Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അന്ന് എന്റെ ടെക്‌നിക്കില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു', ഹര്‍ഭജനുമായുള്ള ഓര്‍മ പങ്കുവെച്ച് പോണ്ടിങ്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് റിക്കി പോണ്ടിങ്. ബാറ്റുകൊണ്ടും പ്രതിഭകാട്ടിയിരുന്ന പോണ്ടിങ്ങ് കളിച്ചിരുന്ന കാലത്തെല്ലാം ഇന്ത്യയുടെ പേടിസ്വപ്‌നമായിരുന്നു. പല നിര്‍ണ്ണായക മത്സരങ്ങളിലും ഇന്ത്യയുടെ വിജയത്തിന് വിലങ്ങു തടിയായി നിന്നത് റിക്കി പോണ്ടിങ്ങിന്റെ ബാറ്റിങ്ങായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ റിക്കി പോണ്ടിങ്ങിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തിയ ഇന്ത്യന്‍ ബൗളറായിരുന്നു ഹര്‍ഭജന്‍ സിങ്. ഭാജിയുടെ സ്പിന്‍ ബൗളിങ് നേരിടാന്‍ വളരെ പ്രയാസമാണ് പോണ്ടിങ് തന്നെ നേരത്തെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹര്‍ഭജനുമായി കളത്തില്‍ ഏറ്റുമുട്ടിയ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍.

'ഹര്‍ഭജനും ഞാനുമായി മികച്ച പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ പ്രധാനം എനിക്കെതിരേ അവനാണ് കേമന്‍ എന്നതാണ്. പ്രത്യേകിച്ച് ടെസ്റ്റില്‍. മറ്റാരും പുറത്താക്കാത്ത അത്ര തവണ ഹര്‍ഭജന്‍ എന്നെ പുറത്താക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്'-ഡിആര്‍എസ് വിത്ത് ആഷ് പരിപാടിയിലൂടെ പോണ്ടിങ് പറഞ്ഞു. അനില്‍ കുബ്ലെയില്‍ നിന്ന് വ്യത്യസ്തമായി ദൂസ്‌രയിലൂടെയും ഗൂഗ്ലിയിലൂടെയും ബാറ്റ്‌സ്മാനെ വട്ടം കറക്കാന്‍ ഹര്‍ഭജന് സാധിച്ചിരുന്നു.

harbhajansinghandrickyponting

2001ലെ പരമ്പരയില്‍ ഹര്‍ഭജന് മുന്നില്‍ നിരവധി തവണയാണ് പോണ്ടിങ് കീഴടങ്ങിയത്. 'ഹര്‍ഭജന്റെ പന്തിനെ മുന്നോട്ട് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ എഡ്ജിലും പാഡിലും തട്ടി ഷോര്‍ട്ട് ലെഗില്‍ ക്യാച്ചിലൂടെ പുറത്തായി. ഞാന്‍ അവിടെ തെറ്റായൊന്നും ചെയ്തില്ല.പക്ഷേ ഔട്ടായി. ആ പുറത്താകലിലൂടെ എന്റെ ടെക്‌നിക്കുകളില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. അടുത്ത ഇന്നിങ്‌സില്‍ പുതിയൊരു വഴി ശൈലി കണ്ടെത്താന്‍ ശ്രമിച്ചു. അടുത്ത ഇന്നിങ്‌സില്‍ നേരിട്ട ആദ്യ പന്തില്‍ സ്റ്റംപ് ചെയ്ത് പുറത്തായി. അടുത്ത ഇന്നിങ്‌സില്‍ സ്ലീപ്പ് ചെയ്ത് കളിക്കാനാണ് ശ്രമിച്ചപ്പോള്‍ എഡ്ജില്‍ തട്ടി ഷോര്‍ട്ട് ലെഗിലെ ക്യാച്ചില്‍ പുറത്തായി'-പോണ്ടിങ് പറഞ്ഞു. ആ പരമ്പരയില്‍ 11 റണ്‍സായിരുന്നു പോണ്ടിങ്ങിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഹര്‍ഭജന്‍ സിങ് നിറഞ്ഞാടിയ പരമ്പരയായിരുന്നു അത്. 32 വിക്കറ്റാണ് പരമ്പരയിലൂടെ ഹര്‍ഭജന്‍ വീഴ്ത്തിയത്. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിലൂടെ ടെസ്റ്റ് ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാവാനും ഹര്‍ഭജന് സാധിച്ചു. പിന്നീട് ഇര്‍ഫാന്‍ പത്താന്‍,ജസ്പ്രീത് ബൂംറ എന്നിവരാണ് ടെസ്റ്റില്‍ ഹാട്രിക്ക് നേടിയിട്ടുള്ളത്. ഇന്ത്യക്ക് വേണ്ടി 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റും ഹര്‍ഭജന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ സജീവമായ ഹര്‍ഭജന്‍ 160 മത്സരങ്ങളില്‍ നിന്നായി 150 വിക്കറ്റും നേടിയിട്ടുണ്ട്.

Story first published: Tuesday, December 22, 2020, 15:12 [IST]
Other articles published on Dec 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+