഐയുടെ നിയമാവലിക്ക് വിരുദ്ധമാണ്. ബോര്‍ഡുമായി രജിസ്‌ട്രേഷന്‍ നടത്തിയ ഒരു കളിക്കാരന് ബിസിസിഐയുടെ അനുമതിയില്ലാതെ ഒരു ടൂര്‍ണമെന്റിലും കളിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ റിങ്കു സിങ്ങിനെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് ബിസിസിഐ അറിയിച്ചു.

ലോകകപ്പില്‍ ആദ്യ ഓവറില്‍ തന്നെ ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കി താഹിര്‍ലോകകപ്പില്‍ ആദ്യ ഓവറില്‍ തന്നെ ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കി താഹിര്‍

ജൂണ്‍ 1 മുതലാണ് സസ്‌പെന്‍ഷന്‍ നിലവില്‍ വരിക. ഇതോടെ ശ്രീലങ്ക എ ടീമിനെതിരെ കളിക്കുന്ന ഇന്ത്യ എ ടീമില്‍ നിന്നും റിങ്കുവിനെ ഒഴിവാക്കി. ഭാവിയിലും ബിസിസിഐ ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിസിസിഐയുടെ നിയമാവലിക്ക് വിധേയമായി മാത്രമേ രജിസ്റ്റര്‍ ചെയ്ത കളിക്കാരന് കളിക്കാന്‍ കഴിയൂ എന്നും ബോര്‍ഡ് ഓര്‍മിപ്പിച്ചു.

Story first published: Thursday, May 30, 2019, 17:36 [IST]
Other articles published on May 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X