ധോണിയില്ല, കോലിയില്ല, ഗംഭീറില്ല.. ഞെട്ടിക്കും പോണ്ടിംഗിന്റെ ഐപിഎല്‍ XI.. ഇതിപ്പോ എന്താ 'മുംബൈ' ടീമോ?
മുംബൈ: എം എസ് ധോണി പഴയ എം എസ് ധോണിയല്ല എന്ന് വെക്കാം. എന്നാലും ഒരോവറില്‍ 19 റണ്‍സടിച്ച് കളി ജയിപ്പിച്ചില്ലേ. പോട്ടേ ധോണിയില്ലെങ്കിലും കോലിയെങ്കിലും വേണ്ടേ. ഇവര് രണ്ടുപേരും ഇല്ലെങ്കില്‍ ഓറഞ്ച് ക്യാപ്പിന് ഉടമയായ ഗൗതം ഗംഭീറെങ്കിലും.. പഴയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ഇതെവിടെ നോക്കിയിട്ടാണ് ഐ പി എല്‍ പത്താം സീസണിലെ ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തത് എന്ന് ആരായാലും ചോദിച്ചുപോകും.. ഇതാ കണ്ടുനോക്കൂ..
Read Also: കാറപകടത്തില്‍ മോഡല്‍ മരിച്ചു.. കാറോടിച്ചത് പ്രമുഖ നടന്‍.. അപകടം പബ്ബില്‍ നിന്നും വരുമ്പോള്‍ രാത്രി 4 മണിക്ക്!!
Read Also: 38കാരിയെ കാണാന്‍ 23കാരന്‍ കാമുകന്‍ ഒളിച്ച് വന്നു... പക്ഷേ സംഭവിച്ചത്.. അതും ഭര്‍ത്താവ് പോലുമല്ല!! സിനിമയെ വെല്ലും ട്വിസ്റ്റ്!!
Read Also: ഊള കോമാളി അഭിനയം പ്ലസ് കട്ടചളി ഇതാണ് ദിലീപ്... ദിലീപിന് എട്ടിന്റെ പണി കൊടുത്തത് ഉറ്റസുഹൃത്ത് തന്നെ?

നാല് മുംബൈക്കാര്‍
നിതീഷ് റാണ, ജോസ് ബട്‌ലര്‍, മിച്ചല്‍ മക്ലനാഗന്‍, ഹര്‍ഭജന്‍ സിംഗ് എന്നിങ്ങനെ നാല് മുംബൈ ഇന്ത്യന്‍സ് കളിക്കാരാണ് ടീമിലുള്ളത്. മുംബൈയുടെ പഴയ കോച്ചാണേ ഈ റിക്കി പോണ്ടിംഗ്. കൂട്ടത്തില്‍ നിതീഷ് റാണ വൈകാതെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്നും പണ്ടര്‍ പറയുന്നു.

ആകെ നാല് ഇന്ത്യക്കാന്‍
റിക്കി പോണ്ടിംഗിന്റെ ടീമും കൊണ്ട് എന്തായാലും ഐ പി എല്ലില്‍ ഇറങ്ങാന്‍ പറ്റും എന്ന് തോന്നുന്നില്ല. കാരണം ഈ ടീമില്‍ ആകെ നാല് ഇന്ത്യക്കാരേയുള്ളൂ. ഐ പി എല്‍ കളിക്കാന്‍ കുറഞ്ഞത് ഒരു ടീമില്‍ ഏഴ് ഇന്ത്യക്കാരെങ്കിലും വേണം. എന്നാല്‍ പോണ്ടിംഗിന്റെ ടീമില്‍ നിതീഷ് റാണ, ഹര്‍ഭജന്‍, ഭുവനേശ്വര്‍ കുമാര്‍, സുരേഷ് റെയ്‌ന എന്നീ നാല് ഇന്ത്യക്കാരേ ഉള്ളൂ.

എവിടെ ഗംഭീര്‍ എവിടെ
ഓറഞ്ച് ക്യാപ്പിന് ഉടമയായ ഗൗതം ഗംഭീറിനെ തള്ളിയാണ് ഹാഷിം ആംലയെ പോണ്ടിങ് ഓപ്പണറായി ഇറക്കുന്നത്. 9 കളിയില്‍ 62ന് മേല്‍ ശരാശരിയില്‍ 376 റണ്‍സാണ് പോണ്ടിംഗിന്റെ പേരില്‍ ഉള്ളത്. നാല് ഫിഫ്റ്റിയും. കഴിഞ്ഞില്ല, പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന കൊല്‍ക്കത്തയുടെ ക്യാപ്റ്റനുമാണ് ഗൗതി.

രസകരം ബാറ്റിംഗ് നിര
രണ്ടാമത്തെ ടോപ് റണ്‍ സ്‌കോററായ ഡേവിഡ് വാര്‍ണറാണ് ഒരു ഓപ്പണര്‍, അത് ഓക്കേ. എന്നാല്‍ ഹാഷിം അംല, ഗ്ലെന്‍ മാക്‌സ്വെല്‍, ജോസ് ബട്‌ലര്‍ എന്നീ വിദേശികളെ എന്തിനാണ് എന്ന കാര്യം ഉറപ്പില്ല. നീതീഷ് റാണയും റെയ്‌നയുമാണ് മധ്യനിരയിലെ ഇന്ത്യക്കാര്‍.

ബൗളിംഗില്‍ ഇവര്‍
മുംബൈയുടെ മിച്ചല്‍ മക്ലനാഗന്‍, ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് സ്‌പെഷലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാര്‍. തരക്കേടില്ല. റാഷിദ് ഖാനും ഹര്‍ഭജന്‍ സിംഗും സ്പിന്നര്‍മാര്‍. ക്രിസ് മോറിസാണ് ഏക ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications