വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്രയാന്‍ ലാറയെ സ്ലെഡ്ജ് ചെയ്തപ്പോള്‍ — കയ്പ്പുള്ള അനുഭവം പങ്കുവെച്ച് റിക്കി പോണ്ടിങ്

സുവര്‍ണകാലത്ത് വാക്കുകള്‍ക്കൊണ്ട് പ്രകോപിപ്പിച്ച് (സ്ലെഡ്ജ്) വീഴ്ത്തുന്നതിന് കുപ്രസിദ്ധി നേടിയ ടീമായിരുന്നു ഓസ്‌ട്രേലിയ. സ്വന്തം നാട്ടിലാണ് ഓസ്‌ട്രേലിയ കളിക്കുന്നതെങ്കില്‍ എതിരാളികള്‍ക്ക് 'കോളാണ്'; ചെവി നിറയെ കേള്‍ക്കാം. അന്നൊരിക്കല്‍ ബ്രയാന്‍ ലാറയെ സ്ലെഡ്ജ് ചെയ്തപ്പോള്‍ നടന്നതെന്ത്? ക്രിക്കറ്റ് ചരിത്രത്തില്‍ നിന്നൊരു ഏട് വെളിപ്പെടുത്തുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്.

അനുഭവം

അഡ്‌ലെയ്ഡിലെ ഓവല്‍ മൈതാനത്താണ് ഈ സംഭവം. ഒരു ടെസ്റ്റ് മത്സരം. എതിരാളി വെസ്റ്റ് ഇന്‍ഡീസ്. എന്തു സംഭവിച്ചാലും വിക്കറ്റു കളയില്ലെന്ന വാശിയിലാണ് ബ്രയാന്‍ ലാറ. ഓസീസ് ബൗളര്‍മാരെ 18 അടവുകള്‍ പയറ്റിയിട്ടും ലാറ വിട്ടുകൊടുക്കുന്നില്ല. സ്റ്റംപിന് വെളിയില്‍ പോകുന്ന പന്തുകള്‍ അദ്ദേഹം കണ്ടു നില്‍ക്കുന്നു. ഒരു ഷോട്ടിന് പോലും ശ്രമിക്കുന്നില്ല. 30-40 പന്തുകള്‍ ഇങ്ങനെ കടന്നുപോയി.

പ്രതികരിച്ചില്ല

ഇനിയും ഇടപെട്ടില്ലെങ്കില്‍ മത്സരം അന്തമില്ലാതെ നീളുമെന്ന് തിരിച്ചറിഞ്ഞ പോണ്ടിങ്, അവനാഴിയിലെ അവസാന ആയുധമെടുത്തു - സ്ലെഡ്ജിങ്. 'ബ്രയാന്‍, ഇന്ന് താങ്കള്‍ മികച്ച ഫോമിലാണല്ലോ. ഞങ്ങള്‍ മടുത്തിരിക്കുന്നു. ഞങ്ങള്‍ ഉറങ്ങിപ്പോയാല്‍ നിങ്ങളാണ് കുറ്റക്കാരന്‍', പോണ്ടിങ് പരിഹാസം കലര്‍ത്തി ലാറയോട് പറഞ്ഞു. ഈ സമയം ലാറയൊന്നും പ്രതികരിച്ചില്ല.

വാക്കുകൾക്ക് നന്ദി

എന്നാല്‍ സംഭാഷണം കഴിഞ്ഞ് ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോഴും ലാറയുണ്ട് ക്രീസില്‍; ഒരു വ്യത്യാസം മാത്രം, അദ്ദേഹത്തിന്റെ വ്യക്തിഗത സ്‌കോര്‍ 180 റണ്‍സ് തൊട്ടു. അന്ന് മത്സരം പൂര്‍ത്തിയായപ്പോള്‍ ബ്രയാന്‍ ലാറ പതിയെ പോണ്ടിങ്ങിന് അരികിലെത്തി. ആശംസയെഴുതി ഒപ്പിട്ട ഷര്‍ട്ട് ചെറു പുഞ്ചിരിയോടെ പോണ്ടിങ്ങിന് സമര്‍പ്പിച്ചു.

