വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

200 ഏകദിനത്തില്‍ കൂടുതല്‍ വിജയം നേടിയ ക്യാപ്റ്റനാര്? കോലിക്ക് രണ്ടാം സ്ഥാനം, ടോപ് ഫൈവ് ഇതാ

പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിന്റെ ആവേശ ജയമാണ് നേടിയത്. ഇതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി കളിക്കുന്ന 200ാമത്തെ മത്സരമായിരുന്നു ഇത്. ഇന്ത്യന്‍ നായകനായുള്ള 200ാം മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിക്കാനും കോലിക്ക് സാധിച്ചു. ഇൗ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ടി20 ലോകകപ്പ് തുടങ്ങിയ വലിയ വെല്ലുവിളികള്‍ കോലിക്ക് മുന്നിലുണ്ട്. 200 മത്സരങ്ങള്‍ ടീമിനെ നയിച്ചതില്‍ കൂടുതല്‍ ജയം ടീമിന് നേടിക്കൊടുത്ത ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

റിക്കി പോണ്ടിങ്

മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ട് തവണ ഓസ്‌ട്രേലിയയെ ലോകകപ്പ് കിരീടം ചൂടിച്ച പോണ്ടിങ് 200 മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെ നയിച്ചപ്പോള്‍ 152 മത്സരങ്ങളിലും ടീമിന് ജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ജയം നേടിയ ക്യാപ്റ്റനും പോണ്ടിങ്ങാണ്. 324 മത്സരങ്ങള്‍ ടീമിനെ നയിച്ച പോണ്ടിങ് 220 മത്സരത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ 77 മത്സരത്തിലാണ് തോറ്റത്. 13 മത്സരങ്ങള്‍ സമനിലയായപ്പോള്‍ രണ്ട് മത്സരങ്ങള്‍ ടൈയായി.

വിരാട് കോലി

രണ്ടാം സ്ഥാനത്തുള്ളത് വിരാട് കോലിയാണ്. 200 മത്സരങ്ങള്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 128 മത്സരങ്ങളില്‍ ഇന്ത്യയെ വിജയ തീരത്തെത്തിക്കാന്‍ കോലിക്കായി. 55 മത്സരം തോറ്റപ്പോള്‍ മൂന്ന് മത്സരം ടൈയായി. 10 മത്സരം സമനിലയിലും കലാശിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍ വിരാട് കോലിയാണ്. എന്നാല്‍ ഇതുവരെ ഒരു ഐസിസി കിരീടം നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല.

ഹാന്‍സി ക്രോണ്യെ

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 200 മത്സരങ്ങള്‍ ടീമിനെ നയിച്ചപ്പോള്‍ അദ്ദേഹം 126 മത്സരങ്ങളിലാണ് ടീമിനെ വിജയിപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഗ്രയിം സ്മിത്താണ് നാലാം സ്ഥാനത്ത്. ആദ്യ 200 മത്സരത്തില്‍ 111 മത്സരത്തിലാണ് സ്മിത്ത് ടീമിനെ വിജയത്തിലെത്തിച്ചത്. 286 മത്സരങ്ങളില്‍ നിന്ന് 163 ജയവുമായി ഏറ്റവും കൂടുതല്‍ ജയം നേടിയ ക്യാപ്റ്റന്‍മാരില്‍ മൂന്നാം സ്ഥാനത്താണ് സ്മിത്ത്.

സ്റ്റീവ് വോ

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ 200 മത്സരത്തില്‍ നിന്ന് 108 മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും 108 ജയമാണ് നേടിയത്. നിലവില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 200 മത്സരത്തില്‍ നിന്ന് 105 മത്സരത്തിലാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ഇംഗ്ലണ്ടിനെ 2019ലെ ഏകദിന ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് മോര്‍ഗന്‍.

Story first published: Monday, March 29, 2021, 13:17 [IST]
Other articles published on Mar 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X