For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എല്ലാം എന്റെ കൈവിട്ട് പോയി',നായകനായിരിക്കെയുള്ള കയ്‌പേറിയ സംഭവം വെളിപ്പെടുത്തി പോണ്ടിങ്

സിഡ്‌നി: ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് റിക്കി പോണ്ടിങ്. രണ്ട് ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് നേടിക്കൊടുത്ത പോണ്ടിങ് മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലും മികവ് തെളിയിച്ച താരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെതന്നെ മികച്ച നായകന്മാരിലൊരാളായ പോണ്ടിങ് ഇപ്പോഴിതാ തന്റെ നായക കരിയറില്‍ സംഭവിച്ച ഏറ്റവും മോശം അനുഭവത്തെക്കുറിച്ച് മനസ്തുറന്നിരിക്കുകയാണ്. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പോണ്ടിങ് തന്നെ വിഷമിപ്പിച്ച സംഭവം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട മങ്കിഗേറ്റ് വിവാദമാണ് പോണ്ടിങ്ങിനെ വിഷമിപ്പിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ നിയന്ത്രിക്കാന്‍ പറ്റാതെ പോയെന്നും എല്ലാം തന്റെ കൈവിട്ടുപോയ നിമിഷങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2008ലെ ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടയ്ക്കാണ് വിവാദ സംഭവം അരങ്ങേറുന്നത്. ഓസ്‌ട്രേലിയ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സിനെ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ചതാണ് വലിയ വിവാദമായത്. വംശീയാധിക്ഷേപം സൈമണ്‍സ് തുറന്നുപറഞ്ഞതോടെ ഹര്‍ഭജനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു. മൂന്ന് ടെസ്റ്റില്‍ നിന്നാണ് അന്ന് ഹര്‍ഭജനെ വിലക്കിയത്. ഇതിനെതിരേ ഇന്ത്യ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും ഹര്‍ഭജന് പുറത്തിരിക്കേണ്ടി വന്നു.

ricky-ponting

'മങ്കിഗേറ്റ് എന്റെ നിയന്ത്രണത്തിനും അപ്പുറമായിരുന്നു. എന്താണ് നടക്കുന്നതെന്ന് പോലും പലപ്പോഴും മനസിലായില്ല. നായകനെന്ന നിലയിലെ ഏറ്റവും മോശം അനുഭവമാണിത്. ക്യാപ്റ്റനെന്ന നിലയില്‍ നിരാശതോന്നി. 2005ലെ ആഷസ് ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ പരാജയപ്പെട്ടു. എന്നാല്‍ ഈ സമയത്തും ടീമിന്റെ പൂര്‍ണ നിയന്ത്രണം എന്റെ കൈയിലായിരുന്നു. എന്നാല്‍ മങ്കിഗേറ്റ് വിവാദത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിന് വിള്ളല്‍ വീഷാന്‍ സംഭവം കാരണമായി. അതിന് ശേഷമുള്ള ടെസ്റ്റ് മത്സരത്തില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയോട് പരാജയപ്പെടുകയും ചെയ്തതോടെ വിവാദം കൂടുതല്‍ വഷളായി'പോണ്ടിങ് പറഞ്ഞു.

ബോക്‌സിങ് ഡേ ടെസ്റ്റിലായിരുന്നു വിവാദ സംഭവം. മങ്കിഗേറ്റ് വിവാദത്തിലുണ്ടായിരുന്ന അഭിപ്രായഭിന്നത ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഹര്‍ഭജനോടും സച്ചിന്‍ ടെണ്ടുല്‍ക്കറോടും സംസാരിച്ചെന്നും കാര്യങ്ങളില്‍ വ്യക്തത വരുത്തിയെന്നും പോണ്ടിങ് പറഞ്ഞു. സൈമണ്‍സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും മങ്കിഗേറ്റ് വിവാദം പുകഞ്ഞിരുന്നു. ഹര്‍ഭജന്‍ സൈമണ്‍സിനെ കുരങ്ങനെന്ന് വിളിച്ചിട്ടില്ലെന്നും സൈമണ്‍സ് അനാവശ്യമായി സംഭവത്തെ വലുതാക്കുകയായിരുന്നുവെന്നും മുന്‍ ഓസീസ് നായകന്‍ മൈക്കില്‍ ക്ലാര്‍ക്ക് വെളിപ്പെടുത്തിയിരുന്നു. വംശീയമായി അധിക്ഷേപം നേരിട്ടോയെന്ന് സൈമണ്‍സിനോട് ചോദിച്ചപ്പോള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞതായും ക്ലാര്‍ക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

Story first published: Thursday, March 19, 2020, 10:30 [IST]
Other articles published on Mar 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+