'നേരത്തെ പറഞ്ഞ വാക്കുകള്‍ക്ക് നന്ദി. താങ്കളുടെ വാക്കുകളാണ് എനിക്ക് പ്രചോദനമായത്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ബ്രയാന്‍ ലാറ' — അന്ന് ബ്രയാന്‍ ലാറ നല്‍കിയ ഷര്‍ട്ടിലെ കുറിപ്പ് റിക്കി പോണ്ടിങ് ഓര്‍ത്തെടുത്തു.

സച്ചിനെ സ്ലെഡ്ജ് ചെയ്താൽ

മുന്‍പ്, സച്ചിന്‍ ടെണ്ടുല്‍ക്കറെ മാത്രം സ്ലെഡ്ജ് ചെയ്യാന്‍ ഇനി മുതിരില്ലെന്ന് മറ്റൊരു ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ വെളിപ്പെടുത്തിയിരുന്നു. ആയകാലത്ത് ബാറ്റ്‌സ്മാനെ വാക്കുകള്‍ക്കൊണ്ട് പരിഹസിച്ചും പ്രകോപിപ്പിച്ചും വിക്കറ്റുകളെടുക്കുന്നതില്‍ കേമനായിരുന്നു ബ്രെറ്റ് ലീ. സ്ലെഡ്ജിങ്ങിന്റെ ആശാനെന്ന് ലീയെ വിശേഷിപ്പിച്ചാലും തെറ്റില്ല. എന്നാല്‍ സച്ചിനെതിരെ മാത്രം സ്ലെഡ്ജിങ് തന്ത്രം വിലപോവില്ലെന്ന് ബ്രെറ്റ് ലീ മുന്‍പ് അറിയിക്കുകയുണ്ടായി.

ലീ പറയുന്നു

വാക്കുകള്‍ക്കൊണ്ട് സച്ചിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയായി മാറും. വിരലിലെണ്ണാവുന്ന അവസരങ്ങളില്‍ മാത്രമേ സച്ചിനെ സ്ലെഡ്ജ് ചെയ്യാന്‍ മുതിര്‍ന്നിട്ടുള്ളൂ. അപ്പോഴെല്ലാം സച്ചിന്‍ കണക്കിന് ശിക്ഷിച്ചിരുന്നതായി ലീ പറയുന്നു. സ്ലെഡ്ജ് ചെയ്താല്‍ സച്ചിന്റെ ഭാവമാകെ മാറും. പിന്നെ ബൗളറുടെ കണ്ണിലേക്കായിരിക്കും അദ്ദേഹത്തിന്റെ നോട്ടം മുഴുവന്‍. വാക്കുകള്‍ക്കൊണ്ട് പ്രകോപനമുണ്ടായാല്‍ വിക്കറ്റു കളയാതെ ക്രീസില്‍ നില്‍ക്കണമെന്ന വാശി സച്ചിന്‍ കാണിക്കാറുണ്ടെന്നാണ് ലീയുടെ അഭിപ്രായം.

മടിയില്ല

ക്രിക്കറ്റിന്റെ ദൈവമാണ് സച്ചിന്‍; രാജാവെന്ന് പറയാം. രാജാവിനെ പ്രകോപിപ്പിക്കാന്‍ ആരും ധൈര്യം കാട്ടില്ല, ലീ പറയുന്നു. ഇതേസമയം ജാക്ക് കാലിസ്, ഫ്രെഡ്ഢി ഫ്‌ളിന്റോഫ് തുടങ്ങിയ വമ്പന്മാരെ താന്‍ നിരവധി തവണ സ്ലെഡ്ജ് ചെയ്ത് വീഴ്ത്തിയിട്ടുണ്ട്. ഇനിയും വേണ്ടി വന്നാല്‍ സ്ലെഡ്ജ് ചെയ്യാന്‍ മടിയില്ലെന്ന് ലീ സൂചിപ്പിച്ചിട്ടുണ്ട്.

Story first published: Friday, January 1, 2021, 18:05 [IST]
Other articles published on Jan 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X