വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പോണ്ടിങ്, മക്കുല്ലം, ജയവര്‍ധനെ- ഇന്ത്യയുടെ ഒരാള്‍ മാത്രം, ഫ്രാഞ്ചൈസികളും മുഖ്യ കോച്ചുമാരും

സപ്തംബര്‍ 19നാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്

ഐപിഎല്ലിന്റെ 13ാം സീസണ്‍ അടുത്ത മാസം യുഎഇയില്‍ ആരംഭിക്കാനിരിക്കെ എട്ടു ഫ്രാഞ്ചൈസികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കന്നിക്കിരീടം തേടി മൂന്നു ടീമുകളാണ് അങ്കത്തട്ടിലെത്തുക. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് ഇവര്‍. ഇക്കൂട്ടത്തില്‍ ആര്‍സിബി മൂന്നു തവണ ഫൈനല്‍ കളിച്ചപ്പോള്‍ പഞ്ചാബ് ഒരു തവണ ഫൈനലിലെത്തിയിരുന്നു. ഡല്‍ഹിയാവട്ടെ ഇതുവരെ ഫൈനലിലേക്കു യോഗ്യത നേടിയിട്ടില്ല.

മറ്റുള്ള അഞ്ചു ഫ്രാഞ്ചൈസികളില്‍ മുംബൈ ഇന്ത്യന്‍സ് (നാല്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (മൂന്ന്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (രണ്ട്) എന്നിവരാണ് കൂടുതല്‍ തവണ കിരീടം പങ്കിട്ടെടുത്തത്. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഓരോ തവണ കിരീടം കൈക്കലാക്കി. ടീമിന് ന്ത്രങ്ങളോതാന്‍ മുന്‍ ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ ഇത്തവണ ഐപിഎല്ലിലുണ്ട്. ഈ സീസണില്‍ എട്ടു ഫ്രാഞ്ചൈസികളെയും പരിശീലിപ്പിക്കുന്ന കോച്ചുമാര്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

സ്റ്റീഫന്‍ ഫ്‌ളെമിങ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

സ്റ്റീഫന്‍ ഫ്‌ളെമിങ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സ്റ്റീഫന്‍ ഫ്‌ളെമിങ് ഐപിഎല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ട്. 2008ലെ ആദ്യ സീസണില്‍ സിഎസ്‌കെയുടെ ഓപ്പണറായിരുന്നു അദ്ദേഹം. തൊട്ടടുത്ത സീസണ്‍ മുതല്‍ ഫ്‌ളെമിങ് കോച്ചിങിലേക്കു മാറുകയായിരുന്നു.
2009ല്‍ താരമെന്ന സ്ഥാനമൊഴിഞ്ഞ ശേഷമാണ് അദ്ദേഹം മുഴുവന്‍ സമയ കോച്ചായത്. തുടര്‍ന്ന് ഇതുവരെ ഫ്‌ളെമിങ് സിഎസ്‌കെയുടെ അണിയറയിലുണ്ട്. ടീമിനെ മൂന്നു തവണ ചാംപ്യന്‍മാരാക്കിയ അദ്ദേഹം അഞ്ചു തവണ സിഎസ്‌കെയെ റണ്ണറപ്പാക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കോച്ച് ഫ്‌ളെമിങല്ല. എങ്കിലും 3.4 കോടി രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം.

ബ്രെന്‍ഡന്‍ മക്കുല്ലം (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ബ്രെന്‍ഡന്‍ മക്കുല്ലം (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ന്യൂസിലാന്‍ഡിന്റെ തന്നെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റും ക്യാപ്റ്റനുമെല്ലാമായിരുന്ന ബ്രെന്‍ഡന്‍ മക്കുല്ലം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് പരിശീലിപ്പിപ്പിക്കുന്നത്. പ്രഥമ സീസണില്‍ അദ്ദേഹം കളിച്ച ടീം കൂടിയാണ് കെകെആര്‍. ഉദ്ഘാടന മല്‍സരത്തില്‍ മക്കുല്ലം ഇടിവെട്ട് സെഞ്ച്വറിയും നേടിയിരുന്നു.
കെകെആറിനെക്കൂടാതെ കൊച്ചി ടസ്‌കേഴ്‌സ് കേരള, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ലയണ്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.
കെകെആറിനൊപ്പം കോച്ചായി മക്കുല്ലത്തിന്റെ ആദ്യ സീസണാണിത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസായിരുന്നു കഴിഞ്ഞ സീസണ്‍ വരെ കെകെആറിനെ പരിശീലിപ്പിച്ചത്. 2019 ആഗസ്റ്റിലാണ് മക്കുല്ലത്തിനെ കെകെആര്‍ ദൗത്യമേല്‍പ്പിച്ചത്. 3.4 കോടിരൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം.

