വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വലം കൈയന്‍ 11 vs ഇടം കൈയന്‍ 11, ഏകദിനം കളിച്ചാല്‍ ആര് ജയിക്കും?, പരിശോധിക്കാം

ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും മുന്നിട്ട് നില്‍ക്കുന്ന താരങ്ങളെല്ലാം വലം കൈയന്‍ താരങ്ങളാണെന്ന് പറയാം

1

ക്രിക്കറ്റില്‍ വലം കൈയന്‍ താരങ്ങളാണോ ഇടം കൈയന്‍ താരങ്ങളാണോ കൂടുതല്‍ കരുത്തരെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക എളുപ്പമാവില്ല. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും മുന്നിട്ട് നില്‍ക്കുന്ന താരങ്ങളെല്ലാം വലം കൈയന്‍ താരങ്ങളാണെന്ന് പറയാം. അത് പക്ഷെ ഇടം കൈയന്‍ താരങ്ങള്‍ മോശമാണെന്നല്ല വ്യക്തമാക്കുന്നത്. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു പടി മുന്നിട്ട് നില്‍ക്കുന്നത് വലം കൈയന്‍മാര്‍ തന്നെയാണ്.

ക്രിക്കറ്റിലെ മികച്ച വലം കൈയന്‍ 11നെയും ഇടം കൈയന്‍ 11നെയും തിരഞ്ഞെടുത്ത് പരസ്പരം ഒരു ഏകദിന മത്സരം കളിച്ചാല്‍ ഏത് ടീമാവും ജയിക്കുക?. രണ്ട് ടീമിനെയും നോക്കി വിലയിരുത്താം. വലം കൈയന്‍ 11 ന്റെ ഓപ്പണര്‍മാരായി സച്ചിന്‍ ടെണ്ടുല്‍ക്കറും രോഹിത് ശര്‍മയുമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റിലെ ഇതിഹാസമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ സച്ചിന്റെ പേരിലാണ്. രോഹിത് ആരാധകരുടെ ഹിറ്റ്മാനാണ്.

ഇന്ത്യ vs റെസ്റ്റ്ഓഫ് വേള്‍ഡ്: ഇന്ത്യയെ ഗാംഗുലി നയിക്കും, സച്ചിനില്ല, തകര്‍പ്പന്‍ ടീം പ്രഖ്യാപിച്ചുഇന്ത്യ vs റെസ്റ്റ്ഓഫ് വേള്‍ഡ്: ഇന്ത്യയെ ഗാംഗുലി നയിക്കും, സച്ചിനില്ല, തകര്‍പ്പന്‍ ടീം പ്രഖ്യാപിച്ചു

1

ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രോഹിത് ശര്‍മ. മൂന്നാം നമ്പറില്‍ വിരാട് കോലി ഇറങ്ങും. സമീപകാലത്തായി മോശം ഫോമിലാണെങ്കിലും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. നാലാം നമ്പറില്‍ മുന്‍ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനാണ് അവസരം. ആരെയും ഭയക്കാത്ത ബാറ്റ്‌സ്മാനാണ് അദ്ദേഹം. വലം കൈയന്‍ 11ലെ എക്‌സ് ഫാക്ടര്‍.

2

എബി ഡിവില്ലിയേഴ്‌സാണ് അഞ്ചാമന്‍. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഏത് ബൗളിങ് നിരയേയും തകര്‍ത്തെറിയാന്‍ കെല്‍പ്പുള്ളവനാണ്. ആറാമനായി ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്ത ധോണിക്ക് നായകനെന്ന നിലയില്‍ ഗംഭീര റെക്കോഡാണ് സ്വന്തം പേരിലുള്ളത്. ഏഴാം നമ്പറില്‍ മുന്‍ പാകിസ്താന്‍ നായകനും സ്പിന്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് അഫ്രീദി.

IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്‍

3

എട്ടാമനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും കാലിസ് ഗംഭീര റെക്കോഡുള്ള താരമാണ്. ഒമ്പതാമനായി സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും 10ാമനായി ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനും 11ാമനായി ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്തുമാണ് ഇറങ്ങുന്നത്.

ഇടം കൈയന്‍മാരുടെ 11 ലേക്ക് വരുമ്പോള്‍ സനത് ജയസൂര്യയും മാത്യു ഹെയ്ഡനുമാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ടവരാണ്. തകര്‍പ്പന്‍ തുടക്കം സമ്മാനിക്കാന്‍ ഇവര്‍ക്കാവും. മൂന്നാം നമ്പറില്‍ ബ്രയാന്‍ ലാറക്കാണ് അവസരം. വിന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസമാണ് ലാറ. നാലാം നമ്പറില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ്. ടെസ്റ്റിലും ഏകദിനത്തിലും 10000ലധികം റണ്‍സുള്ള താരമാണ് സംഗക്കാര.

4

അഞ്ചാം നമ്പറില്‍ സൗരവ് ഗാംഗുലിയിറങ്ങും. ടീമിന്റെ ക്യാപ്റ്റന്‍ ഗാംഗുലിയാണ്. ആറാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റിനാണ് അവസരം. വിക്കറ്റ് കീപ്പറായി ഗില്‍ക്രിസ്റ്റ് തന്നെ. ഏഴാമനായി ലാന്‍സ് ക്ലൂസ്‌നര്‍. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ കരുത്തുള്ളവനാണ് ക്ലൂസ്‌നര്‍. എട്ടാമനായി ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസനാണ് അവസരം. സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് അവകാശപ്പെടാം.

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

5

ഒമ്പതാമനായി മുന്‍ ന്യൂസീലന്‍ഡ് നായകനും സ്പിന്‍ ഓള്‍റൗണ്ടറുമായ ഡാനിയല്‍ വെട്ടോറിക്കാണ് അവസരം. 10ാമനായി മുന്‍ പാകിസ്താന്‍ പേസര്‍ വസിം അക്രമെത്തും. റിവേഴ്‌സ് സ്വിങ്ങിന്റെ രാജാവാണ് അക്രം. 11ാമനായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പരിഗണിക്കാം. അതിവേഗത്തില്‍ യോര്‍ക്കര്‍ എറിയാന്‍ മിടുക്കനായ താരമാണ് സ്റ്റാര്‍ക്ക്.

വലം കൈയന്‍ 11: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, വിവിയന്‍ റിച്ചാര്‍ഡ്, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി (ക്യാപ്റ്റന്‍), ഷാഹിദ് അഫ്രീദി, ജാക്‌സ് കാലിസ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയിന്‍, ഗ്ലെന്‍ മഗ്രാത്ത്.

ഇടം കൈയന്‍ 11- സനത് ജയസൂര്യ, മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ, കുമാര്‍ സംഗക്കാര, സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), ആദം ഗില്‍ക്രിസ്റ്റ്, ലാന്‍ ക്ലൂസ്‌നര്‍, ഷക്കീബ് അല്‍ ഹസന്‍, ഡാനിയല്‍ വെട്ടോറി, വസിം അക്രം, മിച്ചല്‍ സ്റ്റാര്‍ക്ക്.

Story first published: Sunday, August 14, 2022, 15:48 [IST]
Other articles published on Aug 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X