വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ 'എ' ടീമിനോട് പോലും ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിക്കുന്നില്ല, ഞെട്ടിച്ചു കളഞ്ഞു- പോണ്ടിങ്

ബ്രിസ്‌ബെയ്ന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യ നിലനിര്‍ത്തിയതിന്റെ ഞെട്ടല്‍ മാറാത്ത അവസ്ഥയിലാണ് ഇപ്പോഴും ഓസ്‌ട്രേലിയക്കാര്‍. 1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍ക്കാത്ത ഗാബയില്‍ മൂന്ന് വിക്കറ്റിന് വിജയിച്ച് ചരിത്രം തിരുത്തിയാണ് ഇന്ത്യന്‍ നിര കിരീടം ഉയര്‍ത്തിയത്. റിഷഭ് പന്ത്, ചേതേശ്വര്‍ പുജാര, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ശുബ്മാന്‍ ഗില്‍ തുടങ്ങിയവരാണ് ഗാബയില്‍ ഇന്ത്യക്ക് ചരിത്ര ജയം നേടിക്കൊടുത്തത്.

Shocked Ricky Ponting could not comprehend how India's 'A team' won series

ഇപ്പോഴിതാ ഇന്ത്യയുടെ പരമ്പര നേട്ടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത അവസ്ഥയിലാണുള്ളതെന്നും ഇന്ത്യ എ ടീമിനോട് പോലും ജയിക്കാന്‍ ഓസ്‌ട്രേലിയന്‍ ടീമിന് സാധിക്കുന്നില്ലെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. പരിക്കേറ്റ് ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരൊന്നും ടീമില്‍ ഇല്ലാതിരുന്നിട്ടും ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

'ഈ പരമ്പര നേടാനുള്ള ശേഷി ഓസ്‌ട്രേലിയന്‍ ടീമിനില്ല എന്നത് എന്നെ ഞെട്ടിച്ചിരിക്കുന്നു. ഇതിലെ മറ്റൊരു വസ്തുത ഇന്ത്യ എ ടീമാണ് കളിച്ച് പരമ്പര നേടിയതെന്നതാണ്. അവസാന ഒരാഴ്ചയായി വളരെ തിരിച്ചടികളാണ് ഇന്ത്യ നേരിട്ടത്. ക്യാപ്റ്റന്‍ കോലി മടങ്ങിയിട്ടും സീനിയര്‍ താരങ്ങള്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടും ഇന്ത്യ വിജയിച്ചു. ഓസ്‌ട്രേലിയക്ക് മുഴുവന്‍ താരങ്ങളുടെയും കരുത്തുണ്ടായിരുന്നു. ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യ രണ്ട് മത്സരം നഷ്ടമായത് മാത്രമാണ് ഓസ്‌ട്രേലിയക്ക് പറയാനുള്ളത്. ഇത് ഒരു കാരണവുമല്ല'-പോണ്ടിങ് പറഞ്ഞു.

rickyponting

ഓസീസ് ബൗളര്‍മാരുടെ വില കളയുന്ന ബാറ്റിങ്ങാണ് ഇന്ത്യയുടെ യുവനിര കാഴ്ചവെച്ചത്. ഐസിസി ടെസ്റ്റ് ബൗളിങ്ങ് റാങ്കിങ്ങില്‍ ആദ്യ 10നുള്ളിലുള്ള ബൗളര്‍മാരെയാണ് ഇന്ത്യന്‍ നിര തല്ലിത്തകര്‍ത്തത്. പാറ്റ് കമ്മിന്‍സിന്റെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം നന്നായി തല്ലുവാങ്ങി. ന്യൂബോളിലെ ഓസ്‌ട്രേലിയയുടെ പ്രധാന ആയുധമായ മിച്ചല്‍ സ്റ്റാര്‍ക്കാണ് കൂടുതല്‍ അടി മേടിച്ചത്.

'ഇന്ത്യ ഓരോ ദിവസത്തിന് ശേഷം മനോഹരവും ബുദ്ധിമുട്ടേറിയതുമായ ക്രിക്കറ്റാണ് കളിച്ചത്. എല്ലാ ടെസ്റ്റ് മത്സരത്തിലെയും പ്രധാന നിമിഷങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ ഓസ്‌ട്രേലിയക്കായില്ല. ഇതാണ് ഇരു ടീമും തമ്മിലുള്ള പ്രധാന വ്യത്യാസം. മനോഹരമായിത്തന്നെ ഇന്ത്യ കളിച്ചു. പരമ്പര നേടാന്‍ തീര്‍ച്ചയായും അവര്‍ക്ക് അര്‍ഹതയുണ്ട്'-പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. ജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ വീണ്ടും ഒന്നാമതെത്തി.

Story first published: Wednesday, January 20, 2021, 10:10 [IST]
Other articles published on Jan 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X