Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: തുറുപ്പുചീട്ടിനെ തഴഞ്ഞ ഇന്ത്യ... തീരുമാനം അദ്ഭുതപ്പെടുത്തിയെന്ന് പോണ്ടിങ്

പന്തിനെ ടീമിലേക്കു പരിഗണിക്കാതിരുന്ന തീരുമാനം ഞെട്ടിച്ചു

ദില്ലി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിനെയും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും ടീമില്‍ നിന്നും തഴഞ്ഞതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന സംസാര വിഷയം. റായുഡുവിനു പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ടീമിലെത്തിയപ്പോള്‍ പന്തിനു പകരം തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള ദിനേഷ് കാര്‍ത്തികാണ് 15 അംഗ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

പന്തിനെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കാതിരുന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നു ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ് പറഞ്ഞു. ഐപിഎല്ലില്‍ പന്തിന്റെ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചാണ് അദ്ദേഹം.

പന്തുമായി സംസാരിച്ചു

പന്തുമായി സംസാരിച്ചു

ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിനു ശേഷം തിങ്കളാഴ്ച രാത്രി പന്തുമായി സംസാരിച്ചതായി പോണ്ടിങ് വെളിപ്പെടുത്തി.
ടീമിലേക്കു തന്നെ പരിഗണിക്കാതിരുന്നത് നല്ല രീതിയില്‍ തന്നെയാണ് പന്ത് ഉള്‍ക്കൊണ്ടത്. ലോകകപ്പില്‍ കളിക്കാന്‍ കഴിയാത്തതില്‍ താരത്തിനു നിരാശയുണ്ടാവുമെന്നതില്‍ സംശയമില്ല. എന്നാല്‍ വളരെ ചെറുപ്പമാണ് പന്ത്. ചുരുങ്ങിയത് മൂന്നോ, നാലോ ലോകകപ്പുകളില്‍ താരത്തിനു ഭാവിയില്‍ കളിക്കാന്‍ കഴിയുമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

ഡല്‍ഹിയുടെ മികച്ച താരം

ഡല്‍ഹിയുടെ മികച്ച താരം

ഐപിഎല്ലില്‍ ഡല്‍ഹിയുടെ മികച്ച താരങ്ങളിലൊരാളാണ് പന്തെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടി. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ പന്ത് തനിച്ചാണ് ടീമിനെ വിജയിപ്പിച്ചത്. ഇനിയും നിരവധി മല്‍സരങ്ങള്‍ അതുപോലെ പന്തിനു ഒറ്റയ്ക്കു ജയിപ്പിക്കാന്‍ കഴിയും.
ലോകകപ്പ് ടീം സെലക്ഷന്റെ മാനദണ്ഡം എന്തായിരുന്നുവെന്ന് അറിയില്ല. അത് തന്റെ പരിധിയില്‍ വരുന്ന കാര്യവുമല്ല. തഴയപ്പെട്ടതു കൊണ്ട് പന്ത് തളരില്ല. പ്രതിഭയ്‌ക്കൊപ്പം നിശ്ചയദാര്‍ഡ്യവുമുള്ള താരമാണ് അദ്ദേഹം. ഐപിഎല്ലിലെ ഇനിയുള്ള മല്‍സരങ്ങളില്‍ പുതിയൊരു പന്തിനെ കാണാനാവുമെന്നും കോച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു.

ടീമിലുണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നു

ടീമിലുണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നു

ലോകകപ്പ് ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തിയില്ലെന്ന് അറിഞ്ഞപ്പോള്‍ ആശ്ചര്യം തോന്നിയതായി പോണ്ടിങ് പറഞ്ഞു. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ പന്ത് ഉണ്ടാവുമെന്നായിരുന്നു കരുതിയിരുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുമെന്ന് പ്രതീക്ഷിച്ച കളിക്കാരനായിരുന്നു പന്തെന്നും പോണ്ടിങ് വ്യക്തമാക്കി.
ലോകകപ്പിന് ഏറ്റവും അനുയോജ്യമായ ടീമിനെ തന്നെയാവാം സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇനിയുള്ള മൂന്നേ, നാലോ ലോകകപ്പുകളില്‍ പന്തിനു കളിക്കാനായില്ലെങ്കില്‍ അതു തന്നെ അദ്ഭുതപ്പെടുത്തുമെന്നും പോണ്ടിങ് വ്യക്തമാക്കി.

Story first published: Thursday, April 18, 2019, 10:29 [IST]
Other articles published on Apr 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+