For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: അടുത്ത വര്‍ഷം ഡല്‍ഹി കപ്പടിക്കും, ഈ ടീം ചാമ്പ്യന്‍നിര- റിക്കി പോണ്ടിങ്

ദുബായ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും സംതുലിതമായ ടീമുകളിലൊന്നായിരുന്നു റിക്കി പോണ്ടിങ് പരിശീലകനായ ഡല്‍ഹി ക്യാപിറ്റല്‍സ്. മികച്ച താരങ്ങളുടെ കൂട്ടമായിരുന്ന ഡല്‍ഹി ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ഡല്‍ഹിയെ സംബന്ധിച്ച് കിരീടം നേടാനായില്ലെന്നത് സങ്കടകരമായ കാര്യമാണെങ്കിലും ഇതുവരെയുള്ള പ്രകടനം വെച്ച് അവരുടെ ഏറ്റവും മികച്ച നേട്ടമായിരുന്നു ഇക്കഴിഞ്ഞ ഐപിഎല്ലില്‍ നേടിയത്. ഇപ്പോഴിതാ വരുന്ന സീസണില്‍ ഇതേ ടീമുമായി കിരീടം നേടുമെന്ന് പറഞ്ഞിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായ റിക്കി പോണ്ടിങ്.

Ricky Ponting Hopes delhi capitals can win the IPL Title In 2021

'ടീമിനുവേണ്ടി എല്ലാം ചെയ്‌തെങ്കിലും ഫൈനലിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മികച്ച മാനസികാവസ്ഥയോടെയാണ് ടൂര്‍ണമെന്റിനെത്തിയത്. ഫൈനലില്‍ ഞങ്ങളുടെ ദിവസമായിരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അങ്ങനെ സംഭവിച്ചില്ല. അങ്ങനെയാണെങ്കിലും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം അഭിമാനം തോന്നിക്കുന്നതായിരുന്നു. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ഇതിന് മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍ കടന്നിരുന്നില്ല എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. വ്യക്തിപരമായി സഹ പരിശീലകരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൈഫ്, വിജയ്, റൈനോ എന്നിവര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. പരിശീലക സംഘമെന്ന നിലയില്‍ ടീമിന് വിജയിക്കാന്‍ പ്രാപ്തമായത് എല്ലാം നല്‍കിയെന്നാണ് സത്യസന്ധമായി വിശ്വസിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ കിരീടത്തിലേക്ക് എത്താന്‍ സാധിച്ചില്ല'-റിക്കി പോണ്ടിങ് പറഞ്ഞു.

rickyponting

സീസണിലെ തുടക്കത്തിലെ ഡല്‍ഹിയുടെ പ്രകടനം ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ ജയങ്ങളോടെ ഡല്‍ഹി അനായാസം പ്ലേ ഓഫിലെത്തുമെന്ന് എല്ലാവരും ചിന്തിച്ചിരുന്നെങ്കിലും രണ്ടാം പകുതിയിലെ തുടര്‍ തോല്‍വികള്‍ ടീമിന് കടുത്ത തിരിച്ചടി നല്‍കി. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനക്കാരായി ഡല്‍ഹി പ്ലേ ഓഫിനെത്തുകയായിരുന്നു. ആദ്യ പ്ലേ ഓഫില്‍ മുംബൈയോട് തോറ്റ ഡല്‍ഹി രണ്ടാം പ്ലേ ഓറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മറികടന്നാണ് ഫൈനലിലെത്തിയത്. എന്നാല്‍ ചാമ്പ്യന്‍നിരയായ മുംബൈയോട് ഫൈനലില്‍ അഞ്ച് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ടോപ് ഓഡറിന്റെ മോശം പ്രകടനമാണ് ഡല്‍ഹിയുടെ കിരീട പ്രതീക്ഷയെ തകര്‍ത്തത്. എങ്കിലും അടുത്ത സീസണില്‍ ഡല്‍ഹി കിരീടം ഉയര്‍ത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പോണ്ടിങ്ങുള്ളത്. 'ടീമില്‍ മികച്ച നിരവധി താരങ്ങളുണ്ട്. ഡല്‍ഹിക്ക് സവിശേഷമായ നേട്ടം സമ്മാനിക്കാന്‍ അവര്‍ക്ക് കരുത്തുണ്ട്. അതിനാല്‍ തലയുയര്‍ത്തിത്തന്നെ മുന്നോട്ട് പോകും. ഈ സീസണില്‍ ചില കാര്യങ്ങള്‍ ഞങ്ങള്‍ക്കനുകൂലമായി വന്നില്ല. എന്നാല്‍ അടുത്ത വര്‍ഷം കൂടുതല്‍ കരുത്തോടെ ശക്തമായി തിരിച്ചെത്തും'-പോണ്ടിങ് പറഞ്ഞ് നിര്‍ത്തി.

Story first published: Saturday, November 14, 2020, 15:27 [IST]
Other articles published on Nov 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+