അനില്‍ കുംബ്ലെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

അനില്‍ കുംബ്ലെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ഐപിഎല്ലിലെ മുഖ്യ പരിശീലകരുടെ നിരയിലെ ഏക ഇന്ത്യന്‍ സാന്നിധ്യം മുന്‍ ഇതിഹാസ സ്പിന്നറും ക്യാപ്റ്റനും ദേശീയ ടീമിന്റെ മുഖ്യ കോച്ചുമെല്ലാമായിരുന്ന അനില്‍ കുംബ്ലെയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് കുംബ്ലെ പരിശീലിപ്പിക്കുന്നത്. പഞ്ചാബിനൊപ്പം അദ്ദേഹത്തിന്റെ രണ്ടാമത്തെ സീസണാണിത്.
2011ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അദ്ദേഹത്തെ ആര്‍സിബിയുടെ മുഖ്യ ഉപദേശകനായി നിയമിച്ചിരുന്നു. 2013ല്‍ സ്ഥാനമൊഴിഞ്ഞ അദ്ദേഹം ഇതേ റോളില്‍ മുംബൈ ഇന്ത്യന്‍സിലേക്കു മാറിയിരുന്നു. 2015ല്‍ കുംബ്ലെ മുംബൈയില്‍ നിന്നു രാജിവയ്ക്കുകയായിരുന്നു. 2019ലാണ് പഞ്ചാബിന്റെ മുഖ്യ കോച്ചായി അദ്ദേഹം ചുമതലയേറ്റത്. ഈ സീസണിലും കുംബ്ലെയെ നിലനിര്‍ത്താന്‍ പഞ്ചാബ് തീരുമാനിക്കുകായയിരുന്നു. നാലു കോടിയാണ് കുബ്ലെയുടെ ശമ്പളം.

മഹേല ജയവര്‍ധനെ (മുംബൈ ഇന്ത്യന്‍സ്)

മഹേല ജയവര്‍ധനെ (മുംബൈ ഇന്ത്യന്‍സ്)

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായിരുന്ന മഹേല ജയവര്‍ധനെയാണ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ കോച്ച്. 2017ലാണ് അദ്ദേഹം മുംബൈയുടെ മുഖ്യ കോച്ച് സ്ഥാനത്തേക്കു വരുന്നത്. ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങിനു പകരമായിരുന്നു ഇത്.
കഴിഞ്ഞ മൂന്നു സീസണുകൡ രണ്ടു തവണ മുംബൈയെ കിരീടത്തിലേക്കു നയിക്കാന്‍ ജയവര്‍ധനെയ്ക്കു കഴിഞ്ഞു. 2017, 19 സീസണുകളിലായിരുന്നു ഇത്. മറ്റു കോച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിനു ശമ്പളം കുറവാണ്. 2.25 കോടിയാണ് ജയവര്‍ധനെയ്ക്കു മുംബൈ നല്‍കുന്നത്.

റിക്കി പോണ്ടിങ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

റിക്കി പോണ്ടിങ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്നത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ്. 20177ല്‍ മുംബൈ ഇന്ത്യന്‍സിന്റെ കോച്ച് സ്ഥാനമൊഴിഞ്ഞ ശേഷമാണ് അദ്ദേഹം ഡല്‍ഹിയിലേക്കു ചേക്കേറിയത്. 2018 മുതല്‍ പോണ്ടിങാണ് ഡല്‍ഹിക്കു തന്ത്രങ്ങളൊരുക്കുന്നത്.
2018ലെ ഐപിഎല്ലില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടെങ്കിലും കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേഓഫിലെത്തിക്കാന്‍ പോണ്ടിങിനു കഴിഞ്ഞു. ഈ സീസണിലെ ടീമിനെ കന്നിക്കിരീടത്തിലേക്കു നയിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. 3.4 കോടി രൂപയാണ് പോണ്ടിങിന്റെ ശമ്പളം.

