ആധുനിക ട്വന്റി20യിലെ വിജയതന്ത്രമെന്ത്? അത് ഇവരെ ആശ്രയിച്ചിരിക്കുമെന്ന് റിക്കി പോണ്ടിങ്
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിന് ആരംഭം കുറിച്ചു കഴിഞ്ഞു. ഇനിയുള്ള രണ്ടരമാസക്കാലം ക്രിക്കറ്റ് പ്രേമികളുടെ ഉത്സവരാവാണ്. കുട്ടിക്രിക്കറ്റിന്റെ ആരാധക പിന്തുണ നാള്‍ക്കുനാള്‍ ഉയര്‍ന്നുകൊണ്ടരിക്കെ ട്വന്റി20യിലെ വിജയതന്ത്രമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ ക്യാപ്റ്റനും ഡല്‍ഹി ക്യാപ്റ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിങ്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഡല്‍ഹിയുടെ ഈ സീസണിലെ ആദ്യ മത്സരം.
ഇതിന് മുന്നോടിയായാണ് മത്സരത്തിലെ വിജയതന്ത്രങ്ങളെക്കുറിച്ച് പോണ്ടിങ് മനസ്സുതുറന്നത്.അവസാന സീസണില്‍ ഡല്‍ഹിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ സംതുലിതമായ ടീമുമായി ഇറങ്ങുന്ന ഡല്‍ഹി കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. സൗരവ് ഗാംഗുലിയെ ടീമിന്റെ ഉപദേശക സ്ഥാനത്തേക്കെത്തിച്ചതോടെ ഡല്‍ഹിയുടെ യുവനിരയുടെ ആത്മവിശ്വാസമുയരും.

ലെഗ് സ്പിന്നര്‍മാര്‍ കളി നിയന്ത്രിക്കും
ആധുനിക ട്വന്റി20യിലെ താരങ്ങള്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍മാരോ അല്ല. അത് ലെഗ് സ്പിന്നര്‍മാരാണെന്നാണ് പോണ്ടിങ് പറയുന്നത്. മത്സരത്തിന്റെ ഗതിനിര്‍ണ്ണയിക്കുന്നതില്‍ ഇവരുടെ പങ്ക് നിര്‍ണ്ണായകമാണ്. പൊതുവേ കൂറ്റന്‍ ഷോട്ട് കളിക്കുന്ന ട്വന്റികളില്‍ ഇവര്‍ക്ക് വിക്കറ്റ് സാദ്ധ്യത കൂടുതലാണ്. അതിനാല്‍ മികച്ച ലെഗ് സ്പിന്നര്‍മാരെ ടീമിലെത്തിക്കാനാണ് ഫ്രാഞ്ചൈസികള്‍ മത്സരിക്കുന്നത്.

ഐ.പി.എല്‍ ചരിത്രം ഇത് വ്യക്തമാക്കുന്നു
ട്വന്റി20യുടെ ഏറ്റവും വിജയകരമായ രൂപമാണ് ഐ.പി.എല്‍. ഇതില്‍ ലെഗ്‌സ്പിന്നര്‍മാരുടെ പ്രകടനം വിലയിരുത്തിയാല്‍ നമുക്ക് ഇത് മനസ്സിലാവുമെന്നും പോണ്ടിങ് പറയുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്ക സീസണില്‍ കൂടുതല്‍ ശ്രദ്ധ നേടിയതും ലെഗ് സ്പിന്നര്‍മാരാണ്. അനില്‍ കുംബ്ലെ,ഷെയ്ന്‍ വോണ്‍,ഷാഹിദ് അഫ്രീദി എന്നിവരുടെ ബൗളിങ് ഐ.പി.എല്ലിലെ ബൗളിങ് റെക്കോഡുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവും അവര്‍ എത്രമാത്രം കളിയില്‍ വിലപ്പെട്ടതാണെന്ന്. രാജസ്ഥാന്‍ പ്രഥമ സീസണില്‍ കിരീടമുയര്‍ത്തിയപ്പോള്‍ ഷെയ്ന്‍ വോണിന്റെ സ്പിന്‍ ബൗളിങ് നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.

അമിത് മിശ്രയുടെ ബൗളിങ്
39 ലെഗ് സ്പിന്നേഴ്‌സാണ് ഐ.പി.എല്ലില്‍ കളിച്ചത്. ഇതില്‍ ഏറ്റവും നേട്ടം കൊയ്ത ലെഗ് സ്പിന്നര്‍ അമിത് മിശ്രയാണ്. ഐ.പി.എല്ലില്‍ മൂന്ന് തവണ ഹാട്രിക്ക് നേടിയിട്ടുള്ള സ്പിന്നറാണ് മിശ്ര. 136 മത്സരങ്ങളില്‍ നിന്ന് 146 വിക്കറ്റാണ് മിശ്ര വീഴിത്തിയത്. മറ്റൊരു ലെഗ് സ്പിന്നറായ പീയൂഷ് ചൗളയെ നോക്കുക. കിങ്‌സ് ഇലവന്‍ പഞ്ചാബ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനുവേണ്ടി 144 മത്സരത്തില്‍ നിന്ന് 140 വിക്കറ്റാണ് ചൗള വീഴ്ത്തിയത്. ഇന്ത്യയുടെ നിലവിലെ സൂപ്പര്‍ സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിനെ നോക്കുക. 70 മത്സരത്തില്‍ നിന്ന് 82 വിക്കറ്റുകള്‍ ചാഹല്‍ വീഴ്ത്തിക്കഴിഞ്ഞു. ഇവരുള്‍പ്പെടുന്ന ലെഗ് സ്പിന്നേഴ്‌സിന്റെ പ്രകടനങ്ങള്‍ ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹി ടീമിലും സ്പിന്‍ ബൗളര്‍മാര്‍ക്ക് മുഖ്യ പ്രാധാന്യമാണ് നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications