For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'രോഹിത്തിനെയും കോലിയെയും മാറ്റി നിര്‍ത്താനാവില്ല', സീനിയര്‍ താരങ്ങള്‍ ഇന്ത്യയുടെ നട്ടെല്ല്- പോണ്ടിങ്

സിഡ്‌നി: യുഎഇ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ഏവരേയും നിരാശപ്പെടുത്തുന്നതായിരുന്നു. യുഎഇയില്‍ ഐപിഎല്‍ കളിച്ചിറങ്ങിയ ഇന്ത്യന്‍ ടീം കപ്പുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സെമി പോലും കാണാതെ ടീം പുറത്തായി. ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് തോല്‍ക്കുകയും ചെയ്തു. അതും 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി. ലോകകപ്പിലെ ഇന്ത്യയുടെ നിറം മങ്ങിയ പ്രകടനത്തിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നു.

പ്രധാനമായും വിരാട് കോലിയേയും കെ എല്‍ രാഹുലിനെയും രോഹിത് ശര്‍മയേയുമാണ് ആരാധകര്‍ ലക്ഷ്യം വെച്ചത്. സീനിയര്‍ താരങ്ങളെന്ന നിലയില്‍ ഇവര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഇന്ത്യ ഐപിഎല്ലില്‍ തിളങ്ങുന്ന റുതുരാജ് ഗെയ്ക് വാദ്, ദേവ്ദത്ത് പടിക്കല്‍ എന്നിവരെയൊക്കെ വളര്‍ത്തിക്കൊണ്ടുവരണമെന്നും സീനിയര്‍ താരങ്ങള്‍ വഴിമാറേണ്ട സമയമായെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ഇത്തരം അഭിപ്രായങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. കോലി, രോഹിത്, രാഹുല്‍ എന്നിവര്‍ ഇന്ത്യയുടെ നെടുന്തൂണുകളാണെന്നും അവരെ മാറ്റിനിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കാനാവില്ലെന്നുമാണ് പോണ്ടിങ് അഭിപ്രായപ്പെട്ടത്. 'ഇഷാന്‍ കിഷന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ സമീപകാലത്തായി ഇന്ത്യന്‍ ടീമിലേക്ക് എത്തിയവരാണ്. ശ്രേയസ് അയ്യരും ടീമിനൊപ്പം വളര്‍ന്നുകൊണ്ടിരിക്കുന്ന യുവതാരങ്ങളിലൊരാളാണ്. എന്നാല്‍ ഇവര്‍ക്കുവേണ്ടി വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവരെ ഒഴിവാക്കാനാവില്ല. ടീമിന്റെ നട്ടെല്ലാണവര്‍. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിക്കുന്നില്ല. ഈ അവസരത്തില്‍ പുതിയ യുവതാരങ്ങളെ വേണം പരിഗണിക്കാം'- റിക്കി പോണ്ടിങ് പറഞ്ഞു.

rickyponting

അടുത്ത ടി20 ലോകകപ്പിന് വേദിയാവുന്നത് ഓസ്‌ട്രേലിയയാണ്. അടുത്ത വര്‍ഷം ഒക്ടോബറിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഏകദേശം 11 മാസംമാത്രമാണ് ടൂര്‍ണമെന്റിലേക്കുള്ള ദൂരം. രോഹിത് ശര്‍മയാവും ഇന്ത്യയെ ലോകകപ്പില്‍ നയിക്കുക. വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുലുമുണ്ടാവും. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോലിയും ടീമിലുണ്ടാവുമെന്നുറപ്പ്.

ഒറ്റ മോശം പ്രകടനംകൊണ്ട് തള്ളിപ്പറയാവുന്ന താരങ്ങളല്ലിവര്‍. ടി20 ഫോര്‍മാറ്റില്‍ മാത്രമല്ല മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡുകള്‍ ഇവര്‍ക്കുണ്ട്. ഇത്തവണ ഇന്ത്യന്‍ ടീമിന് പ്രതീക്ഷകളേറെയായിരുന്നെങ്കിലും തുടര്‍ച്ചയായ മത്സരങ്ങളും ക്ഷീണം പ്രതികൂലമായി ബാധിച്ചു. ബയോബബിളില്‍ കഴിഞ്ഞത് മാനസികമായും ശാരീരികമായും താരങ്ങളെ തളര്‍ത്തി. ടൂര്‍ണമെന്റിനിടെ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ഇതേ കാര്യം തന്നെയാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമായി പോണ്ടിങ്ങും ചൂണ്ടിക്കാട്ടിയത്.

'അവര്‍ തളര്‍ന്നിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. തുടര്‍ച്ചയായ യാത്രകളും ബയോബബിള്‍ ജീവിതവും അവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ലോകം ലോക്ഡൗണില്‍ ആയിരുന്നപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ കളിച്ചിരുന്നു. ഐപിഎല്ലിലെ ആദ്യ പാദത്തിന് ശേഷം അവര്‍ ഇംഗ്ലണ്ടിലെ ബയോബബിളിലേക്കെത്തി. പിന്നീട് യുഎഇയിലെ ബബിളില്‍ ഐപിഎല്‍ രണ്ടാംപാദം കളിച്ചു. പിന്നീട് നേരെ ലോകകപ്പിലേക്ക്. ലോകകപ്പിന് ശേഷം രണ്ട് ദിവസത്തിന് ശേഷമിതാ ന്യൂസീലന്‍ഡ് പരമ്പരയും ആരംഭിച്ചു'- പോണ്ടിങ് പറഞ്ഞു.

അമിത ജോലിഭാരം ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തുന്നുണ്ടെന്നുറപ്പാണ്. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പുതിയ പരിശീലകനായ ശേഷം പറഞ്ഞ കാര്യങ്ങളിലൊന്ന് ജോലിഭാരം നിയന്ത്രിക്കുമെന്നാണ്. പല സീനിയര്‍ താരങ്ങള്‍ക്കും മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കേണ്ടി വരുന്നു. ഇതിന് പരിഹാരം കാണുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ന്യൂസീലന്‍ഡിനെതിരായ ടി20,ടെസ്റ്റ് പരമ്പരക്ക് ശേഷം ഡിസംബറില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ പര്യടനമുണ്ട്. മൂന്ന് മത്സര ടെസ്റ്റ് പരമ്പര ഡിസംബര്‍ 17നാണ് ആരംഭിക്കുന്നത്.

Story first published: Friday, November 19, 2021, 12:15 [IST]
Other articles published on Nov 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+