സൈമണ്‍ കാറ്റിച്ച് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

സൈമണ്‍ കാറ്റിച്ച് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഐപിഎല്ലിലെ മറ്റൊരു ഓസ്‌ട്രേലിയന്‍ സാന്നിധ്യമാണ് മുന്‍ ബാറ്റ്‌സ്മാന്‍ സൈമണ്‍ കാറ്റിച്ച്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഖ്യ കോച്ചാണ് അദ്ദേഹം. ഈ സീസണിലാണ് കാറ്റിച്ച് ആര്‍സിബിയുടെ കോച്ച് സ്ഥാനത്തേക്കു വന്നത്.
2015ല്‍ കൊല്‍ക്കത്ത ടീമില്‍ ജാക്വിസ് കാലിസിനു കീഴില്‍ അസിസ്റ്റന്റ് കോച്ചായി കാറ്റിച്ച് പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അദ്ദേഹത്തെ ആര്‍സിബി മുഖ്യ കോച്ചായി നിയമിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഗാരി കേസ്റ്റണിനെ ഒഴിവാക്കിയാണ് ആര്‍സിബി കാറ്റിച്ചിനെ കൊണ്ടുവന്നത്. നാലു കോടി രൂപയാണ് അദ്ദേഹം കൈപ്പറ്റുന്ന ശമ്പളം.

ട്രെവര്‍ ബെയ്‌ലിസ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ട്രെവര്‍ ബെയ്‌ലിസ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഓസ്‌ട്രേലിയയുടെ മുന്‍ താരം കൂടിയായ ട്രെവര്‍ ബെയ്‌ലിസാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകന്‍. കോച്ചെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹം മികച്ച നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കിയത് ബെയ്‌ലിസായിരുന്നു. ലോകകപ്പിനു പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞ അദ്ദേഹം ഹൈദരാബാദ് കോച്ചായത്.
ഐപിഎല്ലില്‍ ബെയ്‌ലിസിന് ഇതാദ്യത്തെ ഊഴമല്ല. 2012 മുതല്‍ 14 വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കോച്ചായിരുന്ന അദ്ദേഹം ടീമിനെ രണ്ടു തവണ ചാംപ്യന്‍മാരാക്കുകയും ചെയ്തിരുന്നു. 2013 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ ഹൈദരാബാദിനെ പരിശീലിപ്പിച്ചത് ടോം മൂഡിയായിരുന്നു. പകരക്കാരനായാണ് ബെയ്‌ലിസിനെ അവര്‍ കൊണ്ടു വന്നത്. 2.25 കോടിയാണ് അദ്ദേഹത്തിന്റെ ശമ്പളം.

ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് (രാജസ്ഥാന്‍ റോയല്‍സ്)

ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് (രാജസ്ഥാന്‍ റോയല്‍സ്)

പ്രഥസ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കുന്നത് ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രു മക്‌ഡൊണാള്‍ഡാണ്. ഐപിഎല്ലില്‍ അദ്ദേഹത്തിന് ഇത് അരങ്ങേറ്റ സീസണ്‍ കൂടിയാണിത്.
ഐപിഎല്ലില്‍ മാത്രമല്ല കോച്ചെന്ന നിലയിലും മക്‌ഡൊണാള്‍ഡ് നേരത്തേ മറ്റൊരു ടീമിനൊപ്പവും പ്രവര്‍ത്തിച്ചിട്ടില്ല.
മുന്‍ സീസണുകൡലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട പാഡി അപ്റ്റണിനു പകരമാണ് അദ്ദേഹം രാജസ്ഥാന്‍ കോച്ചായി നിയമിക്കപ്പെട്ടത്. 3.4 കോടി രൂപയാണ് രാജസസ്ഥാന്‍ ടീം മക്‌ഡൊണാള്‍ഡിനു നല്‍കുന്ന ശമ്പളം.

Story first published: Friday, August 28, 2020, 15:31 [IST]
Other articles published on Aug 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X