റിക്കി പോണ്ടിങ്ങിനെ ബുദ്ധിമുട്ടിച്ച ബൗളര്‍മാര്‍, പട്ടികയില്‍ ഇന്ത്യന്‍ താരവും

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസമാണ് റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയക്ക് രണ്ടു തവണ (2003, 2007 വര്‍ഷങ്ങളില്‍) ലോകകപ്പ് നേടിക്കൊടുത്ത വീരനായകന്‍. പോണ്ടിങ് ക്യാപ്റ്റനായിരുന്ന കാലത്ത് ഓസ്‌ട്രേലിയന്‍ ടീം അജയ്യരായി തുടരുന്നത് ക്രിക്കറ്റ് ലോകം കണ്ടു. 1995 -ലെ അരങ്ങേറ്റത്തിന് ശേഷം കരിയറില്‍ ഒരിക്കല്‍പ്പോലും റിക്കി പോണ്ടിങ്ങിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 168 ടെസ്റ്റുകളാണ് ഓസ്‌ട്രേലിയക്കായി ഇദ്ദേഹം കളിച്ചിരിക്കുന്നത്. സമ്പാദ്യം 13,378 റണ്‍സ്; ബാറ്റിങ് ശരാശരി 51.85.

41 സെഞ്ച്വറികളും 62 അര്‍ധ സെഞ്ച്വറികളും പോണ്ടിങ്ങിന്റെ ടെസ്റ്റ് കരിയറിലുണ്ട്. ഏകദിനത്തിലും ഒട്ടും മോശക്കാരനായിരുന്നില്ല പോണ്ടിങ്. 375 ഏകദിന മത്സരങ്ങളില്‍ നിന്നും 13,704 റണ്‍സാണ് ഇദ്ദേഹം അടിച്ചെടുത്തത്. ബാറ്റിങ് ശരാശരി 42.03. 30 സെഞ്ച്വറികളും 82 അര്‍ധ സെഞ്ച്വറികളും പോണ്ടിങ്ങിന്റെ ഏകദിന മികവിന് അടിവരയിടുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ചു ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ചരിത്രവും മുന്‍ ഓസീസ് നായകനുണ്ട്.

വിരമിക്കും മുന്‍പ് 401 റണ്‍സാണ് കുട്ടിക്രിക്കറ്റില്‍ ഇദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായും പോണ്ടിങ് കുപ്പായമണിഞ്ഞു. നിലവില്‍ ബിഗ് ബാഷ് ലീഗിലെ സജീവ കമ്മന്റേറ്റര്‍മാരില്‍ ഒരാളാണ് റിക്കി പോണ്ടിങ്. കഴിഞ്ഞദിവസം ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെ നടന്ന ചോദ്യോത്തര വേളയില്‍ പോണ്ടിങ് നല്‍കിയ മറുപടിയാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച.

17 വര്‍ഷം നീണ്ട കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളര്‍ ആരായിരുന്നു? നാലു ബൗളര്‍മാരുടെ പേരുകളാണ് മുന്‍ ഓസീസ് നായകന്‍ ഇവിടെ വെളിപ്പെടുത്തിയത്; ക്രീസില്‍ ഈ ബൗളര്‍മാരെ നേരിടാന്‍ പോണ്ടിങ് ആഗ്രഹിച്ചിരുന്നില്ല. സ്വിങ്ങുകളുടെ സുല്‍ത്താന്‍, വസീം അക്രമാണ് പോണ്ടിങ്ങിനെ ബുദ്ധിമുട്ടിച്ച പ്രധാന ഫാസ്റ്റ് ബൗളര്‍. വിന്‍ഡീസ് ഇതിഹാസം കര്‍ട്ട്‌ലി ആംബ്രോസിന് എതിരെയും ബാറ്റു ചെയ്യാനും വിഷമമായിരുന്നെന്ന് പോണ്ടിങ് മറുപടി നല്‍കി.

Most Read: എംഎസ് ധോണി ഇനി മടങ്ങി വരില്ലേ...ബിസിസിഐ കരാറില്‍ നിന്ന് തഴഞ്ഞതെന്തിന്? ഹര്‍ഭജന്‍ സിങ് പറയുന്നതിങ്ങനെ

വേഗത്തില്‍ റാവല്‍പിണ്ഡി എക്‌സ്പ്രസ് ശുഐബ് അക്തറാണ് കേമന്‍. എന്നാല്‍ ഇവരാരുമല്ല മുന്‍ ഓസീസ് നായകനെ കൂടുതല്‍ തവണ പുറത്താക്കിയത്. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനാണ് ഈ ക്രെഡിറ്റ്. ടര്‍ബനേറ്റര്‍ എന്നറിയപ്പെടുന്ന ഹര്‍ഭജന് മുന്നിലാണ് താന്‍ ഏറ്റവും കൂടുതല്‍ തവണ മുട്ടുമടക്കിയതെന്ന് ചോദ്യോത്തര വേളയില്‍ പോണ്ടിങ് ചൂണ്ടിക്കാട്ടി.

Most Read: ധോണിക്ക് പിന്നാലെ മിതാലി രാജിനും പണികൊടുത്ത് ബിസിസിഐ; എ ഗ്രേഡില്‍ നിന്ന് തഴഞ്ഞു

ഇപ്പോഴത്തെ ചിത്രം നോക്കുമ്പോള്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍. താരത്തിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം പ്രശംസനീയമാണെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ഇംഗ്ലീഷ് ബൗളര്‍ ആരെന്ന ചോദ്യത്തിന് ആന്‍ഡ്രൂ ഫ്‌ളിന്റോഫെന്നും പോണ്ടിങ് മറുപടി നല്‍കി. ഇതിഹാസ നായകന്റെ നിരീക്ഷണത്തില്‍ മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സിമണ്ട്‌സാണ് സ്വാര്‍ത്ഥതയില്ലാത്ത കളിക്കാരന്‍. ടീമില്‍ സഹതാരങ്ങള്‍ക്കായി സിമണ്ട്‌സ് എന്തും ചെയ്യുമെന്ന് പോണ്ടിങ് പറഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, January 17, 2020, 11:17 [IST]
Other articles published on Jan 17, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X