വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ പതിറ്റാണ്ടിലെ ടെസ്റ്റ് ടീം പ്രഖ്യാപിച്ച് റിക്കി പോണ്ടിങ്, നായകന്‍ വിരാട് കോലി

മെല്‍ബണ്‍: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച അന്തിമ ഇലവനെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് ഏവരും. ഈ അവസരത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങും ഈ ദശകത്തിലെ സ്വന്തം ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇംഗ്ലീഷ്, ഓസീസ് താരങ്ങളുടെ മേല്‍ക്കോയ്മയാണ് പോണ്ടിങ്ങിന്റെ ടെസ്റ്റ് ടീമില്‍. ഇംഗ്ലണ്ടില്‍ നിന്ന് നാലും ഓസ്ട്രേലിയയില്‍ നിന്ന് മൂന്നും താരങ്ങള്‍ ഇതിഹാസ നായകന്റെ ടീമില്‍ പേരറിയിച്ചു.

പോണ്ടിങ്ങിന്റെ ടീം

ഇന്ത്യ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ താരങ്ങള്‍ കൂടി കടന്നെത്തുന്നതോടെ റിക്കി പോണ്ടിങ്ങിന്റെ ടെസ്റ്റ് ടീം പൂര്‍ണം.ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്കും മുന്‍ ഇംഗ്ലണ്ട് നായകന്‍ അലയസ്റ്റര്‍ കുക്കിനുമാണ് ഓപ്പണര്‍മാരുടെ ചുമതല. വാര്‍ണറെ പോണ്ടിങ് ഓപ്പണിങ്ങിന് നിയോഗിച്ചതില്‍ തെല്ലും അതിശയമില്ല. ഈ പതിറ്റാണ്ടില്‍ ഉദിച്ച മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ഡേവിഡ് വാര്‍ണര്‍.

കുക്കും വാർണറും

ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ക്ക് എതിരായ ഹോം പരമ്പരകളില്‍ വാര്‍ണര്‍ തിളങ്ങിയതിന് ആരാധകര്‍ സാക്ഷികളാണ്. അടുത്തിടെ പാകിസ്താനെതിരെ കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയും താരം കുറിക്കുകയുണ്ടായി. മറുഭാഗത്ത് അലയസ്റ്റര്‍ കുക്കും ചില്ലറക്കാരനല്ല. ഈ ദശകത്തില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ് കുക്ക്.

Also Read: ഈ പതിറ്റാണ്ടില്‍ ക്രിക്കറ്റിന് സംഭവിച്ച 9 മാറ്റങ്ങള്‍

ടീമിൽ സ്മിത്തും

മൂന്നാം നമ്പറില്‍ ന്യുസീലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനെ പോണ്ടിങ് തിരഞ്ഞെടുത്തു. 2010 -ലാണ് വില്യംസണ്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് ആറായിരത്തില്‍പ്പരം റണ്‍സ് ഇദ്ദേഹം നേടിക്കഴിഞ്ഞു. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ് നാലാം നമ്പറില്‍ കളിക്കുക. 2018 -ല്‍ പന്തുചുരുണ്ടല്‍ വിവാദത്തില്‍ കുടുങ്ങും മുന്‍പ് ഐസിസി ടെസ്റ്റ് റാങ്കിങ് പട്ടികയിലെ സ്ഥിരസാന്നിധ്യമായിരുന്നു സ്മിത്ത്.

നായകൻ കോലി

രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ക്രിക്കറ്റില്‍ തിരിച്ചെത്തിയപ്പോഴും ചിത്രത്തിന് മാറ്റമില്ല. ഈ വര്‍ഷത്തെ ആഷസ് പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന വിശേഷണവും സ്മിത്തില്‍ ഭദ്രം.ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണ് സ്മിത്തിന് ശേഷം അന്തിമ ഇലവനിലുള്ള അടുത്ത താരം. ടീമിന്റെ ക്യാപ്റ്റനായും കോലിയെത്തന്നെയാണ് പോണ്ടിങ് നിയമിച്ചിരിക്കുന്നത്.

കോലിയുടെ ഗാഥകൾ

കോലിക്ക് കീഴില്‍ ഇന്ത്യ നടത്തുന്ന വിജയത്തേരോട്ടം മുന്‍ ഓസീസ് നായകന്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. കഴിഞ്ഞവര്‍ഷം കോലിക്ക് കീഴിലാണ് ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയന്‍ മണ്ണിലെത്തി ടെസ്റ്റ് പരമ്പര ഐതിഹാസികമായി ജയിച്ചത്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ചെന്ന ജയിച്ച ചരിത്രവും നായകനെന്ന നിലയില്‍ കോലിയ്ക്ക് പറയാനുണ്ട്.

Also Read: ഈ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് വിസ്ഡന്‍; പട്ടികയില്‍ കോലിയും

പേസ്, സ്പിൻ നിര

മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാരയാണ് പോണ്ടിങ്ങിന്റെ ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍. ഓള്‍ റൗണ്ടറായി ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്ക്‌സിനെയും ഇദ്ദേഹം ടീമിലെടുത്തിട്ടുണ്ട്. ബൗളിങ് നിര പരിശോധിച്ചാല്‍ മൂന്നു പേസര്‍മാരും ഒരു സ്പിന്നറും മതിയെന്നാണ് മുന്‍ ഓസീസ് നായകന്റെ പക്ഷം. ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്ത് ഡെയ്ല്‍ സ്റ്റെയ്‌നും ഇംഗ്ലണ്ടിന്റെ എക്കാലത്തേയും ഉയര്‍ന്ന വിക്കറ്റുവേട്ടക്കാര്‍ --- ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ഡ് ബ്രോഡും ടീമിലെ കുന്തമുനയാവും. ഓസീസ് താരം നതാന്‍ ലയോണാണ് പ്ലേയിങ് ഇലവിനെ ഏക സ്പിന്നര്‍.

അന്തിമ ഇലവൻ

റിക്കി പോണ്ടിങ് തിരഞ്ഞെടുത്ത ടെസ്റ്റ് ടീം ചുവടെ:

ഡേവിഡ് വാര്‍ണര്‍, അലയസ്റ്റര്‍ കുക്ക്, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, വിരാട് കോലി (നായകന്‍), കുമാര്‍ സംഗക്കാര (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്ക്‌സ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, നതാന്‍ ലയോണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

Story first published: Monday, December 30, 2019, 15:22 [IST]
Other articles published on Dec 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X