Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാറയും പോണ്ടിങ്ങും പരിശീലനം തുടങ്ങി; ടി 10 സൂപ്പര്‍ പോരാട്ടം ഞായറാഴ്ച

മെല്‍ബണ്‍: മെല്‍ബണില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിഹാസ താരങ്ങളായ വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങുമെല്ലാം അണിനിരക്കുന്ന ടീമുകള്‍ തമ്മില്‍ ടി10 മത്സരം മെല്‍ബണില്‍ ഫിബ്രുവരി 9 ഞായറാഴ്ചയാണ് നടക്കാനിരിക്കുന്നത്. മുന്‍ കളിക്കാരുടെ ഒരുനിരതന്നെ പ്രദര്‍ശന മത്സരത്തില്‍ അണിനിരക്കും.

ഓസ്‌ട്രേലിയയില്‍ മുമ്പെങ്ങുമില്ലാത്തവിധം ഉണ്ടായ കാട്ടുതീയില്‍ കോടികളുടെ നാശനഷ്ടമാണുണ്ടായത്. ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ജീവനും നഷ്ടമായി. കാട്ടുതീ റിലീഫ് ഫണ്ടിലേക്കായാണ് മുന്‍ കളിക്കാരുടെ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. റിക്കി പോണ്ടിങ്ങും ആദം ഗില്‍ക്രിസ്റ്റും നയിക്കുന്ന ടീമുകള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. ടീം അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലാറയെ തന്റെ ടീമിലേക്ക് വേണമെന്ന് പോണ്ടിങ് ആവശ്യപ്പെട്ടുകഴിഞ്ഞു.

rickyponting

ലോക ക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ കോട്‌നി വാല്‍ഷും പരിശീലിപ്പിക്കുന്ന ടീമുകളില്‍ ജസ്റ്റിന്‍ ലാംഗര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്‌സണ്‍, അലെക്‌സ് ബ്ലാക്ക് വെല്‍, മൈക്കിള്‍ ക്ലാര്‍ക്ക്, സ്റ്റീവ് വോ, മാത്യു ഹെയ്ഡന്‍ തുടങ്ങിയ കളിക്കാരും പങ്കെടുക്കും. വനിതാ ക്രിക്കറ്റ് താരങ്ങളായ എലിസെ വില്ലാനി, ഗ്രേസ് ഹാരിസ് എന്നിവരും കളിക്കുമെന്നുറപ്പായിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും മുന്‍ പാക്കിസ്ഥാന്‍ താരം വസിം അക്രവും കളിക്കാനിറങ്ങും.

ഇന്ത്യ ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് സീരീസ്, ബിഗ്ബാഷ് ഫൈനല്‍ എന്നിവയിലൂടെ ലഭിക്കുന്ന തുകയും ഫണ്ട് ശേഖരത്തിലേക്കാണ് നല്‍കുക. നേരത്തെ ഷെയ്ന്‍ വോണ്‍ തന്റെ ബാഗി ഗ്രീന്‍ തൊപ്പി ലേലം ചെയ്ത് 1 മില്യണ്‍ ഡോളറിലധികം സമാഹരിച്ചിരുന്നു. ലോകമെങ്ങുനിന്നും ഓസ്‌ട്രേലിയയെ സഹായിക്കാനായി കോടിക്കണക്കിന് രൂപയാണ് സമാഹരിക്കപ്പെട്ടത്.

Story first published: Friday, February 7, 2020, 14:33 [IST]
Other articles published on Feb 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+